പോർച്ചുഗൽ, മെക്സിക്കോ സെമിയിൽ
പോർച്ചുഗൽ, മെക്സിക്കോ സെമിയിൽ
Saturday, June 24, 2017 11:34 AM IST
സോ​ച്ചി: പോ​ര്‍ച്ചു​ഗ​ലും മെ​ക്‌​സി​ക്കോ​യും കോ​ണ്‍ഫെ​ഡ​റേ​ഷ​ന്‍സ് ക​പ്പ് ഫു​ട്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ന്‍റെ സെ​മി​യി​ല്‍. ക്രിസ്റ്റ്യാനോ റൊ​ണാ​ള്‍ഡോ​യു​ടെ പോ​ര്‍ച്ചു​ഗ​ല്‍ ഏ​ക​പ​ക്ഷീ​യ​മാ​യ നാ​ലു ഗോ​ളി​ന് ന്യൂ​സി​ല​ന്‍ഡി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​പ്പോ​ള്‍ ഒ​ന്നി​നെ​തി​രേ ര​ണ്ടു ഗോ​ളി​ന് റ​ഷ്യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​യി​രു​ന്നു മെ​ക്‌​സി​ക്കോ​യു​ടെ സെ​മി പ്ര​വേ​ശ​നം.

യൂ​റോ ചാ​മ്പ്യ​ന്മാ​രാ​യ പോ​ര്‍ച്ചു​ഗ​ലി​നു വേ​ണ്ടി 33-ാം മി​നി​റ്റി​ല്‍ സൂ​പ്പ​ര്‍ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍ഡോ പെ​നാ​ല്‍റ്റി​യി​ലൂ​ടെ ഗോ​ള്‍ ക​ണ്ടെ​ത്തി. ഡി​നി​ലോ പെ​രേ​ര​യെ കി​വീ​സ് താ​രം ബോ​ക്‌​സി​ല്‍ വീ​ഴ്ത്തി​യ​തി​നാ​യി​രു​ന്നു പെ​നാ​ല്‍റ്റി. 37-ാം മി​നി​റ്റി​ല്‍ ബെ​ര്‍ണാ​ഡോ സി​ല്‍വ നേ​ടി​യ ഗോ​ളി​ല്‍ ആ​ദ്യ​പ​കു​തി​യി​ല്‍ത്തന്നെ പോ​ര്‍ച്ചു​ഗ​ല്‍ 2-0നു ​മു​ന്നി​ലെ​ത്തി. ആ​ന്ദ്രെ സി​ല്‍വ (80), നാ​നി (90) എ​ന്നി​വ​രാ​ണ് പോ​ര്‍ച്ചു​ഗ​ലി​ന്‍റെ മ​റ്റ് സ്‌​കോ​റ​ര്‍മാ​ര്‍. മൂ​ന്നു ക​ളി​ക​ളി​ല്‍നി​ന്ന് ര​ണ്ടു ജ​യ​വും ഒ​രു സ​മ​നി​ല​യു​മ​ട​ക്കം ഏ​ഴു പോ​യി​ന്‍റു​മാ​യാ​ണ് പോ​ര്‍ച്ചു​ഗ​ല്‍ സെ​മി​യി​ലെ​ത്തി​യ​ത്.


ക​ടു​ത്ത മ​ത്സ​ര​ത്തി​നൊ​ടു​വി​ലാ​ണ് മെ​ക്‌​സി​ക്കോ റ​ഷ്യ​യെ ഒ​ന്നി​നെ​തി​രേ ര​ണ്ടു ഗോ​ളി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. നെ​സ്റ്റ​ര്‍ അ​റൂ​ഹോ (30), ഹി​ര്‍വിം​ഗ് ലൊ​സാ​നോ (52) എ​ന്നി​വ​രാ​ണ് മെ​ക്‌​സി​ക്കോ​യു​ടെ സ്‌​കോ​റ​ര്‍മാ​ര്‍. 25-ാം മി​നി​റ്റി​ല്‍ അ​ല​ക്‌​സാ​ണ്ട​ര്‍ സാ​മെ​ദോ​വി​ലൂ​ടെ റ​ഷ്യ​യാ​ണ് ആ​ദ്യം മു​ന്നി​ലെ​ത്തി​യ​ത്. 68-ാം മി​നി​റ്റി​ല്‍ യൂ​റി സി​ര്‍കോ​വ് ചു​വ​പ്പു​കാ​ര്‍ഡ് ക​ണ്ട​തി​നെ​ത്തു​ട​ര്‍ന്ന് 10 പേ​രു​മാ​യാ​ണ് റ​ഷ്യ മ​ത്സ​രം പൂ​ര്‍ത്തി​യാ​ക്കി​യ​ത്.

മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ല്‍നി​ന്ന് ഏ​ഴു പോ​യി​ന്‍റു​മാ​യി ഗ്രൂ​പ്പി​ല്‍ ര​ണ്ടാ​മ​താ​യാ​ണ് മെ​ക്‌​സി​ക്കോ സെ​മി​യി​ലെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.