ഐഎസ്എലിൽ 11 കേ​ര​ള താ​ര​ങ്ങ​ള്‍
ഐഎസ്എലിൽ 11 കേ​ര​ള താ​ര​ങ്ങ​ള്‍
Sunday, July 23, 2017 10:55 AM IST
മും​ബൈ: ഐഎസ്എൽ ഡ്രാഫ്റ്റ് അവസാനിച്ചപ്പോൾ വി​വി​ധ ക്ല​ബ്ബു​ക​ളി​ലാ​യി ഇ​ടം നേ​ടി​യ​ത് 11 കേ​ര​ള താ​ര​ങ്ങ​ളാ​ണ്. കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് ത​ന്നെ​യാ​ണ് കൂ​ടു​ത​ല്‍ മ​ല​യാ​ളി​ക​ളെ സ്വ​ന്ത​മാ​ക്കി​യ​ത്. സി.​കെ. വി​നീ​ത്, റി​നോ ആ​ന്‍റോ, പ്ര​ശാ​ന്ത്, അ​ജി​ത് ശി​വ​ന്‍ എ​ന്നീ മ​ല​യാ​ളി​ക​ള്‍ ടീ​മി​ലെ​ത്തി. ബം​ഗ​ളൂ​രു എ​ഫ്‌​സി​യി​ലും ഡ​ല്‍ഹി ഡൈ​നാ​മോ​സി​ലും അ​ത്‌​ല​റ്റി​ക്കോ ഡി ​കോ​ല്‍ക്ക​ത്ത​യി​ലും മ​ല​യാ​ളി​ക​ള്‍ ആ​രു​മി​ല്ല.

വി​വി​ധ ക്ല​ബ്ബു​ക​ളി​ല്‍ ഇ​ടം നേ​ടി​യ മ​ല​യാ​ളി താ​ര​ങ്ങ​ള്‍

കേ​ര​ള ബ്ലാ​സ്‌​റ്റേ​ഴ്‌​സ് : സി.​കെ. വി​നീ​ത്, റി​നോ ആ​ന്‍റോ, പ്ര​ശാ​ന്ത്, അ​ജി​ത് ശി​വ​ന്‍.

നോ​ര്‍ത്ത് ഇ​സ്റ്റ് യു​ണൈ​റ്റ​ഡ്: ടി.​പി. ര​ഹ​നേ​ഷ്, അ​ബ്ദു​ള്‍ ഹ​ക്കു

ചെ​ന്നൈ​യി​ന്‍ എ​ഫ്‌​സി: മു​ഹ​മ്മ​ദ് റാ​ഫി, ഷാ​ഹി​ന്‍ലാ​ല്‍

ജം​ഷ​ഡ്പു​ര്‍ എ​ഫ്‌​സി: അ​ന​സ് എ​ട​ത്തൊ​ടി​ക


മും​ബൈ സി​റ്റി : സ​ക്കീ​ര്‍ മു​ണ്ടം​പാ​റ

പൂ​ന സി​റ്റി: ആ​ഷി​ക് ക​രു​ണി​യാ​ന്‍

ഓ​രോ ടീ​മും മു​ട​ക്കി​യ തു​ക​യും മി​ച്ച​മു​ള്ള തു​ക​യും

(ടീം, ​നി​ല​നി​ര്‍ത്തി​യ താ​ര​ങ്ങ​ള്‍, ഡ്രാ​ഫ്റ്റി​ലൂ​ടെ സ്വ​ന്ത​മാ​ക്കി​യ താ​ര​ങ്ങ​ള്‍, ആ​കെ​യു​ള്ള ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍, മു​ട​ക്കി​യ തു​ക(​കോ​ടി​യി​ല്‍), മി​ച്ച​മു​ള്ള തു​ക എ​ന്ന ക്ര​മ​ത്തി​ല്‍)

കോ​ല്‍ക്ക​ത്ത 2-13-15-5.62-12.38
ബം​ഗ​ളൂ​രു 4-13-17-6.01-11.99
ചെ​ന്നൈ​യി​ന്‍ 4-12-16-5.66-12.34
ഡ​ല്‍ഹി 0-15-15-3.91-14.09
ഗോ​വ 2-13-15-3.9-14.1
പൂ​ന 2-14-16-3.63-14.37
ജം​ഷ​ഡ്പു​ര്‍ 0-15-15-4.73-13.27
ബ്ലാ​സ്റ്റേ​ഴ്‌​സ് 3-13-16-5.93-12.07
മും​ബൈ 3-13-16-5.79-12.21
നോ​ര്‍ത്ത്ഈ​സ്റ്റ് 2-13-15-3.66-14.34
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.