ക​ശ്യ​പ്, പ്ര​ണോ​യ് സെ​മി​ഫൈ​ന​ലി​ല്‍
ക​ശ്യ​പ്, പ്ര​ണോ​യ് സെ​മി​ഫൈ​ന​ലി​ല്‍
Saturday, July 22, 2017 11:33 AM IST
ന്യൂയോർക്ക്: യു​എ​സ് ഓ​പ്പ​ണ്‍ ഗ്രാ​ന്‍പ്രീ ബാ​ഡ്മി​ന്‍റ​ൺ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളാ​യ എ​ച്ച്. എ​സ്. പ്ര​ണോ​യി​യും പാ​രു​പ​ള്ളി ക​ശ്യ​പും സെ​മി ഫൈ​ന​ലി​ല്‍.

പു​രു​ഷ വി​ഭാ​ഗം സിം​ഗി​ള്‍സി​ൽ ജ​പ്പാ​ന്‍ താ​രം ക​ന്‍റാ സു​നേ​യാ​മ്മ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് പ്ര​ണോ​യി സെ​മി​യി​ല്‍ ഇ​ടം നേ​ടി​യ​ത്. സ്‌​കോ​ര്‍ 10-21,21-15,21-18. വി​യ​റ്റ്‌​നാം താ​രം ടൈ​ന്‍ മി​ന്‍ഹ് ന്യൂ​യെ​ന്‍ ആ​ണ് സെ​മി​യി​ല്‍ പ്ര​ണോ​യി​യു​ടെ എ​തി​രാ​ളി. 2012ല്‍ ​ന​ട​ന്ന ബാ​ഡ്മി​ന്‍റ​ണ്‍ ഏ​ഷ്യ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ വി​യ​റ്റ്‌​നാം താ​രം, പ്ര​ണോ​യി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​ന്ത്യ​യു​ടെ ത​ന്നെ സ​മീ​ര്‍ വ​ർ​മ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ക​ശ്യ​പ് സെ​മി​യി​ല്‍ സീ​റ്റ് ഉ​റ​പ്പി​ച്ച​ത്. സ്‌​കോ​ര്‍ : 21-13,21-16. കൊ​റി​യ​യു​ടെ ക്വാം​ഗ് ഹീ ​ഹി​യോ ആ​ണ് സെ​മി​യി​ല്‍ ക​ശ്യ​പി​ന്‍റെ എ​തി​രാ​ളി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.