പാ​ക്കി​സ്ഥാ​നെ വീ​ണ്ടും ഗോ​ളി​ല്‍ മു​ക്കി ഇന്ത്യ
Saturday, June 24, 2017 11:34 AM IST
ല​ണ്ട​ന്‍: ഹോ​ക്കി ലോ​ക ലീ​ഗ് സെ​മി​ഫൈ​ന​ല്‍സി​ല്‍ പാ​ക്കി​സ്ഥാ​നു​മാ​യി മു​ഖാ​മു​ഖ​മെ​ത്തി​യ ര​ണ്ടാം മ​ത്സ​ര​ത്തി​ലും ഇ​ന്ത്യ പാക്കിസ്ഥാന്‍റെ വ​ല നി​റ​ച്ചു.

അ​ഞ്ചു​മു​ത​ല്‍ എ​ട്ടു​വ​രെ​യു​ള്ള സ്ഥാ​ന​നി​ര്‍ണ​യ മ​ത്സ​ര​ത്തി​ല്‍ ഒ​ന്നി​നെ​തി​രെ ആ​റു ഗോ​ളു​ക​ള്‍ക്കാ​ണ് ഇ​ന്ത്യ​യു​ടെ ജ​യം. ര​മ​ണ്‍ദീ​പ് സിം​ഗ് (8, 28), മ​ന്ദീ​പ് സിം​ഗ് (27, 59) എ​ന്നി​വ​രു​ടെ ഇ​ര​ട്ട ഗോ​ളുകൾക്കു പു​റ​മെ ത​ല്‍വീ​ന്ദ​ര്‍ സിം​ഗ് (25), ഹ​ര്‍മ​ന്‍പ്രീ​ത് സിം​ഗ് (36) എ​ന്നി​വ​രു​ടെ ഗോ​ളുകൾ‍ കൂ​ടി ചേ​ര്‍ന്ന​തോ​ടെ ഇ​ന്ത്യ ടൂ​ര്‍ണ​മെ​ന്‍റി​ല്‍ ര​ണ്ടാം ത​വ​ണ​യും പാ​ക്കി​സ്ഥാ​ന്‍റെ വ​ല ഗോ​ളി​ല്‍ നി​റ​ച്ചു. പാ​ക്കി​സ്ഥാ​ന്‍റെ ആ​ശ്വാ​സ ഗോ​ള്‍ അ​ജാ​സ് അ​ഹ​മ്മ​ദ് (41) സ്വ​ന്ത​മാ​ക്കി. അ​ഞ്ച്, ആ​റ് സ്ഥാ​ന​ക്കാ​രെ നി​ര്‍ണ​യി​ക്കു​ന്ന മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ ഇ​നി കാ​ന​ഡ​യെ നേ​രി​ടും. ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ല്‍ ഇ​രു​ടീ​മും ഏ​റ്റു​മു​ട്ടി​യ​പ്പോ​ള്‍ ഇ​ന്ത്യ 7-1ന് ​ജ​യി​ച്ചി​രു​ന്നു.


ആ​ദ്യ ക്വാ​ര്‍ട്ട​ര്‍ ഇ​ന്ത്യ​ക്കൊ​പ്പ​മാ​യി​രു​ന്നു. പാ​ക്കി​സ്ഥാ​ന്‍റെ പ​കു​തി​യി​ലാ​യി​രു​ന്നു ക​ളി കൂ​ടു​ത​ലും. ഗോ​ളും നേ​ടാ​നാ​യി. ര​ണ്ടാം ക്വാ​ര്‍ട്ട​റി​ല്‍ മൂ​ന്നു ഗോ​ള്‍ കൂ​ടി നേ​ടി​ക്കൊ​ണ്ട് ഇ​ന്ത്യ മ​ത്സ​രം ത​ങ്ങ​ളു​ടേ​താ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.