ര​ണ്ടാം ട്വ​ന്‍റി-20: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കു വി​ജ​യം
ര​ണ്ടാം ട്വ​ന്‍റി-20: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കു വി​ജ​യം
Saturday, June 24, 2017 11:34 AM IST
ടോ​ണ്ട​ന്‍: ഇം​ഗ്ല​ണ്ടി​നെ​തി​രേ ര​ണ്ടാം ട്വ​ന്‍റി-20​യി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് മൂ​ന്നു റ​ണ്‍സി​ന്‍റെ വി​ജ​യം. ആ​ദ്യ​മ​ത്സ​രം ഇം​ഗ്ല​ണ്ട് വി​ജ​യി​ച്ച​തിനാൽ പ​ര​മ്പ​ര സ​മ​നി​ല​യി​ലാ​യി. ഇ​നി ഒ​രു മ​ത്സ​രം കൂ​ടി ബാ​ക്കി​യു​ണ്ട്. ആ​ദ്യം ബാ​റ്റ് ചെ​യ്ത ദ​ക്ഷി​ണാ​ഫ്രി​ക്ക 20 ഓ​വ​റി​ല്‍ എ​ട്ടു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 174 റ​ണ്‍സ് അ​ടി​ച്ചു​കൂ​ട്ടി. മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇം​ഗ്ല​ണ്ട് മി​ക​ച്ച പോ​രാ​ട്ടം കാ​ഴ്ച​വ​ച്ചെ​ങ്കി​ലും 20 ഓ​വ​റി​ല്‍ ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 171 റ​ണ്‍സെ​ടു​ക്കാ​നേ ക​ഴി​ഞ്ഞു​ള്ളൂ. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കു വേ​ണ്ടി നാ​യ​ക​ന്‍ എ​ബി ഡി​വി​ല്യേ​ഴ്‌​സ് 20 പ​ന്തി​ല്‍ നാ​ലു ബൗ​ണ്ട​റി​യും മൂ​ന്നു സി​ക്‌​സു​മ​ട​ക്കം 46 റ​ണ്‍സ് അ​ടി​ച്ചു​കൂ​ട്ടി.

ജെ.​ജെ. സ്മ​ട്‌​സ് 45ഉം ​ഫ​ര്‍ഹാ​ന്‍ ബെ​ഹ​ര്‍ദി​യ​ന്‍ 32ഉം ​റ​ണ്‍സ് നേ​ടി.​ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ത​വ​ണ തു​ട​ര്‍ച്ച​യാ​യി 200നു ​മു​ക​ളി​ല്‍ സ്‌​ട്രൈ​ക്ക് റൈ​റ്റി​ല്‍ 30ല​ധി​കം റ​ണ്‍സ് നേ​ടി​യ താ​ര​മെ​ന്ന റി​ക്കാ​ര്‍ഡും ഡി​വി​ല്യേ​ഴ്‌​സ് സ്വ​ന്ത​മാ​ക്കി. 200ന് ​മു​ക​ളി​ല്‍ സ്ട്രൈ​ക്ക് റൈ​റ്റി​ല്‍ തു​ട​ര്‍ച്ച​യാ​യി ഏ​ഴ് ത​വ​ണ​യാ​ണ് 30 റ​ണ്‍സി​ലേ​റെ റൺസ് ഡി​വി​ല്യേ​ഴ്‌​സ് സ്വ​ന്തം പേ​രി​ല്‍ കു​റി​ച്ച​ത്. ഇ​ന്ത്യ​ന്‍ താ​രം യു​വ​രാ​ജ് സിം​ഗി​ന്‍റെ റി​ക്കാ​ര്‍ഡാ​ണ് ഡി​വി​ല്യേ​ഴ്‌​സ് പ​ഴ​ങ്ക​ഥ​യാ​ക്കി​യ​ത്. നേ​ര​ത്ത യു​വ​രാ​ജ് സിം​ഗ് 200ന് ​മു​ക​ളി​ല്‍ സ്ട്രൈ​ക്ക് റൈ​റ്റി​ല്‍ തുടർച്ചയായി ആ​റ് മത്സരങ്ങൾ പൂർത്തിയാക്കിയിരുന്നു. ക​ഴി​ഞ്ഞ ദി​വ​സ​ത്തെ മ​ത്സ​ര​ത്തി​ല്‍ 230 ആ​ണ്്‍ ഡി​വി​ല്യേഴ്സി​ന്‍റെ സ്ട്രൈ​ക്ക് റൈ​റ്റ്.


മ​ത്സ​ര​ത്തി​ല്‍ ഇം​ഗ്ല​ണ്ടി​നു വേ​ണ്ടി ജാ​സ​ന്‍ റോ​യി 45 പ​ന്തി​ല്‍ ഒ​മ്പ​തു ബൗ​ണ്ട​റി​യും ഒ​രു സി​ക്‌​സു​മ​ട​ക്കം 67 റ​ണ്‍സ് നേ​ടി. ബെ​യ​ര്‍‌​സ്റ്റോ 47 റ​ണ്‍സ് നേ​ടി. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കു വേ​ണ്ടി ക്രി​സ് മോ​റി​സ് ര​ണ്ടു വി​ക്ക​റ്റ് നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.