മോഹന്‍ ഭാഗവതിന് നേരെ കരിങ്കൊടി വീശി; എന്എസ്യുഐ പ്രവർത്തകർ അറസ്റ്റിൽ
Saturday, February 1, 2025 5:15 AM IST
ഭുവനേശ്വര്‍: ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതിനെ കരിങ്കൊടി കാണിച്ച എട്ട് എന്എസ്യുഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനായി ഭുവനേശ്വറിൽ എത്തിയപ്പോഴായിരുന്നു പ്രതിഷേധം.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത് അയോധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ദിനത്തിലാണെന്ന് നേരത്തെ മോഹന്‍ ഭാഗവത് പറഞ്ഞിരുന്നു. ഈ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിലായിരുന്നു എന്എസ്യുഐ.
ഇതിന്റെ ഭാഗമായാണ് കരിങ്കൊടി വീശീയത്. പ്രതിഷേധം ഉണ്ടാകും എന്ന സൂചനയെ തുടർന്ന് കനത്ത സുരക്ഷയാണ് മോഹന്‍ ഭാഗവതിന് ഒരുക്കിയിരുന്നത്.