ട്വ​ന്‍റി-20: ഇം​ഗ്ല​ണ്ടി​നു ജ​യം
ട്വ​ന്‍റി-20: ഇം​ഗ്ല​ണ്ടി​നു ജ​യം
Thursday, June 22, 2017 12:04 PM IST
സ​താം​പ്ട​ണ്‍: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ട്വ​ന്‍റി-20 പ​ര​മ്പ​ര​യി​ലെ ആ​ദ്യ​മ​ത്സ​ര​ത്തി​ല്‍ ഇം​ഗ്ല​ണ്ടി​നു ത​ക​ര്‍പ്പ​ന്‍ ജ​യം. ദ​ക്ഷി​ണാ​ഫ്രി​ക്ക ഉ​യ​ര്‍ത്തി​യ 143 റ​ണ്‍സ് വി​ജ​യ​ല​ക്ഷ്യം 33 പ​ന്ത് ബാ​ക്കി നി​ല്‍ക്കെ ഒ​രു വി​ക്ക​റ്റ് മാ​ത്രം ന​ഷ്ട​പ്പെ​ടു​ത്തി ഇം​ഗ്ല​ണ്ട് സ്വ​ന്ത​മാ​ക്കി. ഇം​ഗ്ല​ണ്ടി​ന് ഒ​ന്‍പ​ത് വി​ക്ക​റ്റി​ന്‍റെ ഉ​ജ്വ​ല വി​ജ​യം. ഓ​പ്പ​ണ​ര്‍ അ​ല​ക്‌​സ് ഹെ​യ്‌ൽസി​ന്‍റേ​യും ജോ​നി ബെ​യ​ര്‍സ്‌​റ്റോ​യു​ടെ​യും ത​ക​ര്‍പ്പ​ന്‍ ബാ​റ്റിം​ഗാ​ണ് ഇം​ഗ്ല​ണ്ടി​ന് ത​ക​ര്‍പ്പ​ന്‍ ജ​യം സ​മ്മാ​നി​ച്ച​ത്. ഇ​തോ​ടെ മൂ​ന്ന് മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര 1-0ത്തി​ന് ഇം​ഗ്ല​ണ്ട് മു​ന്നി​ലെ​ത്തി.

ടോ​സ് നേ​ടി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക 20 ഓ​വ​റി​ല്‍ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 142 റ​ണ്‍സാ​ണ് എ​ടു​ത്ത​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ താ​ര​ങ്ങ​ളാ​യ എ​ബി ഡി​വി​ല്യേ​ഴ്‌​സി​ന്‍റെ​യും ബെ​ഹ​റു​ദ്ദീ​ന്‍റേ​യും അ​ര്‍ധ സെ​ഞ്ചു​റി പാ​ഴാ​യി. ഡി​വി​ല്യേ​ഴ്സ് 58 പ​ന്തി​ല്‍ നാ​ല് ഫോ​റും ര​ണ്ട് സി​ക്സും സ​ഹി​തം പു​റ​ത്താ​കാ​തെ 65 റ​ണ്‍സും ബെ​ഹ്റു​ദ്ദീ​ന്‍ 52 പ​ന്തി​ല്‍ നാ​ല് ഫോ​റും ര​ണ്ട് സി​ക്സും സ​ഹി​തം 64 റ​ണ്‍സും സ്വ​ന്ത​മാ​ക്കി. ഇം​ഗ്ല​ണ്ടി​നു​വേ​ണ്ടി മാ​ര്‍ക്ക്‌​വു​ഡ് ര​ണ്ട് വി​ക്ക​റ്റ് നേ​ടി. മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇം​ഗ്ല​ണ്ട് അ​നാ​യാ​സം വി​ജ​യ​ത്തി​ലേ​ക്ക് ഓ​ടി​ക്ക​യ​റി. 17 പ​ന്തി​ല്‍ 28 റ​ണ്‍സെ​ടു​ത്ത ജാ​സ​ണ്‍ റോ​യ് പു​റ​ത്താ​യെ​ങ്കി​ലും ഹെ​യ്‌ൽ‍സും ബെ​യ​ര്‍‌​സ്റ്റോ​യും അ​നാ​യാ​സം ഇം​ഗ്ല​ണ്ടി​നെ വി​ജ​യ​ത്തി​ലെ​ത്ത​ക്കു​ക​യാ​യി​രു​ന്നു. ഹെ​യ്‌ൽസ് 38 പ​ന്തി​ല്‍ മൂ​ന്ന് ഫോ​റും ര​ണ്ട് സിക്സുമടിച്ചു. 35 പ​ന്തി​ല്‍ ആ​റു ബൗ​ണ്ട​റി​യും ര​ണ്ടു സി​ക്‌​സു​മ​ട​ക്ക​മാ​ണ് ബെ​യ​ര്‍‌​സ്റ്റോ 60 റ​ണ്‍സ് നേ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.