യു​വി പു​റ​ത്ത്, മ​നീ​ഷ് പാ​ണ്ഡെ ടീ​മി​ല്‍
യു​വി പു​റ​ത്ത്, മ​നീ​ഷ് പാ​ണ്ഡെ ടീ​മി​ല്‍
Sunday, August 13, 2017 10:56 AM IST
മും​ബൈ: ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രാ​യ ഇ​ന്ത്യ​യു​ടെ ഏ​ക​ദി​ന, ട്വ​ന്‍റി-20 ടീ​മി​ല്‍ മോ​ശം ഫോ​മി​ലു​ള്ള യു​വ്‌​രാ​ജ് സിം​ഗ് ഇ​ല്ല. പ​ക​രം മ​ധ്യ​നി​ര ബാ​റ്റ്‌​സ്മാ​ന്‍ മ​നീ​ഷ് പാ​ണ്ഡെ​യെ ടീ​മി​ലെ​ടു​ത്തു. അ​ക്‌​സ​ര്‍ പ​ട്ടേ​ല്‍, യു​സ്‌വേ​ന്ദ്ര ചാ​ഹ​ല്‍, ശാ​ര്‍ദൂ​ല്‍ താ​ക്കൂ​ര്‍ എ​ന്നി​വ​രും ടീ​മി​ലെ​ത്തി​യ​പ്പോ​ള്‍ ര​വീ​ന്ദ്ര ജ​ഡേ​ജ, ആ​ര്‍. അ​ശ്വി​ന്‍ എ​ന്നി​വ​ര്‍ക്കു വി​ശ്ര​മം അ​നു​വ​ദി​ച്ചു.

ക​ഴി​ഞ്ഞ ആ​റ് ഇ​ന്നിം​ഗ്‌​സു​ക​ളി​ല്‍നി​ന്ന് യു​വി​യു​ടെ സം​ഭാ​വ​ന 109 റ​ണ്‍സ് മാ​ത്ര​മാ​ണ്. രോ​ഹി​ത് ശ​ര്‍മ​യും ജ​സ്പ്രീ​ത് ബും​റ​യും ടീ​മി​ല്‍ മ​ട​ങ്ങി​യെ​ത്തും. ചാ​മ്പ്യ​ന്‍സ് ട്രോ​ഫി​യി​ല്‍ ആ​ദ്യ​മ​ത്സ​ര​ത്തി​ല്‍ പാ​ക്കി​സ്ഥാ​നെ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ യു​വി​യു​ടെ മി​ക​വി​ല്‍ ഇ​ന്ത്യ വി​ജ​യി​ച്ചി​രു​ന്നു. പി​ന്നീ​ട് അ​ദ്ദേ​ഹം മോ​ശം ഫോ​മി​ലാ​യി​രു​ന്നു. വി​രാ​ട് കോഹ്‌ലി ന​യി​ക്കു​ന്ന ടീ​മി​ല്‍ അ​ജി​ങ്ക്യ ര​ഹാ​ന വൈ​സ് ക്യാ​പ്റ്റ​നാ​ണ്. 2012ലാ​ണ് ഇ​ന്ത്യ അ​വ​സാ​നം ശ്രീ​ല​ങ്ക​യി​ല്‍ ഏ​ക​ദി​നം ക​ളി​ച്ച​ത്. അ​ന്ന് 4-1ന് ​ഇ​ന്ത്യ വി​ജ​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.