റൊ​ണാ​ള്‍ഡോ​യും മെ​സി​യും ചു​രു​ക്ക​പ്പ​ട്ടി​ക​യി​ല്‍
റൊ​ണാ​ള്‍ഡോ​യും മെ​സി​യും ചു​രു​ക്ക​പ്പ​ട്ടി​ക​യി​ല്‍
Friday, August 18, 2017 11:48 AM IST
ല​ണ്ട​ന്‍: ഫി​ഫ​യു​ടെ ഈ​ വ​ര്‍ഷ​ത്തെ മി​ക​ച്ച പു​രു​ഷ ഫു​ട്‌​ബോ​ള്‍ ക​ളി​ക്കാ​ര്‍ക്കു​ള്ള ചു​രു​ക്ക​പ്പ​ട്ടി​ക​യി​ല്‍ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍ഡോ​യും ല​യ​ണ​ല്‍ മെ​സി​യും. ഇ​തോ​ടെ ഇവർ ത​മ്മി​ലു​ള്ള പോ​രാ​ട്ട​ത്തി​ന് ഒ​രി​ക്ക​ല്‍കൂ​ടി അ​വ​സ​ര​മൊ​രു​ങ്ങി. ക​ഴി​ഞ്ഞ പ​ത്ത് വ​ര്‍ഷ​മാ​യി ഇ​രു​വ​രും ലോ​ക ഫു​ട്‌​ബോ​ള്‍ പു​ര​സ്‌​കാ​ര​ങ്ങ​ളി​ല്‍ ആ​ധി​പ​ത്യം പു​ല​ര്‍ത്തു​ക​യാ​ണ്. ഫി​ഫ​യു​ടെ ബെ​സ്റ്റ് ഫുട്ബോളർ പു​ര​സ്‌​കാ​രം ക​ഴി​ഞ്ഞ വ​ര്‍ഷം റൊ​ണാ​ള്‍ഡോ​യാ​ണ് നേ​ടി​യ​ത്. പു​രു​ഷ​ന്മാ​രി​ല്‍ 24 പേ​രു​ടെ പ​ട്ടി​ക​യാ​ണ് ഫി​ഫ പു​റ​ത്തി​റ​ക്കി​യ​ത്.

റൊ​ണാ​ള്‍ഡോ​യ്ക്കു ക​ഴി​ഞ്ഞ സീ​സ​ണ്‍ മ​നോ​ഹ​ര​മാ​യി​രു​ന്നു. താ​ര​ത്തി​ന്‍റെ മി​ക​വി​ല്‍ റ​യ​ല്‍ മാ​ഡ്രി​ഡ് ലാ ​ലി​ഗ​യി​ല്‍ ചാ​മ്പ്യ​ന്മാ​രാ​യി. ചാ​മ്പ്യ​ന്‍സ് ലീ​ഗ് തു​ട​ര്‍ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യും സ്വ​ന്ത​മാ​ക്കി. മെ​സി​ക്ക് കി​രീ​ട​ങ്ങ​ളൊ​ന്നും നേ​ടാ​നാ​യി​ല്ലെ​ങ്കി​ലും ലാ ​ലി​ഗ​യി​ല്‍ ഏ​റ്റ​വും കൂടുതൽ ഗോ​ള്‍ നേ​ട്ട​ത്തി​ല്‍ ഒ​ന്നാ​മ​തെ​ത്താ​നാ​യി. ബാ​ഴ്‌​സ​ലോ​ണ​യ്ക്കാ​യി 500 ഗോ​ള്‍ തി​ക​ച്ചു. വ​നി​ത​ക​ളു​ടെ പ​ട്ടി​ക​യി​ല്‍ കാ​ര്‍ലി ലോ​യ്ഡ് വീ​ണ്ടും സ്ഥാ​നം പി​ടി​ച്ചു. ക​ഴി​ഞ്ഞ ത​വ​ണ​യും ലോ​യ്ഡാ​യി​രു​ന്ന ജേ​താ​വ്. വ​നി​ത​ക​ളു​ടേതു പ​ത്തു​പേ​രു​ടെ പ​ട്ടി​ക​യാ​ണ്. റ​യ​ലി​ന് നേ​ട്ട​ങ്ങ​ളു​ടെ സീ​സ​ണ്‍ ന​ല്‍കി​യ സി​ന​ദി​ന്‍ സി​ദാ​ന്‍ മി​ക​ച്ച പ​രി​ശീ​ല​ക​രു​ടെ പ​ട്ടി​ക​യി​ലു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.