അണ്ട‌ർ 17: നാലിൽ രണ്ട് ഇന്ന്
Friday, October 20, 2017 12:30 PM IST
ഗോ​ഹ​ട്ടി/​മ​ഡ്ഗാ​വ്: അ​ണ്ട​ർ 17 ലോ​ക​ക​പ്പ് സെ​മി ഫൈ​ന​ലി​നു​ള്ള നാ​ലി​ൽ ര​ണ്ട് ടീ​മു​ക​ളെ ഇ​ന്ന​റി​യാം. കൗ​മാ​ര ലോ​ക​ക​പ്പി​ന്‍റെ ചോ​ര​ത്തി​ള​പ്പാ​ർ​ന്ന പോ​രാ​ട്ട​ങ്ങ​ൾ ക്ലൈ​മാ​ക്സി​ലേ​ക്ക് ക​ട​ക്കു​ന്പോ​ൾ ആ​വേ​ശ​ത്തി​ര​മാ​ല​യ്ക്ക് വ​ലു​പ്പ​മേ​റും.

ഇ​ന്ന് ര​ണ്ട് ക്വാ​ർ​ട്ട​ർ ​പോ​രാ​ട്ട​ങ്ങ​ൾ​ക്കാ​ണ് വേ​ദി​യൊ​രു​ങ്ങു​ക. ആ​ദ്യ ക്വാ​ർ​ട്ട​ർ പ​റി​ഞ്ഞാ​റ​ൻ ആ​ഫ്രി​ക്ക​ൻ പോ​രാ​ട്ട​ത്തി​നാ​ണ് വേ​ദി​യാ​കു​ന്ന​ത്. അ​യ​ൽ​ക്കാ​രെ​ന്നു പ​റ​യാ​വു​ന്ന ഘാ​ന​യും മാ​ലി​യും ഗോ​ഹ​ട്ടി​യി​ൽ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഏ​റ്റു​മു​ട്ടും. രാ​ത്രി എ​ട്ടി​ന് അ​മേ​രി​ക്ക-​ഇം​ഗ്ല​ണ്ട് പോ​രാ​ട്ട​ത്തി​ന് വേ​ദി​യാ​കു​ന്ന​ത് മ​ഡ്ഗാ​വ് ജ​വ​ർ​ഹ​ർ​ലാ​ൽ നെ​ഹ്റു സ്റ്റേ​ഡി​യ​വും.


സെ​മി​യി​ൽ ഒ​രു ആ​ഫ്രി​ക്ക​ൻ ടീം ​ഉ​ണ്ടാ​കു​മെ​ന്ന് ഉ​റ​പ്പി​ച്ചാ​ണ് മാ​ലി​യും ഘാ​ന​യും നേ​ർ​ക്കു​നേ​ർ ഇ​റ​ങ്ങു​ന്ന​ത്. ആ ​ടീം ത​ങ്ങ​ളാ​യി​രി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തോ​ടെ ആ​ഫ്രി​ക്ക​ൻ കൗ​മാ​ര​ക്കാ​ർ പ​ന്തു​ത​ട്ടു​ന്പോ​ൾ ക​ള​ത്തി​ൽ എ​ന്തും സ​ഭ​വി​ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.