ചങ്ക് വീട്ടിലേക്കു വരുന്നുവെന്നു വിനീത്
ചങ്ക് വീട്ടിലേക്കു വരുന്നുവെന്നു വിനീത്
Sunday, July 23, 2017 10:55 AM IST
കോ​ട്ട​യം: ഐ​എ​സ്എ​ല്‍ ഡ്രാ​ഫ്റ്റി​ല്‍ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് സ്വ​ന്ത​മാ​ക്കി​യ മ​ല​യാ​ളി താ​രം റി​നോ ആ​ന്‍റോ​യെ ടീ​മി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്ത് മു​ന്നേ​റ്റ​നി​ര താ​രം സി.​കെ. വി​നീ​ത്. ഡ്രാ​ഫ്റ്റി​ല്‍ പ്ര​തീ​ക്ഷി​ച്ച​തു പോ​ലെ​ത്ത​ന്നെ കേ​ര​ള ടീം ​മ​ല​യാ​ളി പ്ര​തി​രോ​ധ താ​ര​ത്തെ സ്വ​ന്ത​മാ​ക്കി. ഈ ​സ​ന്തോ​ഷ​മാ​ണ് ട്വീ​റ്റി​ലൂ​ടെ വി​നീ​ത് ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വെ​ച്ച​ത്. “എ​ന്‍റെ ച​ങ്ക് വീ​ട്ടി​ലേ​ക്ക് വ​രു​ന്നു, നാ​ലാം സീ​സ​ണി​ല്‍ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നൊ​പ്പം റി​നോ​യു​മു​ണ്ടാ​കു​ന്ന​ത് ഏ​റെ സ​ന്തോ​ഷം പ​ക​രു​ന്ന കാ​ര്യ​മാ​ണ്” വി​നീ​ത് ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.

63 ല​ക്ഷം രൂ​പ​യ്ക്കാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് റി​നോ​യെ സ്വ​ന്ത​മാ​ക്കി​യ​ത്. അ​തോ​ടൊ​പ്പം ഐ-​ലീ​ഗ് ചാ​മ്പ്യ​ന്‍മാ​രാ​യ ഐ​സോ​ള്‍ എ​ഫ്സി​യു​ടെ യു​വ​താ​രം ലാ​ല്‍റു​താ​ര​യും ബ്ലാ​സ്റ്റേ​ഴ്സി​ല്‍ ക​ളി​ക്കും. 25 ല​ക്ഷം രൂ​പ​യ്ക്കാ​ണ് ലാ​ല്‍റു​താ​ര​യെ ബ്ലാ​സ്റ്റേ​ഴ്സ് ത​ട്ട​ക​ത്തി​ലെ​ത്തി​ച്ച​ത്. ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ റി​നോ ആ​ന്‍റോ​യും സി.​കെ. വി​നീ​തു​മെ​ത്തി​യ​തോ​ടെ​യാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് ഉ​ണ​ര്‍ന്നു ക​ളി​ക്കാ​ന്‍ തു​ട​ങ്ങി​യ​ത്. ഐ-​ലീ​ഗി​ല്‍ ബം​ഗ​ളൂ​രു എ​ഫ്സി​ക്ക് വേ​ണ്ടി​യും റി​നോ​യും വി​നീ​തും ഒ​രു​മി​ച്ചു ക​ളി​ച്ചി​ട്ടു​ണ്ട്. നേ​ര​ത്തെ ബ്ലാ​സ്റ്റേ​ഴ്സ് വി​നീ​തി​നെ നി​ല​നി​ര്‍ത്തി​യ​പ്പോ​ള്‍ റി​നോ​യെ ഡ്രാ​ഫ്റ്റി​ലേ​ക്ക് വി​ടു​ക​യാ​യി​രു​ന്നു. സി.​കെ. വി​നീ​തി​നൊ​പ്പം ബ്ലാ​സ്റ്റേ​ഴ്സ് നി​ല​നി​ര്‍ത്തി​യ മ​റ്റൊ​രു താ​രം സ​ന്ദേ​ശ് ജിം​ഗ​നാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.