ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജിക്ക് പാലഭിഷേകവുമായി മെൻസ് അസോസിയേഷൻ; തടഞ്ഞ് പോലീസ്
Wednesday, January 22, 2025 2:20 PM IST
തിരുവനന്തപുരം: പാറശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജിയുടെ കട്ട്ഔട്ടിൽ പാലഭിഷേകം നടത്താൻ ശ്രമിച്ച കേരള മെൻസ് അസോസിയേഷൻ പ്രവർത്തകരെ തടഞ്ഞ് പോലീസ്.
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലായിരുന്നു സംഭവം. സംഘടിച്ചെത്തിയ പ്രവർത്തകർ നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി എ.എം. ബഷീറിന്റെ കട്ടൗട്ടില്‍ പാലഭിഷേകം നടത്താൻ ശ്രമിക്കുകയായിരുന്നു. രാഹുല്‍ ഈശ്വറാണ് പരിപാടി ഉദ്ഘാടനം ചെയ്യാനായി എത്തിയിരുന്നത്.
എന്നാല്‍ പോലീസ് പ്രവര്‍ത്തകര്‍ക്ക് നോട്ടീസ് നല്‍കുകയും, കട്ടൗട്ട് നിര്‍മിക്കാനായി കൊണ്ടുവന്ന ഫ്ളെക്സ് പിടിച്ചെടുക്കുകയും ചെയ്തു.