ആകാശിന്‍റെ മോഹം സഫലമായി
ആകാശിന്‍റെ മോഹം സഫലമായി
Monday, October 23, 2017 12:02 PM IST
പാ​ലാ: സം​സ്ഥാ​ന കാ​യി​ക​മേ​ള​യി​ല്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​യ​ക്ക​ണ​മെ​ന്ന ആ​കാ​ശി​ന്‍റെ മോ​ഹം സ​ഫ​ല​മാ​യി. ജൂ​ണി​യ​ര്‍ ആ​ണ്‍കു​ട്ടി​ക​ളു​ടെ ട്രി​പ്പി​ള്‍ ജം​പി​ല്‍ 14.56 മീ​റ്റ​ര്‍ ദൂ​രം ചാ​ടി​യാ​ണ് കു​റു​മ്പ​നാ​ട​ത്തി​ന്‍റെ ആ​കാ​ശ് എം. ​വ​ര്‍ഗീ​സ് പാ​ലാ​യു​ടെ മ​ണ്ണി​ല്‍ കോ​ട്ട​യ​ത്തി​നു വേ​ണ്ടി സ്വ​ര്‍ണം നേ​ടി​യ​ത്.​ മ​ര​ങ്ങാ​ട്ടു​പി​ള്ളി​യി​ല്‍ ന​ട​ന്ന കോ​ട്ട​യം റ​വ​ന്യൂ ജി​ല്ലാ കാ​യി​ക​മേ​ള​യി​ല്‍ റി​ക്കാ​ര്‍ഡോ​ടെ ട്രി​പ്പി​ള്‍ജം​പി​ല്‍ സ്വ​ര്‍ണം നേ​ടി​യ​പ്പോ​ള്‍ ആ​കാ​ശ് തീ​രു​മാ​നി​ച്ചി​രു​ന്ന​താ​ണ് നി​ല മെ​ച്ച​പ്പെ​ടു​ത്ത​ണ​മെ​ന്നും പാ​ലാ​യി​ലും സ്വ​ര്‍ണം നേ​ട​ണ​മെ​ന്നും. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ലോം​ഗ്ജം​പ് മ​ത്സ​ര​ത്തി​ല്‍ വെ​ള്ളി​യും ആ​കാ​ശ് നേ​ടി​യി​രു​ന്നു.

റ​വ​ന്യു​ജി​ല്ലാ കാ​യി​ക​മേ​ള​യി​ല്‍ ലോം​ഗ്ജം​പ് മ​ത്സ​ര​ത്തി​ല്‍ സ്വ​ര്‍ണ​മെ​ഡ​ല്‍ ജേ​താ​വാ​യ ആ​കാ​ശി​ന് അ​ന്ന് സ്ഥാ​പി​ച്ച സ്വ​ന്തം പേ​രി​ലു​ള്ള റി​ക്കാ​ര്‍ഡ് തി​രു​ത്തി​ക്കു​റി​ക്കാ​ന്‍ പാ​ലാ കാ​യി​ക​മേ​ള​യി​ല്‍ സാ​ധി​ച്ചു​വെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. ജി​ല്ലാ മേ​ള​യി​ല്‍ 100 മീ​റ്റ​റി​ലും ത്രി​പ്പി​ള്‍ ജം​പി​ലും​സ്വ​ര്‍ണ​മെ​ഡ​ല്‍ ജേ​താ​വാ​ണ് കു​റു​മ്പ​നാ​ടം സെ​ന്‍റ് പീ​റ്റേ​ഴ്സ് എ​ച്ച്എ​സ്എ​സി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍ഥി​യാ​യ ആ​കാ​ശ്.


ക​ഴി​ഞ്ഞ ത​വ​ണ സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യി​ല്‍ ലോം​ഗ് ജം​പി​ല്‍ മ​ത്സ​രി​ച്ചെ​ങ്കി​ലും മൂ​ന്നാ​മ​തെ​ത്താ​ന്‍ മാ​ത്ര​മേ ക​ഴി​ഞ്ഞു​ള്ളൂ. ദേ​ശീ​യ സ്‌​കൂ​ള്‍ മീ​റ്റി​ല്‍ ട്രി​പ്പി​ള്‍ ജം​പി​ലും റി​ലേ​യി​ലും സ്വ​ര്‍ണം ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു.​വേ​ക​ത്താ​നം ക​ടു​വാ​ക്കു​ഴി​യി​ല്‍ മ​ല​യി​ല്‍ വ​ര്‍ഗീ​സ് ജോ​ണ്‍-​സു​രേ​ഖ വ​ര്‍ഗീ​സ് ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​രി അ​ലീ​ഷ എം. ​വ​ര്‍ഗീ​സ്. സ്‌​കൂ​ളി​ലെ കാ​യി​കാ​ധ്യാ​പ​ക​ന്‍ ബി​ജു ജോ​സ​ഫി​ന്‍റെ മേ​ല്‍നോ​ട്ട​ത്തി​ല്‍ സ്റ്റീ​ഫ​ന്‍ ആ​ല​പ്പു​ഴ​യാ​ണ് ആ​കാ​ശി​നു പ​രി​ശീ​ല​നം ന​ല്‍കു​ന്ന​ത്.

ബി​ജു കൂ​ട്ട​പ്ലാ​ക്ക​ല്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.