വർഷങ്ങൾക്കു ശേഷം
Thursday, May 16, 2024 1:27 AM IST
ലണ്ടൻ: നീണ്ട 41 വർഷങ്ങൾക്കു ശേഷം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ആസ്റ്റണ്‍ വില്ല യൂറോപ്യൻ പോരാട്ടത്തിനു യോഗ്യത സ്വന്തമാക്കി.
പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ നാലാം സ്ഥാനം ഉറപ്പിച്ച ആസ്റ്റണ്‍ വില്ല 2024-25 സീസണ് യുവേഫ ചാന്പ്യൻസ് ലീഗിൽ കളിക്കാൻ യോഗ്യത സ്വന്തമാക്കി. മാഞ്ചസ്റ്റർ സിറ്റിയോട് 2-0ന് ടോട്ടൻഹാം ഹോട്ട്സ്പുർ പരാജയപ്പെട്ടതാണ് അവസാന റൗണ്ട് വരെ കാത്തിരിക്കാതെ ടിക്കറ്റുറപ്പിക്കാൻ വില്ലയ്ക്കു സഹായകമായത്.
37 മത്സരങ്ങൾ പൂർത്തിയായപ്പോൾ ആസ്റ്റണ്‍ വില്ല 68 പോയിന്റുമായി നാലാം സ്ഥാനത്താണ്. ടോട്ടൻഹാം 63 പോയിന്റുമായി അഞ്ചാമതും. മാഞ്ചസ്റ്റർ സിറ്റി (88), ആഴ്സണൽ (86), ലിവർപൂൾ (79) ടീമുകളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ.