ഐസിസി അണ്ടർ 19 ലോകകപ്പ്: ഇ​ന്ത്യ​യു​ടെ ആ​ദ്യ എ​തി​രാ​ളി ഓ​സീ​സ്
ഐസിസി അണ്ടർ 19 ലോകകപ്പ്: ഇ​ന്ത്യ​യു​ടെ ആ​ദ്യ എ​തി​രാ​ളി ഓ​സീ​സ്
Thursday, August 17, 2017 11:39 AM IST
ദുബാ​യ്: ജ​നു​വ​രി 19ന് ​ന്യൂ​സി​ല​ന്‍ഡി​ല്‍ ആ​രം​ഭി​ക്കു​ന്ന ഐ​സി​സി അ​ണ്ട​ര്‍ 19 ലോ​ക​ക​പ്പി​ലെ ഇ​ന്ത്യ​യു​ടെ ആ​ദ്യ എ​തി​രാ​ളി ഓ​സ്‌​ട്രേ​ലി​യ. 16 രാ​ജ്യ​ങ്ങ​ള്‍ കൊ​മ്പു​കോ​ര്‍ക്കു​ന്ന ടൂ​ര്‍ണ​മെ​ന്‍റി​ന്‍റെ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ല്‍ ആ​തി​ഥേ​യ​രാ​യ ന്യൂ​സി​ല​ന്‍ഡ് നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ വെ​സ്റ്റ് ഇ​ന്‍ഡീ​സി​നെ നേ​രി​ടും.

ടീ​മു​ക​ളെ നാ​ലു ഗ്രൂ​പ്പു​ക​ളാ​യി തി​രി​ച്ചാ​ണ് മ​ത്സ​രം ന​ട​ത്തു​ന്ന​ത്. മൂ​ന്നു​ത​വ​ണ വീതം ചാ​മ്പ്യ​ന്‍മാ​രാ​യി​ട്ടു​ള്ള ഇ​ന്ത്യ​യും ഓ​സ്‌​ട്രേ​ലി​യ​യും ഗ്രൂപ്പ് ബി​യി​ലാ​ണ്. സിം​ബാ​ബ്‌​വെ, പ​പ്പു​വ ന്യൂ​ഗി​നി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് ഗ്രൂ​പ്പ് ബി​യി​ലെ മ​റ്റു ടീ​മു​ക​ള്‍. ന്യൂ​സി​ല​ന്‍ഡ്, വെ​സ്റ്റ് ഇ​ന്‍ഡീ​സ്, ദ​ക്ഷി​ണാ​ഫ്രി​ക്ക, കെ​നി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് ഗ്രൂ​പ്പ് എ​യി​ലെ പോ​രാ​ളി​ക​ള്‍. ബം​ഗ്ലാ​ദേ​ശ്, കാ​ന​ഡ, ഇം​ഗ്ല​ണ്ട്, ന​മീ​ബി​യ എ​ന്നീ രാ​ജ്യ​ങ്ങ​ള്‍ അ​ട​ങ്ങു​ന്ന​താ​ണ് ഗ്രൂ​പ്പ് സി. ​ഗ്രൂ​പ് ഡി​യി​ല്‍ ര​ണ്ടു​ ത​വ​ണ ചാ​മ്പ്യ​ന്മാ​രാ​യ പാ​ക്കി​സ്ഥാ​ന്‍, ശ്രീ​ല​ങ്ക, അ​ഫ്ഗാ​നി​സ്ഥാ​ന്‍ , അ​യ​ര്‍ലൻഡ് എ​ന്നീ രാ​ജ്യ​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടു​ന്നു.

നാ​ലു ഗ്രൂ​പ്പു​ക​ളി​ലെ​യും ആ​ദ്യ ര​ണ്ടു സ്ഥാ​ന​ക്കാ​രാ​കും സൂ​പ്പ​ര്‍ ലീ​ഗ് പോ​രാ​ട്ട​ങ്ങളില്‍ ഏ​റ്റു​മു​ട്ടു​ക. ജ​നു​വ​രി 29, 30 തീ​യ​തി​ക​ളി​ല്‍ ക്രൈ​സ്റ്റ് ച​ര്‍ച്ച് ഹാ​ഗ​ലെ ഓ​വ​ലി​ലാ​ണ് ടൂ​ര്‍ണ​മെ​ന്‍റി​ലെ സെ​മി​ഫൈ​ന​ലുകൾ‍ ന​ട​ക്കു​ന്ന​ത്. ഫെ​ബ്രു​വ​രി മൂ​ന്നി​ന് ക്രൈ​സ്റ്റ്ച​ര്‍ച്ചി​ലെ ബെ​ര്‍ട് സ​ട്ക്ലി​ഫ് ഓ​വ​ലി​ലാ​ണ് ഫൈ​ന​ൽ. ഇ​തു മൂ​ന്നാം ​ത​വ​ണ​യാ​ണ് അ​ണ്ട​ര്‍ 19 ലോ​ക​ക​പ്പി​ന് ന്യൂ​സി​ല​ന്‍ഡ് വേ​ദി​യാ​കു​ന്ന​ത്. മ​റ്റു​രാ​ജ്യ​ങ്ങ​ളെ​പ്പോ​ലെ ത​ങ്ങ​ളും കി​രീ​ടമോ​ഹ​വു​മാ​യാ​ണ് എ​ത്തു​ന്ന​തെ​ന്ന് അ​ഫ്ഗാ​നി​സ്ഥാ​ന്‍ ടീം ​ക്യാ​പ്റ്റ​ന്‍ ന​വീ​ന്‍ ഉ​ള്‍ഹ​ക്ക് പ​റ​ഞ്ഞു. ആ​ദ്യ​മാ​യാ​ണ് അ​ഫ്ഗാ​ന്‍ ടീം ​അ​ണ്ട​ര്‍ 19 ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ലേ​ക്ക് യോ​ഗ്യ​ത നേ​ടു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.