പടക്കം പൊട്ടിക്കലിനു നിയന്ത്രണം; ദീപാവലിക്ക് രാത്രി എട്ട് മുതല്‍ പത്ത് വരെ മാത്രം
Saturday, October 22, 2022 3:52 PM IST
തിരുവനന്തപുരം: പടക്കം പൊട്ടിക്കലിനു നിയന്ത്രണമേര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ദീപാവലി ആഘോഷത്തിന് രാത്രി 8 മുതല്‍ 10 വരെ മാത്രമാണ് പടക്കം പൊട്ടിക്കാന്‍ അനുമതിയുള്ളത്. ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കും രാത്രി 11.55 മുതല്‍ 12.30 വരെയാക്കി പടക്കം പൊട്ടിക്കാനുള്ള സമയം ചുരുക്കിയിട്ടുണ്ട്.
ഹരിത പടക്കം മാത്രമേ ഉപയോഗിക്കാവൂ എന്നും കര്‍ശന നിര്‍ദേശമുണ്ട്. നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ ജില്ലാ കളക്ടര്‍മാര്‍ക്കും ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്കി.
ദേശീയ ട്രൈബ്യൂണലിന്റെ അറിയിപ്പുപ്രകാരമാണ് സര്‍ക്കാര്‍ ഉത്തരവ്.