ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ ഇ​ന്ന് രാ​വി​ലെ 11 മ​ണി​ക്ക് കേ​ന്ദ്ര ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കാ​നി​രി​ക്കെ കേ​ര​ള​ത്തി​നും പ്ര​തീ​ക്ഷ​ക​ളേ​റെ.

ക​ട​മെ​ടു​പ്പ് പ​രി​ധി വെ​ട്ടി​ക്കു​റ​ച്ച​തും നി​കു​തി​യി​ല്‍ ഉ​ണ്ടാ​യ കു​റ​വും മൂ​ലം കേ​ര​ള​ത്തി​നു​ണ്ടാ​യ സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ട് പ​രി​ഹ​രി​ക്കാ​ന്‍ 24,000 കോ​ടി രൂ​പ​യു​ടെ പ്ര​ത്യേ​ക പാ​ക്കേ​ജ് അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യം.

മു​ണ്ട​ക്കൈ- ചൂ​ര​ല്‍​മ​ല ദു​ര​ന്ത ബാ​ധി​ത​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​ന് 2,000 കോ​ടി​യു​ടെ പ്ര​ത്യേ​ക പാ​ക്കേ​ജ്, വി​ഴി​ഞ്ഞം തു​റ​മു​ഖ തു​ട​ർ വി​ക​സ​ന​ത്തി​ന് 5,000 കോ​ടി, മ​നു​ഷ്യ- വ​ന്യ​ജീ​വി സം​ഘ​ര്‍​ഷ​ത്തി​ന് പ​രി​ഹാ​രം എ​ന്നി​വ ഉ​ൾ​ക്കൊ​ള്ളു​ന്ന പ്ര​ത്യേ​ക പാ​ക്കേ​ജ് ആ​ണ് സം​സ്ഥാ​നം ല​ക്ഷ്യ​മി​ടു​ന്ന​ത്.

ജി​എ​സ്ടി ന​ഷ്ട​പ​രി​ഹാ​രം തു​ട​ര​ണ​മെ​ന്ന ആ​വ​ശ്യ​വും കേ​ര​ളം മു​ന്നോ​ട്ടു​വ​ച്ചി​ട്ടു​ണ്ട്. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം മൂ​ല​മു​ള്ള പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടാ​ൻ 4,500 കോ​ടി അ​നു​വ​ദി​ക്ക​ണ​മെ​ന്നും തീ​ര​ദേ​ശ ശോ​ഷ​ണം നേ​രി​ടാ​ൻ 2329 കോ​ടി രൂ​പ അ​നു​വ​ദി​ക്ക​ണ​മെ​ന്നും കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ലു​ണ്ട്.