ഡേ​​​വിസ് ക​​​പ്പ് ടീം: ​​​പേ​​​സ് പു​​​റ​​​ത്ത്; യു​​​വ​​​താ​​​ര​​​ങ്ങ​​​ൾ അ​​​ക​​​ത്ത്
ഡേ​​​വിസ് ക​​​പ്പ് ടീം: ​​​പേ​​​സ് പു​​​റ​​​ത്ത്; യു​​​വ​​​താ​​​ര​​​ങ്ങ​​​ൾ അ​​​ക​​​ത്ത്
Monday, August 14, 2017 12:07 PM IST
തൃ​​​ശൂ​​​ർ: കാ​​​ന​​​ഡ​​​യ്ക്കെ​​​തി​​​രാ​​​യ ഡേ​​​വി​​​സ് ക​​​പ്പ് പ്ലേ ​​​ഓ​​​ഫി​​​നു​​​ള്ള ഇ​​​ന്ത്യ​​​ൻ ടീ​​​മി​​​ൽ​​​നി​​​ന്നു പ്ര​​​ശ​​​സ്ത താ​​​രം ലി​​​യാ​​​ൻ​​​ഡ​​​ർ പേ​​​സ് പു​​​റ​​​ത്ത്. യു​​​വ​​​താ​​​ര​​​ങ്ങ​​​ളാ​​​യ യൂ​​​കി ഭാം​​​ബ്രി, രാം​​​കു​​​മാ​​​ർ രാ​​​മ​​​നാ​​​ഥ​​​ൻ, സാ​​​കേ​​​ത് മൈ​​​നേ​​​നി, രോ​​​ഹ​​​ൻ ബൊ​​​പ്പ​​​ണ്ണ എ​​​ന്നി​​​വ​​​ർ ടീ​​​മി​​​ൽ ഇ​​​ടം​​​പി​​​ടി​​​ച്ചു. പ്ര​​​ജ്നേ​​​ഷ് ഗു​​​ണേ​​​ശ്വ​​​ര​​​നും ശ്രീ​​​റാം ബാ​​​ലാ​​​ജി​​​യും റി​​​സ​​​ർ​​​വ് താ​​​ര​​​ങ്ങ​​​ളാ​​​കും.

ഡേ​​​വി​​​സ് ക​​​പ്പ് മു​​​ൻ ക്യാ​​​പ്റ്റ​​​ൻ മ​​​ഹേ​​​ഷ് ഭൂ​​​പ​​​തി(​​​നോ​​​ണ്‍ പ്ലേ​​​യിം​​​ഗ് ക്യാ​​​പ്റ്റ​​​ൻ) ഇ​​​ക്കു​​​റി​​​യും ടീ​​​മി​​​നെ ന​​​യി​​​ക്കും. മു​​​ൻ താ​​​രം സീ​​​ഷ​​​ൻ അ​​​ലി​​​യാ​​​ണ് കോ​​​ച്ച്. കാ​​​ന​​​ഡ​​​യി​​​ലെ എ​​​ഡ്മോ​​​ണ്ട​​​നി​​​ൽ സെ​​​പ്റ്റം​​​ബ​​​ർ 15, 16, 17 തീ​​​യ​​​തി​​​ക​​​ളി​​​ലാ​​​ണ് ഡേ​​​വി​​​സ് ക​​​പ്പ്. സെ​​​പ്റ്റം​​​ബ​​​ർ നാ​​​ലു​​​മു​​​ത​​​ൽ ഒ​​​ന്പ​​​തു​​​വ​​​രെ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഓ​​​ഫ് കൊ​​​ളം​​​ബി​​​യ​​​യി​​​ൽ സം​​​ഘം പ​​​രി​​​ശീ​​​ല​​​നം ന​​​ട​​​ത്തും.തൃ​​​ശൂ​​​ർ ബാ​​​ന​​​ർ​​​ജി ക്ല​​​ബി​​​ൽ ഓ​​​ൾ ഇ​​​ന്ത്യ ടെ​​​ന്നീ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ക​​​മ്മി​​​റ്റി മീ​​​റ്റിം​​​ഗി​​​നും സെ​​​ല​​​ക‌്ഷ​​​ൻ ക​​​മ്മി​​​റ്റി യോ​​​ഗ​​​ത്തി​​​നും​​​ശേ​​​ഷം ചെ​​​യ​​​ർ​​​മാ​​​ൻ എ​​​സ്.​​​പി. മി​​​ശ്ര​​​യാ​​​ണ് ടീം ​​​പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തി​​​യ​​​ത്.


റാ​​​ങ്കിം​​​ഗ് അ​​​ല്ല, പ്ര​​​ക​​​ട​​​നം പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് ടീം ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്നു ലി​​​യാ​​​ൻ​​​ഡ​​​ർ പേ​​​സി​​​നെ ഒ​​​ഴി​​​വാ​​​ക്കി​​​യ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ചോ​​​ദ്യ​​​ത്തി​​​ന് അ​​​ദ്ദേ​​​ഹം മ​​​റു​​​പ​​​ടി ന​​​ല്കി. മോ​​​ശം ഫോ​​​മും റാ​​​ങ്കിം​​​ഗി​​​ലെ വീ​​​ഴ്ച​​​യു​​​മാ​​​ണ് പേ​​​സി​​​നു ത​​​ട​​​സ​​​മാ​​​യ​​​ത്. പ്ര​​​ക​​​ട​​​നം മെ​​​ച്ച​​​പ്പെ​​​ടു​​​ത്തി​​​യാ​​​ൽ ടീ​​​മി​​​ലേ​​​ക്കു തി​​​രി​​​ച്ചു​​​വ​​​രാ​​​നാ​​​കു​​​മെ​​​ന്നും മി​​​ശ്ര പ​​​റ​​​ഞ്ഞു. തു​​​ർ​​​ക്ക്മെ​​​നി​​​സ്ഥാ​​​നി​​​ൽ സെ​​​പ്റ്റം​​​ബ​​​ർ 17 മു​​​ത​​​ൽ 27 വ​​​രെ ന​​​ട​​​ക്കു​​​ന്ന ഏ​​​ഷ്യ​​​ൻ ഇ​​​ൻ​​​ഡോ​​​ർ ആ​​​ൻ​​​ഡ് മാ​​​ർ​​​ഷ​​​ൽ ആ​​​ർ​​​ട്സ് ഗെ​​​യിം​​​സി​​​നു​​​ള്ള ഇ​​​ന്ത്യ​​​യു​​​ടെ പു​​​രു​​​ഷ-​​​വ​​​നി​​​താ സം​​​ഘ​​​ത്തെ​​​യും പ്ര​​​ഖ്യാ​​​പി​​​ച്ചു. അ​​​ശു​​​തോ​​​ഷ് സിം​​​ഗ്, അ​​​ങ്കി​​​ത ഭാം​​​ബ്രി എ​​​ന്നി​​​വ​​​ർ യ​​​ഥാ​​​ക്ര​​​മം നാ​​​യ​​​ക​​​രാ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.