ഗോവയിൽ മിഗ്-29 കെ വിമാനം തകർന്നുവീണു
Wednesday, October 12, 2022 12:20 PM IST
പനാജി: ഗോവയിൽ മിഗ്- 29 കെ പോർവിമാനം കടലിൽ തകർന്നുവീണു. പൈലറ്റ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ചൊവ്വാഴ്ച രാവിലെ നടന്ന പരിശീലന പറക്കലിന് ശേഷം വിമാനം വ്യോമത്താവളത്തിലേക്ക് മടങ്ങുംവഴിയാണ് അപകടം സംഭവിച്ചത്. വിമാനത്തിന്റെ നിയന്ത്രണം നഷ്ടമായതോടെ സീറ്റ് മുകളിലേക്ക് വിച്ഛേദിച്ച്(ഇജക്ട്) ചെയ്ത് പൈലറ്റ് രക്ഷപെടുകയായിരുന്നു.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് വ്യോമസേന അറിയിച്ചു.