ഇന്ത്യ ചരിത്രനേട്ടത്തിനരികേ
ഇന്ത്യ ചരിത്രനേട്ടത്തിനരികേ
Sunday, August 13, 2017 10:56 AM IST
പല്ലേക്കലെ: ച​രി​ത്ര​നേ​ട്ട​ത്തി​ന​രികി​ലാ​ണ് വി​രാ​ട് കോ​ഹ് ലി​യും കൂ​ട്ട​രും. ഇന്ത്യക്കെതി രായ മൂന്നാം ടെസ്റ്റിലും ശ്രീലങ്ക പരാജയ മുനന്പത്ത്. ഫോളോ ഓൺ ചെയ്ത ലങ്ക രണ്ടാം ദിനം കളിയവസാനിക്കുന്പോൾ ഇ​ ന്ത്യ​ന്‍ സ്‌​കോ​റി​നെ​ക്കാ​ള്‍ 333 റ​ണ്‍സ് പി​ന്നി​ലാണ് ‍. ഇ​ന്ത്യ ഒ​രി​ക്ക​ല്‍ക്കൂ​ടി ഒ​രു ഇ​ന്നിം​ഗ്‌​സ് ജ​യ​മാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ജ​യി​ച്ചാ​ല്‍ വി​ദേ​ശ​ത്ത് മൂ​ന്നു മ​ത്സ​ര​ങ്ങ​ളു​ടെ ടെ​സ്റ്റ് പ​ര​മ്പ​ര ജ​യി​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ന്‍ ടീ​മാ​കും. ഇ​ന്ത്യ​യും ശ്രീ​ല​ങ്ക​യും ത​മ്മി​ല്‍ ടെ​സ്റ്റ് ക്രി​ക്ക​റ്റി​ലു​ള്ള വ്യ​ത്യാ​സം എ​ത്ര​മാ​ത്ര​മു​ണ്ടെ​ന്ന് എ​ടു​ത്തു​കാ​ട്ടു​ന്ന​താ​യി​രു​ന്നു ര​ണ്ടാം ദി​നം. ആ​ദ്യ ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ലും ടെ​സ്റ്റ് ത​ല​ത്തി​ലു​ള്ള വ്യ​ത്യാ​സം വ്യ​ക്ത​മാ​യി​രു​ന്നു. എ​ന്നാ​ല്‍ അ​ത് എ​ത്ര​മാ​ത്രം വ​ലു​താ​ണെ​ന്നു കാ​ണി​ക്കു​ന്ന​താ​യി​രു​ന്നു മൂ​ന്നാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും ടെ​സ്റ്റി​ലെ ര​ണ്ടാം ദി​നം. തു​ട​ര്‍ച്ച​യാ​യ ര​ണ്ടാം ടെ​സ്റ്റി​ലും ല​ങ്ക ഫോ​ളോ ഓ​ണി​നു വി​ധേ​യ​രാ​യി.

ഫോ​ളോ ഓ​ണ്‍ ചെ​യ്തു തു​ട​ങ്ങി​യ ആ​തി​ഥേ​യ​ര്‍ ക​ളി നി​ര്‍ത്തു​മ്പോ​ള്‍ ഒ​രു വി​ക്ക​റ്റി​ന് 19 റൺസ് എ​ന്ന നി​ല​യി​ലാ​ണ്. ഇ​ന്ത്യ​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് 487 റ​ണ്‍സി​ല്‍ അ​വ​സാ​നി​ച്ചി​രു​ന്നു. ആ​റു വി​ക്ക​റ്റി​ന് 329 റ​ണ്‍സ് എ​ന്ന നി​ല​യി​ല്‍ ര​ണ്ടാം ദി​നം തു​ട​ങ്ങി​യ ഇ​ന്ത്യ​ ആ​ദ്യ സെ​ഷ​നി​ല്‍ 158 റ​ണ്‍സാ​ണ് അ​ടി​ച്ചെ​ടു​ത്ത​ത്. ഇ​തി​ല്‍ ഹ​ര്‍ദി​ക് പാ​ണ്ഡ്യ​യു​ടെ 96 പ​ന്തി​ല്‍ 108 റ​ണ്‍സ് നേടിയ ത​ക​ര്‍പ്പ​ന്‍ ഇന്നിംഗ്സുമു​ണ്ടാ​യി​രു​ന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ ലങ്ക ഒ​ന്നാം ഇ​ന്നിം​ഗ്‌​സിൽ 135 റ​ണ്‍സി​ന് പുറത്തായി. കു​ല്‍ദീ​പ് യാ​ദ​വ് നാ​ലും മു​ഹ​മ്മ​ദ് ഷാ​മി​യും ര​വി​ച​ന്ദ്ര​ന്‍ അ​ശ്വി​നും ര​ണ്ടു വി​ക്ക​റ്റ് വീ​തവും പ​ങ്കി​ട്ടു.
ഇന്നലെ വൃ​ദ്ധി​മ​ന്‍ സാ​ഹ​യെ (16) പെ​ട്ടെ​ന്ന് പു​റ​ത്താ​ക്കാ​നാ​യ​തു മാ​ത്ര​മാ​ണ് ല​ങ്ക​യ്ക്ക് ആ​ശ്വാ​സം ന​ല്‍കി​യ​ത്. ബു​ദ്ധി​പൂ​ര്‍വം ബാ​റ്റ് ചെ​യ്ത പാ​ണ്ഡ്യ എ​ട്ടാം വി​ക്ക​റ്റി​ല്‍ കു​ല്‍ദീ​പ് യാ​ദ​വു​മാ​യി (26) ചേ​ര്‍ന്ന് നേ​ടി​യ​ത് 62 റ​ണ്‍സ്. കു​ല്‍ദീ​പി​നെ​യും ഷാ​മി​യെ​യും (8) ല​ക്ഷ​ന്‍ സ​ഡ്ക​ന്‍ അ​ടു​ത്ത​ത്ത​ടു​ത്ത് പു​റ​ത്താ​ക്കി​യ​പ്പോ​ള്‍ ഇ​ന്ത്യ 450 ക​ട​ക്കി​ല്ലെ​ന്നു തോ​ന്നി​ച്ചു.

പി​ന്നീ​ടാ​ണ് ല​ങ്ക​യെ ഞെ​ട്ടി​ച്ച് പാ​ണ്ഡ്യ അ​ടി​ച്ചു​ത​ക​ര്‍ത്ത​ത്. പ​തി​നൊ​ന്നാ​മ​നാ​യെ​ത്തി​യ ഉ​മേ​ഷ് യാ​ദ​വി​നൊ​പ്പം ചേ​ര്‍ന്ന് പാ​ണ്ഡ്യ കൂ​ടു​ത​ല്‍ ആ​ക്ര​മ​ണം ന​ട​ത്തി. അ​വ​സാ​നം ല​ക്ഷ​ന്‍ സ​ഡ്ക​ന്‍റെ പ​ന്തി​ല്‍ ദി​ല്‍രു​വാ​ന്‍ പെ​രേ​ര പി​ടി​ച്ചു പു​റ​ത്താ​ക്കു​മ്പോ​ള്‍ പാ​ണ്ഡ്യ ആ​ദ്യ ടെ​സ്റ്റ് സെ​ഞ്ചു​റി ക​ട​ന്നി​രു​ന്നു. 96 പ​ന്തി​ല്‍ എ​ട്ട് ഫോ​റി​ന്‍റെ​യും ഏ​ഴു സി​ക്‌​സി​ന്‍റെ​യും സ​ഹാ​യ​ത്തി​ലാ​ണ് ഇ​ന്ത്യ​ന്‍ ഓ​ള്‍റൗ​ണ്ട​ര്‍ ക​ന്നി സെ​ഞ്ചു​റി നേ​ടി​യ​ത്. സ​ഡ്ക​ന്‍ അ​ഞ്ചു വി​ക്ക​റ്റ് വീ​ഴ്ത്തി.
ഇ​ന്നിം​ഗ്‌​സ് തു​ട​ങ്ങി​യ ല​ങ്ക​യു​ടെ ഓ​പ്പ​ണ​ര്‍മാ​യ ഉ​പു​ല്‍ ത​രം​ഗ​യെ​യും (4) ദി​മു​ത് ക​രു​ണ​ര​ത്‌​നെ​യെ​യും (5) ഷാ​മി സാ​ഹ​യു​ടെ കൈ​ക​ളി​ലെ​ത്തി​ച്ചു. കു​ശാ​ല്‍ മെ​ന്‍ഡി​സി​നെ (18) അ​ശ്വി​ന്‍റെ മി​ക​ച്ചൊ​രു ഫീ​ല്‍ഡിം​ഗ് റ​ണ്ണൗ​ട്ടാ​ക്കി. റ​ണ്ണൊ​ന്നു​മെ​ടു​ക്കാ​ത്ത എ​യ്്ഞ്ച​ലോ മാ​ത്യൂ​സി​നെ പാ​ണ്ഡ്യ വി​ക്ക​റ്റി​നു മു​ന്നി​ല്‍ കു​രു​ക്കി. നാ​യ​ക​ന്‍ ദി​നേ​ശ് ച​ണ്ഡി​മ​ലും നി​രോ​ക്ഷ​ന്‍ ഡി​ക്‌​വെ​ല​യും ചേ​ര്‍ന്നു​ള്ള ചെ​റി​യ കൂ​ട്ടു​കെ​ട്ട് ല​ങ്ക​ന്‍ സ്‌​കോ​ര്‍ 100 ക​ട​ത്തി. ഈ ​അ​ഞ്ചാം വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ടി​ല്‍ 63 റ​ണ്‍സാ​ണ് പി​റ​ന്ന​ത്. പിന്നീടെല്ലാം ചടങ്ങു മാത്രമായി. കു​ല്‍ദീ​പ് നാ​ലും ഷാ​മി​യും അ​ശ്വി​നും ര​ണ്ടു വി​ക്ക​റ്റ് വീ​ത​വും സ്വ​ന്ത​മാ​ക്കി. ഇ​ന്ത്യ​ക്കു 352 റ​ണ്‍സി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് ലീ​ഡ്.

ഇ​ന്ത്യ ല​ങ്ക​യെ വീ​ണ്ടും ഫോ​ളോ ഓ​ണി​ന് വി​ട്ടു. ത​രം​ഗ​യും ക​രു​ണ​ര​ത്‌​നെ​യും ഒ​ന്നാം ഇ​ന്നിം​ഗ്‌​സി​നെ​ക്കാ​ള്‍ പി​ടി​ച്ചു​നി​ന്നു. വി​ക്ക​റ്റ് ന​ഷ്ട​മി​ല്ലാ​തെ ര​ണ്ടാം ദി​നം പൂ​ര്‍ത്തി​യാ​ക്കാ​ന്‍ ല​ങ്ക​യ്ക്കാ​യി​ല്ല. ത​രം​ഗ​യെ (7) ഉ​മേ​ഷ് യാ​ദ​വ് ക്ലീ​ന്‍ബൗ​ള്‍ഡാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.