മോഹം കണ്ണീരിൽ പൊലിഞ്ഞു; ഇന്ത്യ ഒന്പതു റൺസിന് ഇംഗ്ലണ്ടിനോടു തോറ്റു
മോഹം കണ്ണീരിൽ പൊലിഞ്ഞു; ഇന്ത്യ ഒന്പതു റൺസിന് ഇംഗ്ലണ്ടിനോടു തോറ്റു
Sunday, July 23, 2017 10:55 AM IST
ല​ണ്ട​ന്‍: ലോ​ര്‍ഡ്‌​സി​ന്‍റെ തി​രു​മു​റ്റ​ത്ത് വീ​ര​ച​രി​തം പ്ര​തീ​ക്ഷി​ച്ച ഇ​ന്ത്യ​യു​ടെ വീ​രാം​ഗ​ന​മാ​ര്‍ക്ക് ക​ണ്ണീ​രി​ല്‍ കു​തി​ര്‍ന്ന മ​ട​ക്കം. വ​നി​താ ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ല്‍ ഇ​ന്ത്യ ഫൈ​ന​ലി​ല്‍ തോ​റ്റു. ആ​വേ​ശം നി​റ​ഞ്ഞ ഫൈ​ന​ലി​ല്‍, അ​വ​സാ​ന ഓ​വ​ര്‍വ​രെ വി​ജ​യ​പ​രാ​ജ​യ​ങ്ങ​ള്‍ മാ​റി​മ​റി​ഞ്ഞ ക​ലാ​ശ​പ്പോ​രി​ല്‍ ഇം​ഗ്ല​ണ്ട് ഇ​ന്ത്യ​യെ ഒ​മ്പ​തു റ​ണ്‍സി​നാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ഇം​ഗ്ല​ണ്ട് ഉ​യ​ര്‍ത്തി​യ 229 റ​ണ്‍സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ര്‍ന്ന ഇ​ന്ത്യ 219 റ​ണ്‍സി​ന് പു​റ​ത്താ​യി. എ​ട്ടു പ​ന്തു​ക​ള്‍കൂ​ടി ബാ​ക്കി​നി​ല്‍ക്കെ​യാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ തോ​ല്‍വി. ഇം​ഗ്ല​ണ്ട് നാ​ലാം ത​വ​ണ​യാ​ണ് ലോ​ക​ക​പ്പി​ല്‍ മു​ത്ത​മി​ടു​ന്ന​ത്. സ്‌​കോ​ര്‍: ഇം​ഗ്ല​ണ്ട്-50 ഓ​വ​റി​ല്‍ ഏ​ഴി​ന് 228. ഇ​ന്ത്യ 48.4 ഓ​വ​റി​ല്‍ 219നു ​പു​റ​ത്ത്.

ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ഇ​ന്ത്യ ലോ​ക​ക​പ്പ് ഫൈ​ന​ലി​ല്‍ പ​രാ​ജ​യ​പ്പെ​ടു​ന്ന​ത്.
ആ​റു വി​ക്ക​റ്റ് നേ​ടി​യ അ​ന്യ ഷ്രു​ബ്‌​സോ​ള്‍ മാ​ന്‍ ഓ​ഫ് ദ ​മാ​ച്ചും ഇം​ഗ്ല​ണ്ടി​ന്‍റെ ട​മി ബോ​മൗ​ണ്ട് മാ​ന്‍ ഓ​ഫ് ദ ​സീ​രീ​സു​മാ​യി.

ഒ​രു​ഘ​ട്ട​ത്തി​ല്‍ ഇ​ന്ത്യ വി​ജ​യ​ത്തി​ലേ​ക്കു നീ​ങ്ങു​മെ​ന്ന അ​വ​സ്ഥ​യു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍, വി​ക്ക​റ്റു​ക​ള്‍ തു​ട​ര്‍ച്ച​യാ​യി നി​ലം പൊ​ത്തി​യ​പ്പോ​ഴു​ണ്ടാ​യ അ​മി​ത സ​മ്മ​ര്‍ദം ഇ​ന്ത്യ​ന്‍ ബാ​റ്റ്‌​സ്‌മാന്മാരുടെ അ​ടി തെ​റ്റി​ച്ചു. അ​നാ​വ​ശ്യ ഷോ​ട്ടി​നു ശ്ര​മി​ച്ചാ​ണ് പ​ല താ​ര​ങ്ങ​ളും പു​റ​ത്താ​യ​ത്.

മി​ക​ച്ച ഫോ​മി​ല്‍ ബാ​റ്റ് ചെ​യ്ത ഓ​പ്പ​ണ​ര്‍ പൂ​നം റൗ​ത്ത് (86) പു​റ​ത്താ​യ​താ​ണ് ഇ​ന്ത്യ​ക്കു തി​രി​ച്ച​ടി​യാ​യ​ത്. 115 പ​ന്തി​ല്‍ നാ​ലു ബൗ​ണ്ട​റി​യും ഒ​രു സി​ക്‌​സു​മ​ട​ക്ക​മാ​യി​രു​ന്നു റൗ​ത്തി​ന്‍റെ അ​ര്‍ധ​സെ​ഞ്ചു​റി. ഷ്രു​ബ്‌​സോ​ളി​ന്‍റെ പ​ന്തി​ല്‍ റൗ​ത്ത് എ​ല്‍ബി​ഡ​ബ്ല്യു ആ​വു​ക​യാ​യി​രു​ന്നു.
അ​നാ​വ​ശ്യ ഷോ​ട്ടി​ന് ശ്ര​മി​ച്ച് പു​റ​ത്താ​യ ഹ​ര്‍മ​ന്‍പ്രീ​ത് കൗ​ര്‍ (51), വേ​ദ കൃ​ഷ്ണ മൂ​ര്‍ത്തി (35) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളും ഇ​ന്ത്യ​ന്‍ തോ​ല്‍വി​യി​ല്‍ നി​ര്‍ണാ​യ​ക​മാ​യി.

ജ​യ​ത്തി​ലേ​ക്ക് അ​നാ​യാ​സം മു​ന്നേ​റു​ക​യാ​യി​രു​ന്ന ഇ​ന്ത്യ​ക്ക് ആ​ദ്യ പ്ര​ഹ​രം കൗ​റി​ന്‍റെ പു​റ​ത്താ​ക​ലോ​ടെ​യാ​യി​രു​ന്നു. അ​ര്‍ധ സെ​ഞ്ചു​റി നേ​ടി​യ​തി​ന്‍റെ ആ​വേ​ശ​ത്തി​ല്‍ ഉ​യ​ര്‍ത്തി​യ​ടി​ച്ച കൗ​ര്‍ ബൗ​ണ്ട​റി​ ലൈനി​ല്‍ ബോ​മൗ​ണ്ട് പി​ടി​ച്ചാ​ണ് പു​റ​ത്താ​യ​ത്. തു​ട​ക്ക​ത്തി​ലെ ര​ണ്ടു​വി​ക്ക​റ്റ് ന​ഷ്ട​മാ​യ ഇ​ന്ത്യ​യെ പൂ​നം റൗ​ത്തും ഹർമൻപ്രീത് കൗ​റും ചേ​ര്‍ന്ന് മ​ത്സ​ര​ത്തി​ലേ​ക്ക് തി​രി​കെ എ​ത്തി​ച്ച​താ​യി​രു​ന്നു. കൗ​ര്‍ പു​റ​ത്താ​കു​മ്പോ​ഴും ഇ​ന്ത്യ​ന്‍ ക്യാ​മ്പി​ല്‍ ജ​യ​പ്ര​തീ​ക്ഷ നി​ല​നി​ന്നി​രു​ന്നു.


പി​ന്നാ​ലെ​യെ​ത്തി​യ സു​ഷ​മ വ​ര്‍മ​യും വ​ന്ന​തു​പോ​ലെ മ​ട​ങ്ങി. ഇ​തോ​ടെ സ​മ്മ​ര്‍ദ​ത്തി​ലാ​യ വേ​ദ അ​നാ​വ​ശ്യ ഷോ​ട്ടി​ന് മു​തി​ര്‍ന്ന് പ​ടി​ക്ക​ല്‍ ക​ല​മു​ട​ച്ചു. പി​ന്നീ​ട് എ​ല്ലാം വ​ള​രെ​വേ​ഗ​മാ​യി​രു​ന്നു. ദീ​പ്തി ശ​ര്‍മ (14), ജൂ​ല​ന്‍ ഗോ​സ്വാ​മി (0), ശി​ഖ പാ​ണ്ഡെ (4), രാ​ജേ​ശ്വ​രി ഗെ​യ്ക്‌വാ​ദ് (0) എന്നിവർ ഒ​ന്നു​പൊ​രു​താ​ന്‍പോ​ലും മെ​ന​ക്കെ​ടാ​തെ കീ​ഴ​ട​ങ്ങി. ഇ​ന്ത്യ​യു​ടെ അ​വ​സാ​ന ഏ​ഴു വി​ക്ക​റ്റു​ക​ള്‍ നി​ലം​പൊ​ത്തി​യ​ത് 5.5 ഓ​വ​റി​ല്‍ 28 റ​ണ്‍സെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ്. ഇം​ഗ്ല​ണ്ടി​നു വേ​ണ്ടി അ​ന്യ ഷ്രു​ബ്‌​സോ​ള്‍ 9.4 ഓ​വ​റി​ല്‍ 22 റ​ണ്‍സ് വ​ഴ​ങ്ങി ആ​റു വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി.

ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ഇം​ഗ്ല​ണ്ട് ന​താ​ലി​യ സ്‌​കി​വ​റി​ന്‍റെ (51) അ​ര്‍ധ​സെ​ഞ്ചു​റി​യു​ടെ ബ​ല​ത്തി​ലാ​ണ് ഭേ​ദ​പ്പെ​ട്ട സ്‌​കോ​ര്‍ നേ​ടി​യ​ത്. സാ​റാ ടെ​യ്‌ല​റു​ം (45) മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി. ഓ​പ്പ​ണ​ര്‍മാ​രാ​യ ലോ​റ​ന്‍ വി​ന്‍ഫീ​ല്‍ഡും (24), ട​മി ബോമൗ​ണ്ടും (23) ഭേ​ദ​പ്പെ​ട്ട തു​ട​ക്കം ന​ല്‍കി​യി​ട്ടും ഇം​ഗ്ല​ണ്ടി​ന് മു​ത​ലാ​ക്കാ​നാ​യി​രു​ന്നി​ല്ല. സ്‌​കി​വ​റി​ന്‍റെ​യും സാ​റാ ടെ​യ്‌ലറി​ന്‍റെ​യും കൂ​ട്ടു​കെ​ട്ടാ​ണ് ഇം​ഗ്ല​ണ്ടി​നെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. കാ​ത​റി​ന്‍ ബ്ര​ണ്ടും (34) ഭേ​ദ​പ്പെ​ട്ട ബാ​റ്റിം​ഗ് ന​ട​ത്തി.

മിന്നും പ്രകടനമാണ് ഇ​ന്ത്യ​ന്‍ ബൗ​ള​ര്‍മാ​ർ കാഴ്ചവച്ചത്. പ​ത്തോ​വ​റി​ല്‍ 23 റ​ണ്‍സ് മാ​ത്രം വ​ഴ​ങ്ങി മൂ​ന്നു വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി​യ ജു​ല​ന്‍ ഗോ​സ്വാ​മി​യും ര​ണ്ടു വി​ക്ക​റ്റ് പി​ഴു​ത പൂ​നം യാ​ദ​വും ഇം​ഗ്ല​ണ്ടി​നെ വ​രി​ഞ്ഞു മു​റു​ക്കി.

ഇ​ന്ത്യ​ന്‍ ബൗ​ള​ര്‍മാ​രി​ല്‍ ഏ​ഴ് ഓ​വ​ര്‍ എ​റി​ഞ്ഞ ശി​ഖ പാ​ണ്ഡെ​യും നാ​ലോ​വ​ര്‍ ചെ​യ്ത കൗ​റും മാ​ത്ര​മാ​ണ് അ​ടി​വാ​ങ്ങി​യ​ത്. രാ​ജേ​ശ്വ​രി ഗെ​യ്ക്‌വാ​ദ് 10 ഓ​വ​റി​ല്‍ 49 റ​ണ്‍സ് വ​ഴ​ങ്ങി ഒ​രു വി​ക്ക​റ്റ് വീ​ഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.