ആ​ര്‍​എ​ഫ്‌വൈഎ​സ് ദേശീയ ഫു​ട്ബോ​ളിന് കൊ​ച്ചി​യി​ല്‍ കിക്കോഫ്
ആ​ര്‍​എ​ഫ്‌വൈഎ​സ് ദേശീയ ഫു​ട്ബോ​ളിന്  കൊ​ച്ചി​യി​ല്‍ കിക്കോഫ്
Wednesday, August 16, 2017 12:13 PM IST
കൊ​​​ച്ചി: റി​​​ല​​​യ​​​ന്‍​സ് ഫൗ​​​ണ്ടേ​​​ഷ​​​ന്‍ യൂ​​​ത്ത് സ്പോ​​​ര്‍​ട്സ് (ആ​​​ര്‍​എ​​​ഫ്‌​​വൈ​​എ​​​സ്) ദേ​​​ശീ​​​യ ഫു​​​ട്ബോ​​​ള്‍ മ​​​ത്സ​​​ര​​​ത്തി​​​ന്‍റെ ര​​​ണ്ടാം എ​​​ഡി​​​ഷ​​​ന് കൊ​​​ച്ചി​​​യി​​​ല്‍ തു​​ട​​ക്ക​​മാ​​യി. ക​​​ള​​​മ​​​ശേ​​​രി രാ​​​ജ​​​ഗി​​​രി പ​​​ബ്ലി​​​ക് സ്കൂ​​​ള്‍ മൈ​​​താ​​​ന​​​ത്ത് റി​​​ല​​​യ​​​ന്‍​സ് ഫൗ​​​ണ്ടേ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍​പേ​​​ഴ്സ​​​ണ്‍ നി​​​ത അം​​​ബാ​​​നി​​​യും കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സ് താ​​​രം സി.​​​കെ. വി​​​നീ​​​തും ചേ​​​ര്‍​ന്ന് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ഉ​​​ദ്ഘാ​​​ട​​​ന മ​​​ത്സ​​​ര​​​ത്തി​​​ല്‍ രാ​​​ജ​​​ഗി​​​രി പ​​​ബ്ലി​​​ക് സ്കൂ​​​ൾ അ​​​സീ​​​സി വി​​​ദ്യാ​​​നി​​​കേ​​​ത​​​നെ 1-0 ന് ​​തോ​​ല്പി​​ച്ചു.​​വ​​​രു​​​ന്ന ഐ​​​എ​​​സ്എ​​​ലി​​​ല്‍ കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സ് ടീ​​​മി​​​ലേ​​​ക്ക് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട മൂ​​​വാ​​​റ്റു​​​പു​​​ഴ നി​​​ര്‍മ​​​ല കോ​​​ള​​​ജ് വി​​​ദ്യാ​​​ര്‍​ഥി അ​​​ജി​​​ത് ശി​​​വ​​​നും ഉ​​​ദ്ഘാ​​​ട​​​ന ച​​​ട​​​ങ്ങി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു. രാ​​​ജ്യ​​​ത്തെ 30 ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലാ​​​യാ​​​ണ് ചാ​​ന്പ്യ​​​ന്‍​ഷി​​​പ് ന​​ട​​ക്കു​​ന്ന​​ത്.

കു​​​ട്ടി​​​ക​​​ള്‍​ക്കും യു​​​വാ​​​ക്ക​​​ള്‍​ക്കും കാ​​​യി​​​ക​​മേ​​​ഖ​​​ല​​​യി​​​ല്‍ പ്രോ​​​ത്സാ​​​ഹ​​​നം ന​​​ല്‍​കു​​​ന്ന​​​തോ​​​ടൊ​​​പ്പം ത​​​ങ്ങ​​​ളു​​​ടെ ക​​​ഴി​​​വു​​​ക​​​ളെ പ​​​രി​​​പോ​​​ഷി​​​പ്പി​​​ക്കാ​​​നു​​​ള്ള വേ​​​ദി​​​യൊ​​​രു​​​ക്കു​​​ക കൂ​​​ടി​​​യാ​​​ണ് ആ​​​ര്‍​എ​​​ഫ്‌​​വൈ​​എ​​​സി​​ന്‍റെ ല​​​ക്ഷ്യ​​​മെ​​​ന്ന് നി​​​ത അം​​​ബാ​​​നി പ​​​റ​​​ഞ്ഞു. മി​​​ക​​​ച്ച കാ​​​യി​​​ക സൗ​​​ഹൃ​​​ദാ​​​ന്ത​​​രീ​​​ക്ഷം രാ​​​ജ്യ​​​ത്ത് ഏ​​​റ്റ​​​വും താ​​​ഴെ​​​ത്ത​​​ട്ടി​​​ല്‍ വ​​​രെ സൃ​​​ഷ്ടി​​​ക്കാ​​​നാ​​​ണ് ശ്ര​​​മം. അ​​​തു​​​വ​​​ഴി ഇ​​​ന്ത്യ​​​യെ ഒ​​​രു മ​​​ള്‍​ട്ടി സ്പോ​​​ര്‍​ട്ട്സ് രാ​​​ജ്യ​​​മാ​​​ക്കി മാ​​​റ്റാ​​​നാ​​​കും. അ​​​ടു​​​ത്ത അ​​​ഞ്ചു ​മാ​​​സ​​​ത്തി​​നു​​ള്ളി​​​ല്‍ 3000 വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നു​​​ള്ള 60,000 കു​​​ട്ടി​​​ക​​​ളെ ആ​​​ര്‍​എ​​​ഫ്‌​​വൈ​​എ​​​സി​​ന്‍റെ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​ക്കു​​​മെ​​​ന്നും നി​​​ത പ​​​റ​​​ഞ്ഞു.


ജൂ​​​ണി​​​യ​​​ര്‍ ബോ​​​യ്സ്, സീ​​​നി​​​യ​​​ര്‍ ബോ​​​യ്സ്, സീ​​​നി​​​യ​​​ര്‍ ഗേ​​​ള്‍​സ്, കോ​​​ള​​​ജ് ബോ​​​യ്സ് എ​​​ന്നീ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യാ​​​ണ് ദേ​​​ശീ​​​യ ഫു​​​ട്ബോ​​​ള്‍ മ​​​ത്സ​​​ര​​​ങ്ങ​​​ള്‍ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ക.
.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.