അ​ഹ​മ്മ​ദാ​ബാ​ദ്: ഇ​ന്ത്യ​യും ഇം​ഗ്ല​ണ്ടും ത​മ്മി​ലു​ള്ള ഏ​ക​ദി​ന പ​ര​ന്പ​ര​യി​ലെ മൂ​ന്നാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും മ​ത്സ​രം ഇ​ന്ന്. അ​ഹ​മ്മ​ദാ​ബാ​ദ് ന​രേ​ന്ദ്ര മോ​ദി സ്റ്റേ​ഡി​യ​ത്തി​ൽ ഉ​ച്ച​യ്ക്ക് 1.30 മു​ത​ലാ​ണ് മ​ത്സ​രം ന​ട​ക്കു​ക.

പ​ര​ന്പ​ര 2-0ന് ​സ്വ​ന്ത​മാ​ക്കി​യ ഇ​ന്ത്യ മൂ​ന്നി​ലും ജ​യി​ച്ച്, ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ ചാ​ന്പ്യ​ൻ​സ് ട്രോ​ഫി​ക്കു​ള്ള യാ​ത്ര തി​രി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഇ​റ​ങ്ങു​ന്ന​ത്.

ഇം​ഗ്ല​ണ്ടാ​ക​ട്ടെ തു​ട​ർ​തോ​ൽ​വി​ക​ളി​ൽ​നി​ന്നു മു​ക്തി നേ​ടാ​നും. ഫോം ​ക​ണ്ടെ​ത്താ​ൻ ബു​ദ്ധി​മു​ട്ടി​യ ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ ത​ക​ർ​പ്പ​ൻ സെ​ഞ്ചു​റി​യു​മാ​യി ആ​ശ​ങ്ക​യ​ക​റ്റി. 300 റ​ണ്‍​സ് ചേ​സ് ചെ​യ്ത് ജ​യം നേ​ടി ബാ​റ്റിം​ഗ് നി​ര​യും ക​രു​ത്തു കാ​ട്ടി.

സ്റ്റാ​ർ പേ​സ​ർ ജ​സ്പ്രീ​ത് ബും​റ ഇ​ന്നും ക​ളി​ക്കി​ല്ല.