കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ അഗ്നിപഥ് റദ്ദാക്കും: പ്രിയങ്ക ഗാന്ധി
Saturday, November 5, 2022 12:04 PM IST
ഷിംല: കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തിയാല്‍ അഗ്നിപഥ് പദ്ധതി റദ്ദാക്കുമെന്ന് പ്രിയങ്ക ഗാന്ധി. ഹിമാചല്‍ പ്രദേശിലെ കാംഗ്രയില്‍ നടത്തിയ തെരെഞ്ഞെടുപ്പ് പ്രചാരണ റാലിയിലാണ് സൈനിക റിക്രൂട്ട് പദ്ധതിയായ അഗ്നിപഥിനെതിരെ കോണ്‍ഗ്രസ് നേതാവ് നിലപാട് അറിയിച്ചത്.
ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്നും പ്രിയങ്ക കൂട്ടിചേര്‍ത്തു. സംസ്ഥാനത്ത് അധികാരത്തില്‍ വന്നാല്‍ ഒരു ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും വനിതകള്‍ക്ക് മാസംതോറും 1500 രൂപ നല്‍കുമെന്നും പ്രിയങ്ക പ്രഖ്യാപിച്ചു.
ഭാരത് ജോഡോ യാത്രയുടെ തിരക്കിലായ രാഹുല്‍ ഗാന്ധിക്ക് പകരം പ്രിയങ്കയാണ് ഹിമാചലില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കുന്നത്. ബിജെപി സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരം വോട്ടാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.