ഹാ​ലെ​പ്പി​നു ജ​യം
ഹാ​ലെ​പ്പി​നു ജ​യം
Monday, October 23, 2017 12:02 PM IST
സിം​ഗ​പ്പൂ​ര്‍: ഡ​ബ്ല്യു​ടി​എ ഫൈ​ന​ല്‍സി​ല്‍ ലോ​ക ഒ​ന്നാം ന​മ്പ​ര്‍ ടെ​ന്നീ​സ് താ​രം റു​മേ​നി​യ​യു​ടെ സി​മോ​ണ ഹാ​ലെ​പ്പി​നു വി​ജ​യ​ത്തു​ട​ക്കം. ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ഫോ​മി​ലു​ള്ള ഫ്രാ​ന്‍സി​ന്‍റെ ക​രോ​ളി​ന്‍ ഗ്രാ​സി​യ​യെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍ക്ക് (6-4, 6-2) തോ​ല്‍പ്പി​ച്ചു. 11 മ​ത്സ​ര​ങ്ങ​ളി​ല്‍ തോ​ല്‍വി അ​റി​യാ​തെ​യു​ള്ള ഗ്രാ​സി​യ​യു​ടെ കു​തി​പ്പാ​ണ് ഹാ​ലെ​പ് ത​ക​ര്‍ത്ത​ത്.


ഈ ​മാ​സം ബെ​യ്ജിം​ഗി​ല്‍ ന​ട​ന്ന ചൈ​ന ഓ​പ്പ​ണ്‍ ഫൈ​ന​ലി​ല്‍ ഹാ​ലെ​പ്പി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഗ്രാ​സി​യ കി​രീ​ടം നേ​ടി​യ​ത്. ലോ​ക എ​ട്ടാം ന​മ്പ​ര്‍ ഗ്രാ​സി​യ വു​ഹാ​ന്‍, ബെ​യ്ജിം​ഗ് എ​ന്നി​വ​ട​ങ്ങ​ളി​ല്‍ ന​ട​ന്ന മ​ത്സ​ര​ങ്ങ​ള്‍ ജ​യി​ച്ചാ​ണ് ഡ​ബ്ല്യൂ​ടി​എ ഫൈ​ന​ല്‍സി​നു യോ​ഗ്യ​ത നേ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.