ഡി​സ്‌​ക​സി​ല്‍ സ്വ​ന്തം റി​ക്കാ​ര്‍ഡ് തി​രു​ത്തി പി.​എ.​അ​തു​ല്യ
ഡി​സ്‌​ക​സി​ല്‍  സ്വ​ന്തം റി​ക്കാ​ര്‍ഡ്  തി​രു​ത്തി  പി.​എ.​അ​തു​ല്യ
Saturday, October 21, 2017 12:32 PM IST
പാ​ലാ: മു​ന്‍ വ​ര്‍ഷ​ങ്ങ​ളി​ലെ നേ​ട്ട​ങ്ങ​ളു​ടെ ക​രു​ത്തി​ന്‍റെ പി​ന്‍ബ​ല​ത്തി​ല്‍ തൃ​ശൂ​ര്‍ നാ​ട്ടി​ക ഫി​ഷ​റീ​സ് എ​സ്എ​ച്ചി​ലെ പി.​എ. അ​തു​ല്യ സ്വ​ര്‍ണം ക​ര​സ്ഥ​മാ​ക്കി. ഇ​പ്രാ​വ​ശ്യം 37.40 മീ​റ്റ​ര്‍ ദൂ​രം എ​റി​ഞ്ഞ് ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തെ സം​സ്ഥാ​ന കാ​യി​ക​മേ​ള​യി​ലെ സ്വ​ന്തം റി​ക്കാ​ര്‍ഡാ​യ 35.34 തി​രു​ത്തി​ക്കു​റി​ച്ചാ​ണ് ഈ ​കൊ​ച്ചു​മി​ടു​ക്കി ക​രു​ത്ത് തെ​ളി​യി​ച്ച​ത്.

നാ​ട്ടി​ക പ​രു​വ​യ്ക്ക​ല്‍ അ​ജ​യ്‌​ഘോ​ഷ്-​ര​തി​ക ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ര്‍ഥി​നി. പി​താ​വ് അ​ജ​യ് ഘോ​ഷ് ബ​സ് ഡ്രൈ​വ​റാ​ണ്.


പ​രി​മി​ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജീ​വി​ത​മെ​ങ്കി​ലും പ​രി​ശീ​ല​നം മു​ട​ക്കി​യി​രു​ന്നി​ല്ല. ക​ഴി​ഞ്ഞ നാ​ഷ​ണ​ല്‍ മീ​റ്റി​ല്‍ 35.68 ദൂ​രം ഡി​സ്‌​ക് പാ​യി​ച്ച് വെ​ങ്ക​ലം ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു. നാ​ളെ ന​ട​ക്കു​ന്ന ഹാ​മ​ര്‍ത്രോ മ​ത്സ​ര​ത്തി​ലും ജാ​വ​ലി​ന്‍ത്രോ​യി​ലും മെ​ഡ​ല്‍ ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​തു​ല്യ. ക​ഴി​ഞ്ഞ വ​ര്‍ഷം ഹാ​മ​ര്‍ത്രോ​യി​ല്‍ സ്വ​ര്‍ണം ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു. ജാ​വ​ലി​നി​ല്‍ ഇ​പ്രാ​വ​ശ്യം ആ​ദ്യ​മാ​യാ​ണ് കൈ​വ​യ്ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.