ഇന്ത്യക്കു ജയം
Wednesday, September 20, 2017 11:41 AM IST
ബംഗളൂരു: 2018 ഏ​ഷ്യാ ഫെ​ഡ​റേ​ഷ​ന്‍ ക​പ്പ് അ​ണ്ട​ര്‍ 16 ഫു​ട്‌​ബോ​ള്‍ യോ​ഗ്യ​താ മ​ത്സ​ര​ത്തി​ല്‍ പ​ല​സ്തീ​നു​മേ​ല്‍ ഇ​ന്ത്യ​ന്‍ടീ​മി​ന് ഉ​ജ്വ​ല​വി​ജ​യം. കാ​ഠ്മ​ണ്ഡു​വി​ലെ ഹ​ല്‍ചൗ​ക്ക് സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ഇ​ന്ന​ലെ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ മ​റു​പ​ടി​യി​ല്ലാ​ത്ത മൂ​ന്നു ഗോ​ളു​ക​ള്‍ക്കാ​ണ് ഇ​ന്ത്യ വി​ജ​യി​ച്ച​ത്.

ക​ളി​യു​ടെ 51-ാം മി​നി​ട്ടി​ലാ​ണ് ഗി​വ്‌​സ​ണി​ന്‍റെ ഫ്രീ​കി​ക്ക് ആ​ദ്യ​ഗോ​ളാ​യ​ത്.72-ാം മി​നി​ട്ടി​ല്‍ ബെ​ക്കെ​യും 79-ാം മി​നി​ട്ടി​ല്‍ നാ​യ​ക​ന്‍ വി​ക്ര​മും ഗോ​ളു​ക​ള്‍ നേ​ടി പാ​ല​സ്തീ​ന്‍റെ തോ​ല്‍വി പൂ​ര്‍ണ​മാ​ക്കി. ആ​ദ്യ​പ​കു​തി​യി​ല്‍ ഇ​ന്ത്യ​യ്ക്ക് ഏ​റെ അ​വ​സ​ര​ങ്ങ​ള്‍ ല​ഭി​ച്ചെ​ങ്കി​ലും ഓ​രോ ശ്ര​മ​ങ്ങ​ളും പാ​ല​സ്തീ​ന്‍ ഗോ​ളി കൈ​ക​ളി​ലൊ​തു​ക്കി.


ഇ​തേ സ്റ്റേ​ഡി​യ​ത്തി​ല്‍ ഇ​ന്ത്യ നാ​ളെ നേ​പ്പാ​ളി​നെ നേ​രി​ടും. ലാ​ല്‍ബി​യ​ഖു​ല ജോം​ഗ്‌​റ്റെ, (ഗോ​ളി), ഹ​ര്‍പ്രീ​ത് സിം​ഗ്, ഷാ​ബാ​സ് അ​ഹ​മ്മ​ദ്, ഗു​ര്‍കി​ര​ത് സിം​ഗ്, സ​മീ​ര്‍ കെ​ര്‍ക്കെ​റ്റ, ലാ​ല്‍ച്ച​ന്‍ഹി​മ സൈ​ലോ, റി​ക്കി ജോ​ണ്‍ ഷ​ബോം​ഗ്, ഗി​വ്‌​സ​ണ്‍ സിം​ഗ്, ബെ​ക്കെ ഒ​രാം, ര​വി ബ​ഹാ​ദു​ര്‍ റാ​ണ, വി​ക്രം പ്ര​താ​പ് (ക്യാ​പ്റ്റ​ന്‍).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.