4x400 മീറ്റർ റിലേയില്‍ തിരുവനന്തപുരവും പാലക്കാടും
4x400 മീറ്റർ റിലേയില്‍ തിരുവനന്തപുരവും പാലക്കാടും
Monday, October 23, 2017 12:02 PM IST
പാ​ലാ: 4x400 മീ​റ്റ​ര്‍ റി​ലേ​യി​ല്‍ തി​രു​വ​ന​ന്ത​പു​ര​വും പാ​ല​ക്കാ​ടും സ്വ​ര്‍ണ​മ​ണി​ഞ്ഞു. ആ​ണ്‍കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ എ​ന്‍.​ജെ. ബി​നു​രാ​ജ്, വി. ​മു​ഹ​മ്മ​ദ് ഫാ​യി​സ്, ജെ.​എ​സ്. റോ​ഷ​ന്‍ (മൂ​വ​രും തി​രു​വ​ന​ന്ത​പു​രം സാ​യ്), എം. ​ജോ​യ​ല്‍ മാ​ത്യു (ശ്രീ ​അ​യ്യ​ങ്കാ​ളി ഗ​വ​ണ്‍മെ​ന്‍റ് റ​സി​ഡ​ന്‍ഷ്യ​ല്‍ എ​ച്ച്എ​സ്എ​സ്) എ​ന്നി​വ​രു​ള്‍പ്പെ​ട്ട ടീ​മി​നാ​ണ് സ്വ​ര്‍ണം.

ആ​ദ്യ ര​ണ്ടു ലാ​പ്പി​ല്‍ എ​റ​ണാ​കു​ള​ത്തി​നാ​യി​രു​ന്നു മു​ന്‍തൂ​ക്കം. എ​ന്നാ​ല്‍ മൂ​ന്നാം ലാ​പ്പി​ലെ​ത്തി​യ​പ്പോ​ഴേ​ക്കും കാ​ര്യ​ങ്ങ​ള്‍ എ​റ​ണാ​കു​ള​ത്തി​ന്‍റെ കൈ​യില്‍ നി​ന്ന് പോ​യി. മ​ല​പ്പു​റ​വും കോ​ഴി​ക്കോ​ടും തി​രു​വ​ന​ന്ത​പു​ര​വും ഒ​പ്പ​ത്തി​നൊ​പ്പ​മാ​യി. നാ​ലാം ലാ​പ്പി​ല്‍ മു​ഹ​മ്മ​ദ് ഫാ​യി​സ് കു​തി​ച്ചു പാ​ഞ്ഞ​തോ​ടെ സ്വ​ര്‍ണം തി​രു​വ​ന​ന്ത​പു​ര​ത്തി​നു സ്വ​ന്തം.

മൂ​ന്നു മി​നി​റ്റ് 24.26 സെ​ക്ക​ന്‍ഡി​ലാ​ണ് തി​രു​വ​ന​ന്ത​പു​രം മ​ത്സ​രം പൂ​ര്‍ത്തി​യാ​ക്കി​യ​ത്. എ​റ​ണാ​കു​ള​ത്തി​നാ​വ​ട്ടെ നാ​ലാം സ്ഥാ​നം മാ​ത്രം. മൂ​ന്ന് മി​നി​റ്റ് 25.31 സെ​ക്ക​ന്‍ഡി​ല്‍ മ​ത്സ​രം പൂ​ര്‍ത്തി​യാ​ക്കി​യ മ​ല​പ്പു​റ​ത്തി​നാ​ണ് ര​ണ്ടാം സ്ഥാ​നം. മൂ​ന്ന് മി​നി​റ്റ് 25.53 സെ​ക്ക​ന്‍ഡി​ല്‍ മ​ത്സ​രം ഫി​നി​ഷ് ചെ​യ്ത് കോ​ഴി​ക്കോ​ട് മൂ​ന്നാ​മ​തെ​ത്തി.


പെ​ണ്‍കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ നാ​ലു മി​നി​റ്റ് 04.20 സെ​ക്ക​ന്‍ഡി​ല്‍ ഫി​നി​ഷ് ചെ​യ്താ​ണ് പാ​ല​ക്കാ​ട് സ്വ​ര്‍ണം പി​ടി​ച്ചെ​ടു​ത്ത​ത്. എ​സ്. അ​നു​ഗ്ര​ഹ, ജെ. ​വി​ഷ്ണു​പ്രി​യ (ഇ​രു​വ​രും ജി​എം​എം​ജി​എ​ച്ച്എ​സ്എ​സ് പാ​ല​ക്കാ​ട്), കെ. ​വി​ന്‍സി (മു​ണ്ടൂ​ര്‍), എം.​പി. അ​ര്‍ച്ച​ന (ക​ല്ല​ടി) എ​ന്നി​വ​രാ​ണ് പാ​ല​ക്കാ​ടി​നാ​യി ട്രാ​ക്കി​ലി​റ​ങ്ങി​യ​ത്. ആ​ദ്യ ലാ​പ്പി​ന്‍റെ തു​ട​ക്കത്തി​ല്‍ എ​റ​ണാ​കു​ള​മാ​യി​രു​ന്നു മു​മ്പി​ലെ​ങ്കി​ലും ര​ണ്ടാം ലാ​പ്പി​ന്‍ ബാ​റ്റ​ണ്‍ കൈ​മാ​റി​ക്കി​ട്ടി​യ കെ. ​വി​ന്‍സി കു​തി​ച്ചു പാ​ഞ്ഞ​തോ​ടെ പാ​ല​ക്കാ​ടി​ന് വ്യ​ക്ത​മാ​യ മേ​ധാ​വി​ത്വ​മാ​യി. മ​ത്സ​ര​ത്തി​ന്‍റെ അ​വ​സാ​നം​വ​രെ ഈ ​മേ​ധാ​വി​ത്വം കാ​ത്ത പാ​ല​ക്കാ​ട് സ്വ​ര്‍ണം നേ​ടി. നാ​ലു മി​നി​റ്റ് 07.85 സെ​ക്ക​ന്‍ഡി​ല്‍ ഫി​നി​ഷ് ചെ​യ്താ​ണ് എ​റ​ണാ​കു​ളം വെ​ള്ളി നേ​ടി​യ​ത്. നാ​ലു മി​നി​റ്റ് 11.28 സെ​ക്ക​ന്‍ഡി​ല്‍ ഫി​നി​ഷ് ചെ​യ്ത കോ​ട്ട​യ​ത്തി​നാ​ണ് വെ​ങ്ക​ലം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.