പാ​നൂ​ർ വി​ഷ്ണു​പ്രി​യ കേ​സ്: വി​ധി പ​റ​യു​ന്ന​ത് വെ​ള്ളി​യാ​ഴ്ച​ത്തേ​ക്ക് മാ​റ്റി
പാ​നൂ​ർ വി​ഷ്ണു​പ്രി​യ കേ​സ്: വി​ധി പ​റ​യു​ന്ന​ത് വെ​ള്ളി​യാ​ഴ്ച​ത്തേ​ക്ക് മാ​റ്റി
Wednesday, May 8, 2024 1:14 PM IST
ത​ല​ശേ​രി: പാ​നൂ​ർ വ​ള​ള്യാ​യി​യി​ലെ വി​ഷ്ണു​പ്രി​യ വ​ധ​ക്കേ​സി​ൽ വി​ധി പ​റ​യു​ന്ന​ത് വെ​ള്ളി​യാ​ഴ്ച​ത്തേ​ക്ക് മാ​റ്റി. അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് ജ​ഡ്ജി എ.​വി. മൃ​ദു​ല​യാ​ണ് വി​ധി പ​റ​യു​ന്ന​ത്. കേ​സി​ലെ പ്ര​തി​ഭാ​ഗം വാ​ദ​വും പൂ​ർ​ത്തി​യാ​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് കേ​സ് വി​ധി പ​റ​യു​ന്ന​തി​നാ​യി മാ​റ്റി​യ​ത്.

കൂ​ത്തു​പ​റ​മ്പ് മാ​ന​ന്തേ​രി സ്വ​ദേ​ശി എ. ​ശ്യാം​ജി​ത്താ​ണ് കേ​സി​ലെ പ്ര​തി. പ്ര​ണ​യാ​ഭ്യ‍​ർ​ഥ​ന നി​ര​സി​ച്ച​തി​ന് ശ്യാം​ജി​ത്ത് വീ​ട്ടി​ല്‍ ക​യ​റി വി​ഷ്ണു​പ്രി​യ​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ റി​മാ​ൻ​ഡി​ലാ​ണു​ള്ള​ത്.

2023 സെ​പ്റ്റം​ബ​ർ 21നാ​ണ് കേ​സി​ൽ വി​ചാ​ര​ണ തു​ട​ങ്ങി​യ​ത്. 14 മാ​സം കൊ​ണ്ടാ​ണ് വി​ചാ​ര​ണ​യും വാ​ദ​പ്ര​തി​വാ​ദ​വു​മെ​ല്ലാം പൂ​ർ​ത്തി​യാ​യ​ത്. കേ​സി​ൽ 73 സാ​ക്ഷി​ക​ളാ​ണു​ള്ള​ത്.

വി​ചാ​ര​ണ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ട​തി പ്ര​തി​യെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ 600 ചോ​ദ്യ​ങ്ങ​ൾ​ക്ക് 39 എ​ണ്ണ​ത്തി​ന് ശ​രി​യെ​ന്ന് പ്ര​തി ഉ​ത്ത​രം കൊ​ടു​ത്തി​രു​ന്നു. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ കെ. ​അ​ജി​ത്താ​ണ് ഹാ​ജ​രാ​യ​ത്. പാ​നൂ​ർ സി​ഐ എം.​പി. ആ​സാ​ദാ​ണ് കേ​സ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

2022 ഒ​ക്‌​ടോ​ബ​ർ 22ന് ​രാ​വി​ലെ​യാ​ണ് 23 വ​യ​സു​കാ​രി​യാ​യ വി​ഷ്ണു​പ്രി​യ കൊ​ല്ല​പ്പെ​ട്ട​ത്. അ​ടു​ത്ത ബ​ന്ധു​വി​ന്‍റെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ള്‍​ക്ക് വേ​ണ്ടി വീ​ട്ടി​ലു​ള്ള​വ​രെ​ല്ലാം പോ​യ സ​മ​യ​ത്ത്, വി​ഷ്ണു​പ്രി​യ ത​നി​ച്ചാ​യി​രി​ക്കു​മ്പോ​ഴാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.


ബ​ന്ധു​വീ​ട്ടി​ലാ​യി​രു​ന്ന വി​ഷ്ണു​പ്രി​യ രാ​വി​ലെ വ​സ്ത്രം മാ​റാ​നും മ​റ്റു​മാ​യി വീ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു. ഏ​റെ നേ​രം ക​ഴി​ഞ്ഞി​ട്ടും മ​ക​ളെ കാ​ണാ​താ​യ​തോ​ടെ അ​ന്വേ​ഷി​ച്ചി​റ​ങ്ങി​യ അ​മ്മ​യാ​ണ് ര​ക്ത​ത്തി​ല്‍ കു​ളി​ച്ചു​കി​ട​ക്കു​ന്ന വി​ഷ്ണു​പ്രി​യ​യെ ആ​ദ്യം ക​ണ്ട​ത്.

കി​ട​ക്ക​യി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന വി​ഷ്ണു​പ്രി​യ​യെ ചു​റ്റി​ക​കൊ​ണ്ട് ത​ല​ക്ക​ടി​ച്ചു വീ​ഴ്ത്തി​യ പ്ര​തി ക​ഴു​ത്ത​റ​ത്തെ​ന്നും മ​ര​ണം ഉ​റ​പ്പി​ക്കാ​ൻ യു​വ​തി​യു​ടെ ഇ​രു​കൈ​ത്ത​ണ്ട​ക​ളി​ലെ​യും ക​ണ​ങ്കാ​ലു​ക​ളി​ലെ​യും ഞ​ര​ന്പു​ക​ൾ മു​റി​ച്ച​താ​യും പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ശാ​സ്ത്രീ​യ തെ​ളി​വു​ക​ൾ ഹാ​ജ​രാ​ക്കി​കൊ​ണ്ട് പ​റ​ഞ്ഞു.

മാ​റി​ട​ത്തി​ലും വ​യ​റ്റി​ലും ഉ​ൾ​പ്പെ​ടെ 21 മു​റി​വു​ക​ൾ വി​ഷ്ണു​പ്രി​യ​യു​ടെ ദേ​ഹ​ത്ത് ഉ​ണ്ടാ​യി​രു​ന്ന​താ‍​യി പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഫോ​റ​ൻ​സി​ക് സ​ർ​ജ​ൻ ഡോ. ​ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള കോ​ട​തി​യി​ൽ മൊ​ഴി ന​ൽ​കി.

സം​ഭ​വ ദി​വ​സം വൈ​കു​ന്നേ​രം​ത​ന്നെ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. കു​ഞ്ചാ​ക്കോ ബോ​ബ​ൻ നാ​യ​ക​നാ​യ ‘അ​ഞ്ചാം​പാ​തി​ര’ എ​ന്ന സി​നി​മ​യാ​ണ് കൊ​ല​പാ​ത​കം ആ​സൂ​ത്ര​ണം ചെ​യ്യാ​ൻ പ്ര​തി ആ​ധാ​ര​മാ​ക്കി​യ​തെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.

പ്ര​തി ഉ​പ​യോ​ഗി​ച്ച വെ​ളു​ത്ത അ​പ്പാ​ച്ചെ ബൈ​ക്ക് ര​ണ്ടാം നി​ല​യി​ലു​ള്ള കോ​ട​തി ഹാ​ളി​ൽ എ​ത്തി​ച്ച് വി​സ്ത​രി​ച്ച​തും സാ​ക്ഷി തി​രി​ച്ച​റി​ഞ്ഞ​തും ഈ ​കേ​സി​ന്‍റെ പ്ര​ത്യേ​ക​ത​യാ​യി​രു​ന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<