ചോറ്റാനിക്കരയിലെ കൊല്ലപ്പെട്ട പോക്സോ അതിജീവിതയുടെ സംസ്കാരം ഇന്ന്
Saturday, February 1, 2025 6:42 AM IST
കൊച്ചി: ചോറ്റാനിക്കരയില്‍ ആൺ സുഹൃത്തിന്റെ അതിക്രൂരമായ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട പോക്സോ അതിജീവിതയുടെ സംസ്കാരം ഇന്ന്. വീട്ടിലെ പൊതുദർശനത്തിന് ശേഷം തൃപ്പുണിത്തുറ നടമേൽ മാർത്ത മറിയം പള്ളിയിൽ സംസ്കാരം നടക്കും.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം കളമശേരി മെഡിക്കൽ കോളജിലേക്ക് എത്തിക്കും. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ആറുദിവസം വെന്റിലേറ്ററിൽ കഴിഞ്ഞതിനു ശേഷമാണ് കുട്ടിയുടെ മരണം സംഭവിച്ചത്. തലയ്ക്കുള്ളിലും കഴുത്തിലും സ്വകാര്യഭാഗത്തടക്കം പരിക്കേറ്റിരുന്നു.