കോഹ്ലിയുടെ കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്സ്: സച്ചിന്
Monday, October 24, 2022 6:22 AM IST
മെല്‍ബണ്‍: ട്വന്റി-20 ലോകകപ്പിലെ പാക്കിസ്ഥാനെതിരെയുള്ള വിരാട് കോഹ്ലിയുടെ പ്രകടനത്തെ അഭിനന്ദിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കര്‍. മെല്‍ബണിലെ പ്രകടനം കോഹ്ലിയുടെ ജീവിതത്തിലെ ഏറ്റവും മികച്ച ഇന്നിംഗ്സാണെന്ന് സച്ചിന് ട്വിറ്ററില്‍ കുറിച്ചു.
"വിരാട് കോഹ്ലിയുടെ ജീവിതത്തിലെ ഏറ്റവും മികച്ച ഇന്നിംഗ്സായിരുന്നു ഇത്. ബാക് ഫൂട്ടില്‍ നിന്ന് ഹാരിസ് റൗഫിനെതിരെ ലോംഗ് ഓണിന് മുകളിലൂടെ പറത്തിയ ആ സിക്സര്‍ ഗംഭീരമായിരുന്നു. ഈ ഫോം തുടരുക'- സച്ചിന് കുറിച്ചു.