മാസ്റ്റേഴ്സ് നീന്തലിൽ തൃശൂർ ജേതാക്കൾ, കോട്ടയം രണ്ടാമത്
മാസ്റ്റേഴ്സ് നീന്തലിൽ തൃശൂർ ജേതാക്കൾ,  കോട്ടയം രണ്ടാമത്
Sunday, October 22, 2017 10:54 AM IST
പാ​​ലാ​​വ​​യ​​ൽ (കാ​​സ​​ർ​​ഗോ​​ഡ്): ഏ​​ഴാ​​മ​​തു സം​​സ്ഥാ​​ന മാ​​സ്റ്റേ​​ഴ്സ് നീ​​ന്ത​​ൽ മ​​ത്സ​​ര​​ത്തി​​ൽ 690 പോ​​യി​​ന്‍റോ​​ടെ തൃ​​ശൂ​​ർ ഓ​​വ​​റോ​​ൾ ചാ​​മ്പ്യ​​ന്മാ​​രാ​​യി. ക​​ഴി​​ഞ്ഞ ആ​​റു ചാ​​മ്പ്യ​​ൻ​​ഷി​​പ്പി​​ലും റ​​ണ്ണ​​ർ അ​​പ്പാ​​യി​​രു​​ന്ന തൃ​​ശൂ​​ർ ഇ​​താ​​ദ്യ​​മാ​​യാ​​ണ് ചാ​​മ്പ്യ​​ൻ​​പ​​ട്ടം നേ​​ടു​​ന്ന​​ത്. 618 പോ​​യി​​ന്‍റോ​​ടെ കോ​​ട്ട​​യം റ​​ണ്ണ​​ർ അ​​പ്പാ​​യി. 293 പോ​​യി​​ന്‍റു​​മാ​​യി ആ​​തി​​ഥേ​​യ​​രാ​​യ കാ​​സ​​ർ​​ഗോ​​​​ഡാ​​ണ് മൂ​​ന്നാം സ്ഥാ​​ന​​ത്ത്.

പാ​​ലാ​​വ​​യ​​ൽ സെ​​ന്‍റ് ജോ​​ൺ​​സ് സ്കൂ​​ൾ നീ​​ന്ത​​ൽ​​ക്കു​​ള​​ത്തി​​ൽ ന​​ട​​ന്ന ചാ​​മ്പ്യ​​ൻ​​ഷി​​പ്പി​​ന്‍റെ സ​​മാ​​പ​​ന​​സ​​മ്മേ​​ള​​നം ക​​ണ്ണൂ​​ർ ക്രൈം​​ബ്രാ​​ഞ്ച് എ​​സ്പി ഡോ.​​എ​​സ്. ശ്രീ​​നി​​വാ​​സ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. കാ​​സ​​ർ​​ഗോ​​ഡ് ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് വൈ​​സ്പ്ര​​സി​​ഡ​​ന്‍റ് ശാ​​ന്ത​​മ്മ ഫി​​ലി​​പ്പ് അ​​ധ്യ​​ക്ഷ​​ത​​വ​​ഹി​​ച്ചു. ഫാ. ​​തോ​​മ​​സ് പ​​ട്ടാം​​കു​​ളം, ഡോ. ​​ബി​​പി​​ൻ, നാ​​ഗേ​​ഷ് കു​​മാ​​ർ, ജോ​​യി വ​​ണ്ട​​നാ​​നി, ബി​​ജു മാ​​പ്പി​​ള​​പ്പ​​റ​​മ്പി​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

‘മു​​ങ്ങ​​ൽ വി​​ദ​​ഗ്ധ​​ൻ’ വി​​നീ​​ഷ് വി​​ജ​​യ​​ൻ

പാ​​ലാ​​വ​​യ​​ൽ: ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ സ​​മ​​യം വെ​​ള്ള​​ത്തി​​ൽ മു​​ങ്ങി​​ക്കി​​ട​​ക്കു​​ന്ന വ്യ​​ക്തി​​ക്കാ​​യി ഏ​​ർ​​പ്പെ​​ടു​​ത്തി​​യ പു​​ര​​സ്കാ​​രം തൃ​​ശൂ​​രി​​ന്‍റെ വി​​നീ​​ഷ് വി​​ജ​​യ​​ന്. മു​​പ്പ​​തോ​​ളം പേ​​ർ പ​​ങ്കെ​​ടു​​ത്ത മ​​ത്സ​​ര​​ത്തി​​ൽ ര​​ണ്ടു മി​​നി​​റ്റും 42 സെ​​ക്ക​​ൻ​​ഡും വെ​​ള്ള​​ത്തി​​ൽ മു​​ങ്ങി​​ക്കി​​ട​​ന്നാ​​ണ് വി​​നീ​​ഷ് ഒ​​ന്നാ​​മ​​നാ​​യ​​ത്.


അ​​ക്വാ​​റ്റി​​ക് അ​​സോ​​സി​​യേ​​ഷ​​ൻ മു​​ൻ ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് തോ​​മ​​സ് ന​​രി​​മ​​റ്റ​​ത്തി​​ന്‍റെ സ്മ​​ര​​ണ​​ക്കാ​​യി പാ​​ലാ​​വ​​യ​​ൽ സ്പോ​​ർ​​ട്സ് ക്ല​​ബ് ഏ​​ർ​​പ്പെ​​ടു​​ത്തി​​യ ട്രോ​​ഫി​​യും കാ​​ഷ് അ​​വാ​​ർ​​ഡും വി​​നീ​​ഷി​​ന് ല​​ഭി​​ച്ചു. ആ​​ർ.​​എ​​സ്. രാ​​ജേ​​ഷ് (തി​​രു​​വ​​ന​​ന്ത​​പു​​രം), ജോ​​സ് എ​​ൻ. ജോ​​സ് (കോ​​ട്ട​​യം) എ​​ന്നി​​വ​​ർ ര​​ണ്ടും മൂ​​ന്നും സ്ഥാ​​നം നേ​​ടി​​യ​​പ്പോ​​ൾ ചാ​​മ്പ്യ​​ൻ​​ഷി​​പ്പി​​ലെ ഏ​​റ്റ​​വും പ്രാ​​യം കൂ​​ടി​​യ താ​​രം 83കാ​​ര​​നാ​​യ സി.​​പി. മാ​​ത്യു (തൃ​​ശൂ​​ർ) നാ​​ലാം​​സ്ഥാ​​നം നേ​​ടി. വി​​ജ​​യി​​ക​​ൾ​​ക്ക് തോ​​മ​​സ് ന​​രി​​മ​​റ്റ​​ത്തി​​ന്‍റെ ഭാ​​ര്യ ഏ​​ലി​​യാ​​മ്മ സ​​മ്മാ​​ന​​ വി​​ത​​ര​​ണം ന​​ട​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.