പെൺപടയോട്ടം; വനിതാ ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ
പെൺപടയോട്ടം; വനിതാ ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ
Thursday, July 20, 2017 12:03 PM IST
ഡെർബി: ഇവരും നമ്മുടെ താരങ്ങളാണ്. പേരും പെരുമയും ഇവർക്കും അർഹതപ്പെട്ട താണ്, അവരതു തെളിയിച്ചു. അതെ, വനിതാ ലോകകപ്പ് ക്രിക്കറ്റിൽ കരുത്തരായ ഓസീസിനെതിരേ ഇന്ത്യൻ പെൺപട യോട്ടം. രണ്ടാം സെമിയിൽ ഇന്ത്യ ഓസ്ട്രേ ലിയയെ 36 റൺസിനു തകർത്തു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 42 ഓവറിൽ അടിച്ചുകൂ ട്ടിയത് നാലു വിക്കറ്റ് നഷ്ടത്തിൽ 281 റൺസ്. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 40.1 ഓവറിൽ 245 റൺ‌സിന് എല്ലാവരും പുറത്തായി. ഒരു ഘട്ടത്തിൽ തകർന്ന ഇന്ത്യയെ ഹർമൻപ്രീത് കൗറിന്‍റെ അവിസ്മരണീയ സെഞ്ചുറിയാണ് മികച്ച സ്കോറിലെ ത്തിച്ചത്.

ഹ​ര്‍മ​ന്‍പ്രീ​ത് കൗ​ര്‍ അ​ടി​ച്ചുത​ക​ര്‍ത്ത​പ്പോ​ള്‍ ഓ​സ്‌​ട്രേ​ലി​യ​ന്‍ ബൗ​ള​ര്‍മാ​ര്‍ പ​ക​ച്ചു​നി​ന്നു. ഫോ​റും സി​ക്‌​സും പ​റ​ക്കു​ന്ന​ത് ആ​ശ്ച​ര്യ​ത്തോ​ടെ നോ​ക്കി നി​ല്‍ക്കാ​നേ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ഓ​സ്‌​ട്രേ​ലി​യ​ന്‍ ബൗ​ള​ര്‍മാ​ര്‍ക്കാ​യു​ള്ളൂ. 115 പ​ന്ത് നേ​രി​ട്ട് 171 റ​ണ്‍സെ​ടു​ത്ത ഹ​ര്‍മ​ന്‍പ്രീ​ത് 20 ഫോ​റും ഏ​ഴു സി​ക്‌​സും പ​റ​ത്തി. വ​നി​ത​ക​ളു​ടെ ഒ​രു ഇ​ന്ത്യ​ന്‍ താ​ര​ത്തി​ന്‍റെ ര​ണ്ടാ​മ​ത്തെ മി​ക​ച്ച സ്‌​കോ​റാ​ണ്.

മ​ഴ​യെ​ത്തി​യ​തോ​ടെ വ​ള​രെ വൈ​കി​യാ​ണ് ക​ളി തു​ട​ങ്ങി​യ​ത്. അ​തു​കൊ​ണ്ട് ഓ​വ​ര്‍ 42 ആ​യി ചു​രു​ക്കി. ടോ​സ് നേ​ടി​യ ഇ​ന്ത്യ​ന്‍ നാ​യി​ക മി​താ​ലി രാ​ജ് ര​ണ്ടാ​മ​തൊ​ന്നാ​ലോ​ചി​ക്കാ​തെ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഓ​പ്പ​ണ​ര്‍ സ്മൃ​തി മാ​ന്ദാ​ന​യ്ക്കു വീ​ണ്ടും ഫോ​മി​ലെ​ത്താ​നാ​യി​ല്ല. ആ​ദ്യ ഓ​വ​റി​ല്‍ നേ​രി​ട്ട ര​ണ്ടാം പ​ന്ത് ബൗ​ണ്ട​റി​ലേ​ക്കു പാ​യി​ച്ച ഓ​പ്പ​ണ​ര്‍ സ്മൃ​തി മാ​ന്ദാ​ന (6) അ​വ​സാ​ന പ​ന്തി​ല്‍ പു​റ​ത്താ​യി. മെ​ഗാ​ന്‍ ഷൂട്ടിനാ​യി​രു​ന്നു വി​ക്ക​റ്റ്.

ര​ണ്ടാം വി​ക്ക​റ്റി​ല്‍ ഓ​പ്പ​ണ​ര്‍ പൂ​നം റൗ​ത്ത​ത്തു മി​താ​ലി​യും സാ​വ​ധാ​നം ക​ളി​ച്ച​തോ​ടെ ഓ​സ്‌​ട്രേ​ലി​യ​ന്‍ ബൗ​ള​ര്‍മാ​ര്‍ പി​ടി​മു​റു​ക്കു​മെ​ന്ന് തോ​ന്നി​ച്ചു. ഇ​ഴ​ഞ്ഞ ബാ​റ്റിം​ഗ് പ​ത്താം ഓ​വ​ത്തെ ഓ​വ​റി​ല്‍ ത​ക​ര്‍ന്നു. പൂ​ന​ത്തെ (14) ആ​ഷ്‌​ലീ ഗാ​ര്‍ഡ്‌​ന​ര്‍ പു​റ​ത്താ​ക്കി.

നാ​യി​ക​യ്ക്കു കൂ​ട്ടാ​യി ഹ​ര്‍മ​ന്‍പ്രീ​തെ​ത്തി. ഇ​തോ​ടെ ഇ​ന്ത്യ​ന്‍ സ്‌​കോ​റിം​ഗി​നു പ​തു​ക്കെ ജീ​വ​ന്‍ വ​ച്ചു. എ​ന്നാ​ല്‍, മി​താ​ലി​യു​ടെ ബാ​റ്റിം​ഗ് പ​തു​ക്കെ​യാ​യി​രു​ന്നു.
ഹ​ര്‍മ​ന്‍പ്രീ​തും വ​ലി​യ അ​ടി​ക​ള്‍ക്കു തു​ട​ക്ക​ത്തി​ല്‍ ശ്ര​മി​ച്ചി​ല്ല. 23-ാം ഓ​വ​റി​ന്‍റെ നാ​ലാം പ​ന്തി​ല്‍ സിം​ഗി​ളെ​ടു​ത്ത് മി​താ​ലി ലോ​ക​ക​പ്പി​ലെ ഉ​യ​ര്‍ന്ന സ്‌​കോ​റി​നു​ട​മാ​യാ​യി. അ​ടു​ത്ത ഓ​വ​റി​ല്‍ മി​താ​ലി ന​ല്‍കി​യ ക്യാ​ച്ചി​നു​ള്ള അ​വ​സ​രം ഓ​സീ​സ് ഫീ​ല്‍ഡ​ര്‍മാ​ര്‍ ന​ഷ്ട​മാ​ക്കി.

എ​ന്നാ​ല്‍, ജീ​വ​ന്‍ നീ​ട്ടാ​ന്‍ നാ​യി​ക​യ്ക്കാ​യി​ല്ല. അ​ടു​ത്ത പ​ന്തി​ല്‍ മി​താ​ലി (36) ക്ലീ​ന്‍ബൗ​ള്‍ഡാ​യി. ഇ​തി​നു​ശേ​ഷ​മാ​ണ് ഇ​ന്ത്യ കാ​ത്തി​രു​ന്ന കൂ​ട്ടു​കെ​ട്ട് പി​റ​ന്ന​ത്.

ഹ​ര്‍മ​ന്‍പ്രീ​തും ദീ​പ്തി ശ​ര്‍മ​യും പ​തു​ക്കെ​ത്തു​ട​ങ്ങി ഓ​സ്‌​ട്രേ​ലി​യ​യു​ടെ കൈ​യി​ല്‍നി​ന്ന് ക​ളി ത​ട്ടി​പ്പ​റി​ച്ചു. ഹ​ര്‍മ​ന്‍പ്രീ​തി​ന്‍റെ ബാ​റ്റി​ല്‍നി​ന്ന് ഫോ​റു​ക​ളും സി​ക്‌​സു​ക​ളു​മൊ​ഴു​കി​യെ​ത്തി. ക്രി​സ്റ്റ​ന്‍ ബീം​സി​നെ​തി​രെ ര​ണ്ടു റ​ണ്‍സ് നേ​ടി​ക്കൊ​ണ്ട് ഹ​ര്‍മ​ന്‍പ്രീ​ത് സെ​ഞ്ചു​റി നേ​ടി. ദീ​പ്തി​യും ഹ​ര്‍മ​ന്‍പ്രീ​തും ത​മ്മി​ല്‍ ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​യെ​ങ്കി​ലും ഔ​ട്ടി​ല്‍ ക​ലാ​ശി​ച്ചി​ല്ല. 37-ാം ഓ​വ​റി​ല്‍ ഹ​ര്‍മ​ന്‍പ്രീ​തി​ന്‍റെ ബാ​റ്റി​ന്‍റെ ചൂ​ട് ഗാ​ര്‍ഡ്‌​ന​ര്‍ ശ​രി​ക്ക​റി​ഞ്ഞു. ആ ​ഓ​വ​റി​ല്‍ ര​ണ്ടു ര​ണ്ടു സി​ക്‌​സും അ​ത്ര​ത​ന്നെ ഫോ​റും ഉ​ള്‍പ്പെ​ടെ ആ​കെ 23 റ​ണ്‍സ്.

ഇ​തി​നി​ടെ ദീ​പ്തി (25) ക്ലീ​ന്‍ബൗ​ള്‍ഡാ​യി. 40 ഓ​വ​റി​ല്‍ ഹ​ര്‍മ​ന്‍പ്രീ​ത് 150 റ​ണ്‍സ് തി​ക​ച്ചു. 100ല്‍നി​ന്ന് 150ലെ​ത്താ​ന്‍ വെ​റും 17 പ​ന്തേ വേ​ണ്ടി​വ​ന്നു​ള്ളൂ. ഇ​ന്ത്യ​ന്‍ സ്‌​കോ​ര്‍ 260-280 ക​ട​ക്കാ​തി​രി​ക്കാ​ന്‍ ഓ​സീ​സ് ശ്ര​മി​ച്ചു​കൊ​ണ്ടി​രു​ന്നു. എ​ന്നാ​ല്‍, ഹ​ര്‍മ​ന്‍പ്രീ​ത് കീ​ഴ​ട​ങ്ങാ​ന്‍ ത​യാ​റ​ല്ലാ​യി​രു​ന്നു.

ജെ​സ് ജോ​നാ​സ​നെ​റി​ഞ്ഞ 41-ാം ഓ​വ​റി​ല്‍ തു​ട​ര്‍ച്ച​യാ​യ ര​ണ്ടു സി​ക്‌​സ് ഹ​ര്‍മ​ന്‍പ്രീ​ത് പാ​യി​ച്ചു. ആ ​ഓ​വ​റി​ല്‍ 19 റ​ണ്‍സാ​ണെ​ത്തി​യ​ത്. ഇ​തോ​ടെ ഓ​സ്‌​ട്രേ​ലി​യ​യു​ടെ ത​ന്ത്ര​ങ്ങ​ള്‍ ഫ​ലം​ക​ണ്ടി​ല്ല. സ്‌​കോ​ര്‍ ഉ​യ​ര്‍ന്നു​കൊ​ണ്ടി​രു​ന്നു. 42 ഓ​വ​ര്‍ പൂ​ര്‍ത്തി​യാ​യ​പ്പോ​ള്‍ ഇ​ന്ത്യ​ന്‍ സ്‌​കോ​ര്‍ 281ലെ​ത്തി. വേദ കൃഷ്ണമൂർത്തി 16 റൺസുമായി പുറത്താകാതെനിന്നു. ഓസ്ട്രേ ലിയയ്ക്കു വേണ്ടി ഷുട്ട്, ബീംസ്, വില്ലാനി എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ യ്ക്കു തുടക്കത്തിലേ തകർച്ച നേരിട്ടു. 21 റൺസെടുക്കുന്നതിനിടെ അവരുടെ മൂന്നു വിക്കറ്റുകൾ നഷ്ടപ്പെട്ടു. വില്ലാനിയും പെറി യും ചേർന്ന് ഓസീസിനെ കരകയറ്റി. എന്നാ ൽ, ഉജ്വല ബൗളിംഗിലൂടെ ഇന്ത്യൻ പുലിക്കുട്ടികൾ ഓസ്ട്രേലിയയെ മെരുക്കി. അവസാന വിക്കറ്റിൽ ബ്ലാക്‌വെലും ബീംസും പേടിപ്പിച്ചു എന്നതൊഴിച്ചാൽ ഇന്ത്യൻ ജയം സന്പൂർണമായിരുന്നു.ബ്ലാക്‌വെലാണ് (56 പന്തിൽ 90)ഓസ്ട്രേലിയയുടെ ടോപ് സ്കോറർ. ഇന്ത്യക്കായി ജുലൻ ഗോസ്വാമി രണ്ടു വിക്കറ്റ് നേടി. ഹർമൻ പ്രീത്കൗർ മാൻ ഓഫ് ദ മാച്ചായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.