ഷറപ്പോവ യുഎസ് ഓപ്പണിൽ കളിക്കും
ഷറപ്പോവ യുഎസ് ഓപ്പണിൽ കളിക്കും
Wednesday, August 16, 2017 12:13 PM IST
ന്യൂ​യോ​ർ​ക്ക്: മു​ന്‍ ലോ​ക ഒ​ന്നാം ന​മ്പ​ര്‍ ടെ​ന്നീ​സ് താ​രം മ​രി​യ ഷ​റ​പ്പോ​വ ഈ ​മാ​സം ഒ​ടു​വി​ല്‍ ന​ട​ക്കു​ന്ന യുഎ​സ് ഓ​പ്പ​ണി​ലേ​ക്കു​ള്ള വൈ​ല്‍ഡ് കാ​ര്‍ഡ് ന​റു​ക്കെ​ടു​പ്പി​ല്‍ ഒ​ന്നാ​മ​ത്. 2016 ജ​നു​വ​രി​യി​ല്‍ ഉ​ത്തേ​ജ​ക മ​രു​ന്നു വി​വാ​ദ​ത്തെ​ത്തു​ട​ര്‍ന്ന് 15 മാ​സ​ത്തോ​ളം വി​ല​ക്കേ​ര്‍പ്പെ​ടു​ത്തി​യി​രു​ന്ന ഷ​റ​പ്പോ​വ ക​ളി​ക്ക​ള​ത്തി​ലേ​ക്ക് ഈ ​വ​ര്‍ഷം ആ​ദ്യം മ​ട​ങ്ങി​യെ​ത്തി​യെ​ങ്കി​ലും ഫ്ര​ഞ്ച് ഓ​പ്പ​ണി​ല്‍ ല​ഭി​ച്ച വൈ​ല്‍ഡ്കാ​ര്‍ഡ് പ​രി​ക്കി​നെ​ത്തു​ട​ര്‍ന്ന് വെ​റു​തെ​യാ​യി.

ഇ​തേ​ത്തു​ട​ര്‍ന്ന് വി​മ്പി​ള്‍ഡ​ണ്‍ അ​ട​ക്ക​മു​ള്ള പു​ല്‍കോ​ര്‍ട്ട് സീ​സ​ണ്‍ മ​രി​യ​യ്ക്ക് ന​ഷ്ട​മാ​യി.

2006ലെ ​യു​എ​സ് ഓ​പ്പ​ണും അ​ഞ്ച് ഗ്രാ​ന്‍സ്‌​ലാ​മു​ക​ളും സ്വ​ന്ത​മാ​ക്കി​യ മ​രി​യ, അ​ന്താ​രാ​ഷ്്‌ട്ര ടെ​ന്നീ​സ് ഫെ​ഡ​റേ​ഷ​ന്‍റെ നി​യ​മാ​വ​ലി​യി​ല്‍ വ​ന്ന മാ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ച് അ​റി​യാ​തി​രു​ന്ന​താ​ണ് ഉ​ത്തേ​ജ​ക​വി​വാ​ദ​ത്തി​ല്‍ പെ​ടാ​ന്‍ കാ​ര​ണ​മാ​യ​തെ​ന്ന് താ​രം പ​റ​യു​ന്നു.
മ​രി​യ ഇ​പ്പോ​ഴും പ​രി​ക്കി​ന്‍റെ പി​ടി​യി​ലാ​ണ്. വൈ​ല്‍ഡ് കാ​ര്‍ഡ് ല​ഭി​ച്ച മ​റ്റു വ​നി​താ താ​ര​ങ്ങ​ള്‍ ടെ​യ്‌​ല​ര്‍ ടോ​ണ്‍സെ​ന്‍ഡ്, ക​ല്യാ ഡേ, ​സോ​ഫി​യ കെ​നി​ന്‍, ആ​ഷ്‌​ലി ക്രാ​റ്റ്‌​സ​ര്‍, ബ്രി​യ​ന്‍ മൈ​ന​ര്‍ എ​ന്നീ അ​മേ​രി​ക്ക​ന്‍ താ​ര​ങ്ങ​ളും ഫ്രാ​ന്‍സി​ന്‍റെ അ​മാ​ന്‍ഡി​ല്‍ ഹെ​സ്സെ​യു​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.