ധോ​ണി ഡി​ആ​ര്‍എ​സ് വി​വാ​ദ​ത്തി​ല്‍
ധോ​ണി ഡി​ആ​ര്‍എ​സ്  വി​വാ​ദ​ത്തി​ല്‍
Tuesday, December 12, 2017 1:21 PM IST
മൊ​ഹാ​ലി: ധ​ര്‍മ​ശാ​ല​യി​ല്‍ അ​മ്പ​യ​റു​ടെ തീ​രു​മാ​നം വ​രും​മു​മ്പേ ഡി​ആ​ര്‍എ​സ് വി​ളി​ച്ച ഇ​ന്ത്യ​യുടെ മു​ന്‍ നാ​യ​ക​ന്‍ മ​ഹേ​ന്ദ്ര​സിം​ഗ് ധോ​ണി​യു​ടെ ന​ട​പ​ടി വി​വാ​ദ​മാ​യി. ക്രി​ക്ക​റ്റ് ലോ​ക​ത്തെ ത​ന്നെ അ​മ്പ​ര​പ്പി​ച്ച ഈ ​നീ​ക്കം ഡി​ആ​ര്‍എ​സ് നി​യ​മ​ങ്ങ​ളു​ടെ ന​ഗ്‌​ന​മാ​യ ലം​ഘ​ന​മാ​ണെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

ഐ​സി​സി നി​യ​മ​ങ്ങ​ള​നു​സ​രി​ച്ച് ഔ​ട്ട് ആ​കു​ന്ന താ​ര​ങ്ങ​ള്‍ക്കും, ഫീ​ല്‍ഡിം​ഗ് ടീ​മി​ന്‍റെ നാ​യ​ക​നും മാ​ത്ര​മേ റി​വ്യൂ ആ​വ​ശ്യ​പ്പെ​ടാ​ന്‍ ക​ഴി​യൂ. അ​ല്ലാ​തെ ചെ​യ്യു​ന്ന​ത് ഐ​സി​സി നി​യ​മ​ത്തി​ന്‍റെ പൂ​ര്‍ണ​മാ​യ ലം​ഘ​ന​മാ​ണ്. ധോ​ണി ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ നാ​യ​ക​ന​ല്ലെ​ന്നി​രി​ക്കെ റ​വ്യൂ​വി​ന് അ​പ്പീ​ല്‍ വി​ളി​ച്ച​താ​ണ് വി​വാ​ദ​മാ​യി​രി​ക്കു​ന്ന​ത്.

അ​തേസ​മ​യം, ഇ​ക്കാ​ര്യ​ത്തി​ല്‍ അ​മ്പ​യ​റി​നും പി​ഴ​ച്ചു. കാ​ര​ണം ബാ​റ്റ്സ്മാ​ന്‍ ആ​വ​ശ്യ​പ്പെ​ടാ​തെ ഡി​ആ​ര്‍എ​സ് റി​വ്യൂ അ​നു​വ​ദി​ക്കേ​ണ്ട കാ​ര്യം അ​ദ്ദേ​ഹ​ത്തി​നി​ല്ലാ​യി​രു​ന്നു. എ​ന്നാ​ല്‍, അ​മ്പ​യ​ര്‍ ധോ​ണി​യു​ടെ ഡി​ആ​ര്‍എ​സ് അ​പ്പീ​ല്‍ അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു. വി​ഷ​യ​ത്തി​ല്‍ ഐ​സി​സി ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.


ഇ​ന്ത്യ വ​ന്‍ ബാ​റ്റിം​ഗ് ത​ക​ര്‍ച്ച നേ​രി​ട്ട ആ​ദ്യ ഏ​ക​ദി​ന മ​ത്സ​ര​ത്തി​ന്‍റെ മു​പ്പ​ത്തി​മൂ​ന്നാം ഓ​വ​റി​ലാ​യി​രു​ന്നു​ സം​ഭ​വം. ശ്രീ​ല​ങ്ക​യു​ടെ ഇ​ടം​കൈ​യ​ന്‍ സ്പി​ന്ന​ര്‍ സ​ചി​ത് പ​തി​രാ​ന​യു​ടെ പ​ന്തി​ല്‍ ബാ​ക്ക് ഫു​ട് ഡി​ഫ​ന്‍സി​ന് ശ്ര​മി​ച്ച ഭും​റ​യു​ടെ പാ​ഡി​ല്‍ പ​ന്ത് കു​ടു​ങ്ങു​ക​യും അ​മ്പ​യ​ര്‍ അ​നി​ല്‍ കു​മാ​ര്‍ ചൗ​ധ​രി ഔ​ട്ട് വി​ളി​ക്കു​ക​യു​മാ​യി​രു​ന്നു. എ​ന്നാ​ല്‍ അ​മ്പ​യ​റു​ടെ ചൂ​ണ്ടു വി​ര​ല്‍ ഉ​യ​ര്‍ന്ന് തു​ട​ങ്ങും മു​മ്പേ നോ​ണ്‍ സ്ട്രൈ​ക്കിം​ഗ് എ​ന്‍ഡി​ല്‍ നി​ന്ന ധോ​ണി ഡി​ആ​ര്‍എ​സ് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.