ഹോക്കി: ഇ​ന്ത്യ​ക്കു ജ​യം
ഹോക്കി: ഇ​ന്ത്യ​ക്കു ജ​യം
Thursday, August 17, 2017 11:39 AM IST
ആം​സ്റ്റ​ര്‍ഡാം: ഇ​ന്ത്യ​ന്‍ ഹോ​ക്കി ടീ​മി​ന്‍റെ യൂ​റോ​പ്യ​ന്‍ പ​ര്യ​ട​നം വി​ജ​യ​ത്തോ​ടെ പൂ​ര്‍ത്തി​യാ​യി. പ​ര്യ​ട​ന​ത്തി​ലെ അ​ഞ്ചാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ 4-3ന് ​ഓ​സ്ട്രി​യ​യെ ത​ക​ര്‍ത്തു. ര​മ​ണ്‍ദീ​പ് സിം​ഗ്, ചി​ഗ്ല​ന്‍സ​ന സിം​ഗ് എ​ന്നി​വ​രു​ടെ ഇ​ര​ട്ട ഗോ​ളു​ക​ളാ​ണ് ഇ​ന്ത്യ​ക്കു വി​ജ​യം ന​ല്‍കി​യ​ത്. ക​ളി തീ​രാ​ന്‍ സെ​ക്ക​ന്‍ഡു​ക​ള്‍ മാ​ത്ര​മു​ള്ള​പ്പോ​ള്‍ ചി​ഗ്ല​ന്‍സാ​ന നേ​ടി​യ ഗോ​ളി​ലാ​യി​രു​ന്നു ഇ​ന്ത്യ വി​ജ​യം നേ​ടി​യ​ത്.

ആ​ദ്യം ഓ​സ്ട്രി​യ​യാ​ണ് മു​ന്നി​ലെ​ത്തി​യ​ത്. ര​മ​ണ്‍ദീ​പി​ലൂ​ടെ സ​മ​നി​ല പി​ടി​ക്കു​ക​യാ​യി​രു​ന്നു. മൂ​ന്നാം ക്വാ​ര്‍ട്ട​റി​ല്‍ ര​മ​ണ്‍ദീ​പും ചി​ഗ്ല​ന്‍സ​ന​യും ഗോ​ള്‍ നേ​ടി ഇ​ന്ത്യ​യെ മു​ന്നി​ലെ​ത്തി​ച്ചു. ക​ളി​തീ​രാ​ന്‍ പ​ത്ത് മി​നി​റ്റു​ള്ള​പ്പോ​ള്‍ ഓ​സ്ട്രി​യ ര​ണ്ടു ഗോ​ള്‍ നേ​ടി തി​രി​ച്ചു​വ​രാ​നു​ള്ള ശ്ര​മം ന​ട​ത്തി. എ​ന്നാ​ല്‍ ഫൈ​ന​ല്‍ വി​സി​ല്‍ മു​ഴ​ങ്ങാ​ന്‍ പ​ത്ത് സെ​ക്ക​ന്‍ഡു​ള്ള​പ്പോ​ള്‍ ഇ​ന്ത്യ​ന്‍ ഉ​പ​നാ​ക​ന്‍ ചി​ഗ്ല​ന്‍സ​ന​യു​ടെ ഗോ​ള്‍ ഇ​ന്ത്യ​ന്‍ ജ​യം ഉ​റ​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.