കെ​എം​എം​എ​ല്ലും സി​എം​ആ​ര്‍​എ​ല്ലും ത​മ്മി​ലു​ള്ള ബ​ന്ധം എ​ന്ത്?: മാ​സ​പ്പ​ടി​യി​ൽ വി​ശ​ദീ​ക​ര​ണം തേ​ടി കോ​ട​തി
കെ​എം​എം​എ​ല്ലും സി​എം​ആ​ര്‍​എ​ല്ലും ത​മ്മി​ലു​ള്ള ബ​ന്ധം എ​ന്ത്?: മാ​സ​പ്പ​ടി​യി​ൽ വി​ശ​ദീ​ക​ര​ണം തേ​ടി കോ​ട​തി
Friday, April 19, 2024 3:29 PM IST
തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​ക്കും മ​ക​ള്‍​ക്കു​മെ​തി​രെ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ കൂ​ടു​ത​ൽ വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് തി​രു​വ​ന​ന്ത​പു​രം പ്ര​ത്യേ​ക വി​ജി​ല​ൻ​സ് കോ​ട​തി.

കെ​എം​എം​എ​ല്ലും സി​എം​ആ​ര്‍​എ​ല്ലും ത​മ്മി​ലു​ള്ള ബ​ന്ധം എ​ന്താ​ണെ​ന്നും ക​രാ​ര്‍ എ​ന്താ​യി​രു​ന്നു എ​ന്നും കോ​ട​തി ആ​രാ​ഞ്ഞു. കൂ​ടാ​തെ സി​എം​ആ​ർ​എ​ല്ലും മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ വീ​ണ​യു​ടെ ക​മ്പ​നി​യാ​യ എ​ക്സാ​ലോ​ജി​ക്കും ത​മ്മി​ലു​ള്ള ബ​ന്ധം, ക​രാ​റി​ലൂ​ടെ ഇ​രു ക​മ്പ​നി​ക​ളു​ടെ​യും നേ​ട്ടം, ക​മ്പ​നി​ക​ളു​ടെ ഭൂ​മി​യു​ടെ വി‌​നി​യോ​ഗം തു​ട​ങ്ങി​യ​വ​യി​ൽ വ്യ​ക്ത വ​രു​ത്താ​നും കു​ഴ​ൽ​നാ​ട​ന്‍റെ അ​ഭി​ഭാ​ഷ​ക​നോ​ട് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്കാ​മെ​ന്ന് അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യെ അ​റി​യി​ച്ചു. ഐ​ആ​ര്‍​ഇ​എ​ല്ലി​ല്‍ കു​റ​ഞ്ഞ നി​ര​ക്കി​ലാ​ണ് സി​എം​ആ​ര്‍​എ​ല്‍ ധാ​തു​മ​ണ​ല്‍ വാ​ങ്ങു​ന്ന​തെ​ന്ന് കു​ഴ​ല്‍​നാ​ട​ന്‍ കോ​ട​തി​യെ അ​റി​യി​ച്ചു. ഇ​തി​ന്‍റെ ഇ​വേ ബി​ല്‍ ഹാ​ജ​രാ​ക്കി. കു​റ​ഞ്ഞ നി​ര​ക്കി​ലാ​ണോ സ്വ​കാ​ര്യ ക​മ്പ​നി​ക്ക് മ​ണ​ല്‍ ന​ല്‍​കു​ന്ന​തെ​ന്ന് കോ​ട​തി ചോ​ദി​ച്ചു. ഇ​തി​ന്‍റെ രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.


തു​ട​ര്‍​ന്ന് കേ​സ് ഈ ​മാ​സം 25 ന് ​പ​രി​ഗ​ണി​ക്കാ​ന്‍ മാ​റ്റി. കേ​സി​ൽ നേ​ര​ത്തെ വാ​ദം പൂ​ർ​ത്തി​യാ​യി​രു​ന്നു. വി​ധി​പ​ക​ർ​പ്പ് ത​യാ​റാ​ക്കു​ന്ന​ത് പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ലാ​ണ് വി​ധി പ​റ​യു​ന്ന​ത് ഇ​ന്ന​ത്തേ​ക്ക് മാ​റ്റി​യ​ത്. വി​ശ​ദീ​ക​ര​ണം കോ​ട​തി പ​രി​ശോ​ധി​ച്ച​ശേ​ഷം വി​ധി​യു​ണ്ടാ​കും.

ധാ​തു​മ​ണ​ല്‍ ഖ​ന​ന​ത്തി​ന് സി​എം​ആ​ര്‍​എ​ല്‍ ക​മ്പ​നി​ക്ക് വ​ഴി​വി​ട്ട് സ​ഹാ​യം ന​ല്‍​കി​യെ​ന്നാ​ണ് ഹ​ര്‍​ജി​യി​ലെ ആ​രോ​പ​ണം. മു​ഖ്യ​മ​ന്ത്രി​യും മ​ക​ളും ഉ​ള്‍​പ്പെ​ടെ ഏ​ഴു പേ​രാ​ണ് എ​തി​ര്‍​ക​ക്ഷി​ക​ള്‍.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<