കോ​ട്ട​യം: പു​തു​പ്പ​ള്ളി​യി​ൽ മ​ദ്യ​ല​ഹ​രി​യി​ൽ ര​ണ്ട് സം​ഘ​ങ്ങ​ൾ ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രാ​ൾ​ക്ക് വെ​ട്ടേ​റ്റു. ശനിയാഴ്ച ​രാത്രി എ​ട്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ബാ​റി​ൽ മ​ദ്യ​പി​ച്ച ശേ​ഷം ര​ണ്ട് ഗു​ണ്ടാ സം​ഘ​ങ്ങ​ൾ ത​മ്മി​ൽ ഏ​റ്റു​മു​ട്ടു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ഇ​ൻ​ഡ​സ് ഇ​ൻ​ഡ് ബാ​ങ്കി​ന്‍റെ എ​ടി​എം കൗ​ണ്ട​റും ര​ണ്ട് കാ​റു​ക​ളും സം​ഘം ത​ല്ലി​ത്ത​ക​ർ​ത്തു.

വെ​ട്ടേ​റ്റ​യാ​ളെ കോ​ട്ട​യം ജി​ല്ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​യാ​ളു​ടെ ക​ഴു​ത്തി​ലാ​ണ് വെ​ട്ടേ​റ്റ​ത്. പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു.