ഇനി ഐപിഎലിലും ക്യാപ്റ്റന്‍; ധവാന് പഞ്ചാബിനെ നയിക്കും
Thursday, November 3, 2022 1:32 AM IST
ന്യൂഡല്‍ഹി: ഇന്ത്യന്‍ താരം ശിഖര്‍ ധവാനെ നായകനായി നിയമിച്ചു പഞ്ചാബ് കിംഗ്സ്. മായങ്ക് അഗര്‍വാളിന് പകരമാണ് ധവാന് നായകനായി എത്തുന്നത്. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിന്റെ നായകനായി നിയമിച്ചതിന് പിന്നാലെയാണ് ഐപിഎലിലും ക്യാപ്റ്റന്‍ പദവി ധവാനെ തേടിയെത്തുന്നത്.
കഴിഞ്ഞ സീസണിലെ മോശം പ്രകടനമാണ് അഗര്‍വാളിന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിപ്പിച്ചത്. ബാറ്റിംഗിലും മികവ് പുലര്‍ത്താന്‍ താരത്തിന് സാധിച്ചിരുന്നില്ല. നേരത്തെ അനില്‍ കുംബ്ലെയെ മാറ്റി ട്രെവര്‍ ബെയ്ലിസിനെ പഞ്ചാബ് മുഖ്യ പരിശീലകനായി നിയമിച്ചിരുന്നു.