അന്താരാഷ്‌ട്ര മെഡലുകൾ നേടിയവരെ ആരോഗ്യപദ്ധതിയിൽ പെടുത്തണം: സച്ചിൻ
അന്താരാഷ്‌ട്ര മെഡലുകൾ നേടിയവരെ ആരോഗ്യപദ്ധതിയിൽ പെടുത്തണം: സച്ചിൻ
Monday, December 11, 2017 1:35 PM IST
ന്യൂ​ഡ​ല്‍ഹി: അ​ന്താ​രാ​ഷ്‌ട്ര മെ​ഡ​ല്‍ സ്വ​ന്ത​മാ​ക്കി​യ എ​ല്ലാ കാ​യി​ക​താ​ര​ങ്ങ​ളെ​യും കേ​ന്ദ്ര ഗ​വ​ണ്‍മെ​ന്‍റി​ന്‍റെ ആ​രോ​ഗ്യ​പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്ത​ണ​മെ​ന്ന​ഭ്യ​ര്‍ഥി​ച്ച് ക്രിക്കറ്റ് ഇതിഹാസം സ​ച്ചി​ന്‍ തെ​ണ്ടു​ൽ​ക്ക​ര്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്ക് ക​ത്ത​യ​ച്ചു.

രാ​ജ്യ​ത്തി​ന്‍റെ അ​ഭി​മാ​ന​മു​യ​ര്‍ത്തി​യ പ​ല താ​ര​ങ്ങ​ളും ഇ​പ്പോ​ള്‍ രോ​ഗാ​വ​സ്ഥ​യി​ല്‍ ക​ഴി​യു​ന്ന​താ​യി സ​ച്ചി​ന്‍ ത​ന്‍റെ ക​ത്തി​ല്‍ പ​രാ​മ​ര്‍ശി​ച്ചി​ട്ടു​ണ്ട്. ഉ​ദാ​ഹ​ര​ണ​മാ​യി, ഇ​ന്ത്യ​ക്ക് ഹോ​ക്കി ഒ​ളി​മ്പി​ക് സ്വ​ര്‍ണം നേ​ടി​ത്ത​ന്ന മു​ഹ​മ്മ​ദ് ശ​ഹീ​ദി​ന്‍റെ വി​യോ​ഗ​വും ചൂ​ണ്ടി​ക്കാ​ട്ടി. മ​ര​ണ​ത്തി​നു തൊ​ട്ടു​മു​മ്പു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ മാ​ത്ര​മാ​ണ് ക​ര​ള്‍ രോ​ഗ​ബാ​ധി​ത​നാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തി​നു ചി​കി​ത്സ ല​ഭി​ച്ച​ത്. അ​ത് ഗു​ണ​ക​ര​മാ​യ​തു​മി​ല്ല.


കേ​ന്ദ്ര​ഗ​വ​ണ്‍മെ​ന്‍റ് ജീ​വ​ന​ക്കാ​രാ​യ എ​ല്ലാ താ​ര​ങ്ങ​ള്‍ക്കും ഈ ​പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ഇ​പ്പോ​ള്‍ ത​ന്നെ ല​ഭി​ക്കു​ന്നു​ണ്ട്. അ​ങ്ങ​നെ​യ​ല്ലാ​ത്ത​വ​ര്‍ക്കു കൂ​ടി പ​ദ്ധ​തി​യു​ടെ ഗു​ണം ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് സ​ച്ചി​ന്‍റെ അ​ഭ്യ​ര്‍ഥ​ന. കാ​യി​ക, ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ങ്ങ​ളു​മാ​യി ഈ ​വി​ഷ​യം നേ​ര​ത്തേ​ത​ന്നെ ച​ര്‍ച്ച ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.