ഒരോവറിൽ ആറു വിക്കറ്റ്; അദ്ഭുത ബാലനായി ലൂക്ക്!
ഒരോവറിൽ ആറു വിക്കറ്റ്; അദ്ഭുത ബാലനായി ലൂക്ക്!
Saturday, August 12, 2017 12:33 PM IST
ലണ്ടൻ: ഒ​രോവ​റി​ല്‍ ആ​റു ബോ​ള്‍ പോ​രാ​യ്മ​യാ​ണ് എ​ന്ന് പ​തി​മൂ​ന്നു​കാ​ര​ന്‍ ലൂ​ക്ക് റോ​ബി​ന്‍സ​ണി​ന് തോ​ന്നി​യായിരിക്കും.

ലൂ​ക്ക് ത​ന്‍റെ വി​ക്ക​റ്റ് വേ​ട്ട അ​വ​സാ​നി​പ്പി​ച്ച​ത് ഓ​വ​ര്‍ തീ​ര്‍ന്നു​വെ​ന്ന ഒ​റ്റ​ക്കാ​ര​ണ​ത്താ​ലാ​ണ്. ഫി​ലാ​ഡെ​ല്‍ഫി​യ​യി​ലെ ദു​ര്‍ഹാം പ​ട്ട​ണ​ത്തി​ന​ടു​ത്തു​ള്ള ലാ​ങ്‌​ലി പാ​ര്‍ക്കി​ല്‍ ന​ട​ക്കു​ന്ന അ​ണ്ട​ര്‍ 13 ക്രി​ക്ക​റ്റ് ടൂ​ര്‍ണ​മെ​ന്‍റി​ല്‍, ഒ​രു ഓ​വ​റി​ല്‍ ആ​റു വി​ക്ക​റ്റ് നേ​ടി ലൂ​ക്ക് ക്രി​ക്ക​റ്റ് ലോ​ക​ത്തെ ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്. ആ​റു​പേ​രെ​യും ക്ലീ​ന്‍ ബൗ​ള്‍ഡ് ആ​ക്കു​ക​യാ​യി​രു​ന്നു എ​ന്ന​താ​ണ് മ​റ്റൊ​രു പ്ര​ത്യേ​ക​ത. ലൂ​ക്കി​ന്‍റെ കു​ടും​ബം മു​ഴു​വ​ന്‍ ഈ ​അ​സു​ല​ഭ മു​ഹൂ​ര്‍ത്ത​ത്തി​ന് സാ​ക്ഷ്യം വ​ഹി​ച്ചു. ലൂ​ക്കി​ന്‍റെ അ​ച്ഛ​ന്‍ സ്റ്റീ​ഫ​ന്‍ അ​മ്പ​യ​റാ​യി ക​ളി​ക്ക​ള​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. അ​മ്മ ഹെ​ല​നാ​യി​രു​ന്നു ക​ളി​യു​ടെ സ്‌​കോ​ര്‍ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ഇ​ള​യ സ​ഹോ​ദ​ര​ന്‍ മാ​ത്യു ഫീ​ല്‍ഡ് ചെ​യ്തു. മു​ത്ത​ച്ഛ​ന്‍ ഗ്ലെ​ന്‍ ബൗ​ണ്ട​റി​യി​ലി​രു​ന്ന് ക​ളി ആ​സ്വ​ദി​ച്ചു.


മു​പ്പ​തു​വ​ര്‍ഷ​മാ​യി ക്രി​ക്ക​റ്റ് ക​ളി​ക്കു​ന്ന ത​നി​ക്ക് ഇ​തൊ​രു അ​ത്ഭു​ത​മാ​യി തോ​ന്നു​ന്നു​വെ​ന്ന് ലൂ​ക്കി​ന്‍റെ അ​ച്ഛ​ന്‍ സ്റ്റീ​ഫ​ന്‍ പ​റ​ഞ്ഞു. ടൂ​ര്‍ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ച ക്ല​ബി​ന്‍റെ 149 വ​ര്‍ഷ​ത്തെ ച​രി​ത്ര​ത്തി​ലെ​ങ്ങും ഇ​ങ്ങ​നെ​യൊ​രു വി​ക്ക​റ്റ് വേ​ട്ട രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന് ക്ല​ബ് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.