മലപ്പുറത്ത് ജനവാസ മേഖലയിലിറങ്ങിയ കരടി കൂട്ടിലായി
Wednesday, February 12, 2025 6:09 AM IST
മലപ്പുറം: തേൾപാറയിൽ ജനവാസ മേഖലിയിലിറങ്ങിയ കരടി കൂട്ടിലായി. വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കരടി കുടുങ്ങിയത്.
ക്ഷേത്ര മുറ്റത്ത് സ്ഥാപിച്ച കൂട്ടിലാണ് കരടി കുടുങ്ങിയത്. ചൊവ്വാഴ്ച രാത്രിയാണ് കരടി കുടുങ്ങിയത്.
കരടിയെ നെടുങ്കയം ഫോറസ്റ്റ് സ്റ്റേഷനിലേയ്ക്ക് മാറ്റി.