പി.​​​ആ​​​ർ. അ​​​ശ്വ​​​തി ചൈ​​​ന​​​യി​​​ലേ​​​ക്ക്; വി​​​മ​​​ല​​​യ്ക്ക് അ​​​ഭി​​​മാ​​​ന നേ​​​ട്ടം
പി.​​​ആ​​​ർ. അ​​​ശ്വ​​​തി ചൈ​​​ന​​​യി​​​ലേ​​​ക്ക്; വി​​​മ​​​ല​​​യ്ക്ക് അ​​​ഭി​​​മാ​​​ന നേ​​​ട്ടം
Friday, June 23, 2017 11:58 AM IST
തൃ​​​ശൂ​​​ർ: കേ​​​ര​​​ള​​​ത്തെ​​​യും കാ​​​ലി​​​ക്ക​​​ട്ട് യൂ​​​ണി​​​വ​​​ഴ്സി​​​റ്റി​​​യേ​​യും പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ചു വേ​​​ൾ​​​ഡ് യൂ​​​ണി​​​വ​​​ഴ്സി​​​റ്റി ജൂ​​​ഡോ ചാ​​​മ്പ്യ​​ൻ​​​ഷി​​​പ്പി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നാ​​​യി പി.​​​ആ​​​ർ. അ​​​ശ്വ​​​തി ചൈ​​​ന​​​യി​​​ലേ​​​ക്ക്. ചൈ​​​ന​​​യി​​​ലെ താ​​​യ്പേ​​​യി​​​ൽ ഓ​​​ഗ​​​സ്റ്റ് 19 മു​​​ത​​​ൽ 30 വ​​​രെ​​​യാ​​​ണു മ​​​ത്സ​​​രം. വി​​​മ​​​ല കോ​​​ള​​​ജിൽ എം​​​എ സോ​​​ഷ്യോ​​​ള​​​ജി ര​​​ണ്ടാം​​​വ​​​ർ​​​ഷ വി​​​ദ്യാ​​​ർ​​​ഥി​​​നിയാ​​​ണ് അ​​​ശ്വ​​​തി.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ വെ​​​ള്ളാ​​​യ​​​ണി അ​​​യ്യ​​​ൻ​​​കാ​​​ളി സ്കൂ​​​ളി​​​ൽ അ​​​ഞ്ചാം​​​ക്ലാ​​​സു​​​മു​​​ത​​​ൽ പ​​​രി​​​ശീ​​​ല​​​നം തു​​​ട​​​ങ്ങി​​​. 2015-ൽ ​​​ഇ​​​ന്ത്യ​​​യെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ചു ലെ​​​ബ​​​നണി​​​ൽ ന​​​ട​​​ന്ന ജൂ​​​ണി​​​യ​​​ർ ഏ​​​ഷ്യ​​​ൻ ജൂ​​​ഡോ ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ക​​​യും അ​​​തേ വ​​​ർ​​​ഷം ത​​​ന്നെ കേ​​​ര​​​ള​​​ത്തി​​​ൽ ന​​​ട​​​ന്ന നാ​​​ഷ​​​ണ​​​ൽ ഗെ​​​യിം​​​സി​​​ൽ കേ​​​ര​​​ള​​​ത്തി​​​നു​​​വേ​​​ണ്ടി വെ​​​ങ്ക​​​ല മെ​​​ഡ​​​ൽ നേ​​​ടു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. സ്കൂ​​​ൾ പ​​​ഠ​​​നം മു​​​ത​​​ൽ സ​​​ബ് ജൂ​​​ണി​​​യ​​​ർ, ജൂ​​​ണി​​​യ​​​ർ, സീ​​​നി​​​യ​​​ർ ത​​​ല​​​ത്തി​​​ലും അ​​​ന്ത​​​ർ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല മ​​​ത്സ​​​ര​​​ത്തി​​​ലും പ​​​ങ്കെ​​​ടു​​​ത്തു ധാ​​​രാ​​​ളം സ്വ​​​ർ​​​ണ​​​മെ​​​ഡ​​​ലു​​​ക​​​ളും അ​​​ശ്വ​​​തി നേ​​​ടി​​​യി​​​ട്ടു​​​ണ്ട്. മ​​​രി​​​യ ലീ​​​യു​​​ടെ കീ​​​ഴി​​​ൽ അ​​​ഞ്ചാം​​​ക്ലാ​​​സ് മു​​​ത​​​ൽ പ​​​രി​​​ശീ​​​ല​​​നം ന​​​ട​​​ത്തി​​​വ​​​രു​​​ന്നു. ഇ​​​ടു​​​ക്കി ക​​​ഞ്ഞി​​​ക്കു​​​ഴി ര​​​മ​​​ണ​​​ൻ - സി​​​ൽ​​​വി ദ​​മ്പ​​തി​​​ക​​​ളു​​​ടെ ഇ​​​ള​​​യ​​​മ​​​ക​​​ളാ​​​ണ് അ​​​ശ്വ​​​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.