നെ​യ്മ​ര്‍ പി​എ​സ്ജി​യിലേക്ക്‍?
നെ​യ്മ​ര്‍ പി​എ​സ്ജി​യിലേക്ക്‍?
Friday, July 21, 2017 12:24 PM IST
ബ​ര്‍ലി​ന്‍: സ​മ്മ​ര്‍ സീ​സ​ണി​ലെ കൂ​ടു​മാ​റ്റ​ത്തി​ല്‍ റി​ക്കാ​ര്‍ഡ് തു​ക​യു​മാ​യി ബ്ര​സീ​ലി​ന്‍റെ യു​വ​ര​ക്ത​വും നി​ല​വി​ല്‍ ബാ​ഴ്‌​സാ സ്‌​ട്രൈ​ക്ക​റു​മാ​യ നെ​യ്മ​ര്‍ പാ​രി സാ​ന്‍ ഷെ​ര്‍മ​യി​നു ക​രാ​ര്‍ ഉ​റ​പ്പി​ച്ച​താ​യി ജ​ര്‍മ​ന്‍ പ​ത്രം ബി​ല്‍ഡ് റി​പ്പോ​ര്‍ട്ട് ചെ​യ്തു. 22.2 കോ​ടി യൂ​റോ​യാ​ണ് ക​രാ​ര്‍ തു​ക. ഇ​തി​ല്‍ നാ​ലു കോ​ടി യൂ​റോ നെ​യ്മ​റി​ന്‍റെ പി​താ​വ് ഡാ ​സി​ല്‍വാ കൈ​പ്പ​റ്റി​യ​താ​യും ബി​ല്‍ഡ് പ​റ​യു​ന്നു.

നി​ല​വി​ല്‍ 2021 വ​രെ​യാ​ണ് നെ​യ്മ​റും ബാ​ഴ്‌​സ​യു​മാ​യി ക​രാ​ര്‍. എ​ന്നാ​ല്‍ ഇ​തു​പേ​ക്ഷി​ച്ചാ​ണ് നെ​യ്മ​ര്‍ പി​എ​സ്ജി​യു​മാ​യി കൈ​കോ​ര്‍ക്കു​ന്ന​ത്. നെ​യ്മ​ര്‍ ക്ല​ബി​ലെ​ത്തി​യാ​ല്‍ അ​ടു​ത്ത ചാ​മ്പ്യ​ന്‍സ് ലീ​ഗി​ല്‍ മു​ന്നേ​റു​ക മാ​ത്ര​മ​ല്ല ട്രോ​ഫി സ്വ​ന്ത​മാ​ക്ക​ണ​മെ​ന്നു​ള്ള ല​ക്ഷ്യ​വും ക്ല​ബ് ക​ണ​ക്കു​കൂ​ട്ടു​ന്നു. കൂ​ടു​മാ​റ്റം സ്പാ​നി​ഷ് റേ​ഡി​യോ കേ​ന്ദ്രം ക​റ്റാ​ലു​നി​യ​യാ​ണ് ആ​ദ്യം പു​റ​ത്തു​വി​ട്ട​ത്. എ​ന്നാ​ല്‍, നെ​യ്മ​ര്‍ ഇ​പ്പോ​ഴും ബാ​ഴ്‌​സ​യു​ടെ ഭാ​ഗ​മാ​ണെ​ന്നാ​ണ് ബാ​ഴ്‌​സ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മ​രി​യ ബ​ര്‍ട്ടോ​മി​യോ​യു​ടെ വാ​ദം. നി​ല​വി​ല്‍ നെ​യ്മ​ര്‍ ബാ​ഴ്‌​സ​ലോ​ണ​യ്‌​ക്കൊ​പ്പം ലീ​ഗ് സീ​സ​ണു മു​ന്നോ​ടി​യാ​യു​ള്ള മ​ത്സ​ര​ങ്ങ​ള്‍ക്കാ​യി അ​മേ​രി​ക്ക​യി​ലാ​ണ്.



ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.