ന​ദാ​ല്‍, പ്ലീ​ഷ്‌​കോ​വ മു​ന്നോ​ട്ട്; വീ​ന​സ് പു​റ​ത്ത്
ന​ദാ​ല്‍, പ്ലീ​ഷ്‌​കോ​വ മു​ന്നോ​ട്ട്; വീ​ന​സ് പു​റ​ത്ത്
Thursday, August 17, 2017 11:39 AM IST
മാ​സ​ണ്‍: സി​ന്‍സി​ന​ാറ്റി ടെ​ന്നീ​സ് ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ റാ​ഫേ​ല്‍ ന​ദാ​ലും വ​നി​താ താ​രം ക​രോ​ളി​നാ പ്ലീ​ഷ്‌​കോ​വ​യും ര​ണ്ടാം റൗ​ണ്ടി​ല്‍. ന​ദാ​ല്‍ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍ക്ക് (6-3, 6-4) റി​ച്ചാ​ര്‍ഡ് ഗാ​സ്‌​ക്വെ​യെ തോ​ല്പി​ച്ചു. പ്ലീഷ്‌​കോ​വ 6-2,6-3ന് ​റ​ഷ്യ​യു​ടെ ന​താ​ലി​യ വി​ക്ലി​യ​ന്‍റ്‌​സേ​വ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. വി​ജ​യം നേ​ടാ​നാ​യ​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ങ്കി​ലും ഇ​തു ത​ന്‍റെ മി​ക​ച്ച മ​ത്സ​ര​മാ​യി ക​ണ​ക്കാ​ക്കു​ന്നി​ല്ലെ​ന്നു പ്ലീ​ഷ്‌​കോ​വ പ​റ​ഞ്ഞു. അ​തേ​സ​മ​യം, വീ​ന​സ് വി​ല്യം​സ് ടൂ​ര്‍ണ​മെ​ന്‍റി​ല്‍നി​ന്നു പു​റ​ത്താ​യി.

റാ​ങ്കിം​ഗി​ല്‍ 48-ാം സ്ഥാ​ന​ത്തു​ള്ള അ​ഷ്‌​ലൈ ബാ​ര്‍ട്ടി​യാ​ണ് ഒ​മ്പ​താം റാ​ങ്കു​കാ​രി​യാ​യ വീ​ന​സി​നെ അ​ട്ടി​മ​റി​ച്ച​ത്. സ്‌​കോ​ര്‍: 6-3, 2-6, 6-2. ഇ​താ​ദ്യ​മാ​യാ​ണ് ബാ​ര്‍ട്ടി റാ​ങ്കിം​ഗി​ല്‍ ആ​ദ്യ പ​ത്തി​ലു​ള്ള ഒ​രു താ​ര​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തു​ന്ന​ത്. വീ​ന​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്താ​നാ​യ​തി​ല്‍ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്നും താ​ര​വു​മാ​യി കോ​ര്‍ട്ട് പ​ങ്കി​ടാ​ന്‍ സാ​ധി​ച്ച​തു​ത​ന്നെ ഭാ​ഗ്യ​മാ​യാ​ണ് കാ​ണു​ന്ന​തെ​ന്നും ബാ​ര്‍ട്ടി പ​റ​ഞ്ഞു. എ​ന്നാ​ല്‍, ഇ​നി താ​ന്‍ നീ​ണ്ട് ഇ​​വേ​ള​യെ​ടു​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നു മുപ്പത്തിയേഴുകാ​രി​യാ​യ വീ​ന​സ് പ്ര​തി​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.