ഹര്‍മന്‍പ്രീതിന്‍റെ വരവിൽ സച്ചിനും പങ്ക്
ഹര്‍മന്‍പ്രീതിന്‍റെ വരവിൽ സച്ചിനും പങ്ക്
Saturday, July 22, 2017 11:33 AM IST
മും​ബൈ: വ​നി​താ ലോ​ക​ക​പ്പി​ല്‍ ഇ​ന്ത്യ​യെ തോ​ളി​ലേ​റ്റി ഫൈ​ന​ലി​ലെ​ത്തി​ച്ച ഹ​ര്‍മ​ന്‍പ്രീ​ത് കൗ​ര്‍ എ​ന്ന പു​തി​യ ചു​ണ​ക്കു​ട്ടി​യെ താ​ര​മാ​ക്കി​യ​തി​ന് പി​ന്നി​ല്‍ സ​ച്ചി​ന്‍ തെ​ണ്ടു​ല്‍ക്ക​ര്‍. മു​ന്‍ ഇ​ന്ത്യ​ന്‍ വ​നി​താ ക്രി​ക്ക​റ്റ് ടീം ​അം​ഗ​മാ​യ ഡ​യാ​ന എ​ഡു​ല്‍ജി​യാ​ണ് ഈ ​വെ​ളി​പ്പെ​ടു​ത്ത​ല്‍ ന​ട​ത്തി​യ​ത്. ഞാ​നാ​ണ് ഹ​ര്‍മ​ന്‍പ്രീ​ത് കൗ​ര്‍ എ​ന്ന പ​ഞ്ചാ​ബ് താ​ര​ത്തി​ലെ ക്രി​ക്ക​റ്റ​റെ ക​ണ്ടെ​ത്തി​യ​ത്.

അ​ന്ന് അ​വ​ള്‍ ദ​ക്ഷി​ണ റെ​യി​ല്‍വേ​യി​ല്‍ ജൂ​ണി​യ​ര്‍ ലെ​വ​ല്‍ ഓ​ഫീ​സ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. ത​ന്‍റെ ക​ഴി​വ്‍ വി​ക​സി​പ്പി​ക്കു​ന്ന​തി​നും മെ​ച്ച​പ്പെ​ട്ട അ​വ​സ​ര​ങ്ങ​ള്‍ ഉ​ണ്ടാ​ക്കു​ന്ന​തി​നും പ​റ്റി​യ ഇ​ടം മും​ബൈ ആ​ണെ​ന്നും അ​തു​കൊ​ണ്ടു​ത​ന്നെ മും​ബൈ​യി​ലെ​ത്ത​ണ​മെ​ന്നും ഹ​ര്‍മ​ന്‍പ്രീ​ത് അ​തി​യാ​യി ആ​ഗ്ര​ഹി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, അ​തി​ന് മും​ബൈ​യി​ല്‍ ജോ​ലി ആ​വ​ശ്യ​മാ​യി​രു​ന്നു. ഞാ​ന്‍ പ​ശ്ചി​മ റെ​യി​ല്‍വേ​യി​ല്‍ അ​വ​ള്‍ക്ക് ചീ​ഫ് സൂ​പ്ര​ണ്ട് ഓ​ഫീ​സ​ര്‍ പോ​സ്റ്റ് വാ​ഗ്ദാ​നം ചെ​യ്തു. അ​ത് പ്ര​കാ​രം അ​വ​ള്‍ അ​പേ​ക്ഷ അ​യ​ച്ചു. പ​ക്ഷെ അ​ധി​കൃ​ത​ര്‍ അ​പേ​ക്ഷ ത​ള്ളു​ക​യാ​യി​രു​ന്നു. പി​ന്നീ​ടാ​ണ് ഈ ​അ​പേ​ക്ഷ രാ​ജ്യ​സ​ഭാം​ഗം കൂ​ടി​യാ​യ സ​ച്ചി​നു ന​ല്‍കു​ന്ന​ത്. സ​ച്ചി​ന്‍ ഉ​ട​നെ റെ​യി​ല്‍മ​ന്ത്രാ​ല​യ​ത്തി​ലേ​ക്ക് ത​ന്‍റെ ശി​പാ​ര്‍ശ​യു​മാ​യി ക​ത്തെ​ഴു​തി​യ​തോ​ടെ കാ​ര്യ​ങ്ങ​ളെ​ല്ലാം ശ​രി​യാ​യി. ഹ​ര്‍മ​ന്‍പ്രീ​തി​നു മും​ബൈ​യി​ല്‍ ജോ​ലി​യും ല​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.