കും​ബ്ലെ​യെ അ​ഭി​ന​ന്ദി​ച്ച് ബി​ഷ​ന്‍ സിം​ഗ് ബേ​ദി
കും​ബ്ലെ​യെ അ​ഭി​ന​ന്ദി​ച്ച് ബി​ഷ​ന്‍ സിം​ഗ് ബേ​ദി
Wednesday, June 21, 2017 11:54 AM IST
ന്യൂ​ഡൽ‍ഹി: അ​നി​ല്‍ കും​ബ്ലെ​യു​ടെ ആ​ദ്യ ഇ​ന്ത്യ​ന്‍ പ​രി​ശീ​ല​ക​നാ​യി​രു​ന്ന ബി​ഷ​ന്‍ സിം​ഗ് ബേ​ദി ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ പ​രി​ശീ​ല​ക സ്ഥാ​ന​ത്തു​നി​ന്ന് രാ​ജി​വ​ച്ച​തി​ല്‍ കും​ബ്ലെ​യ്ക്കു അ​ഭി​ന​ന്ദ​ന​മ​റി​യി​ച്ചു.

കും​ബ്ലെ മ​നോ​ഹ​ര​മാ​യി ത​ന്നെ ഏ​ല്‍പ്പി​ച്ച ജോ​ലി ചെ​യ്തു. ഇ​ത് ചെ​യ്യു​മ്പോ​ഴും അ​ദ്ദേ​ഹം ലൈം​ലൈ​റ്റി​ലേ​ക്കു വ​ന്നി​ല്ല. കും​ബ്ലെ ചെ​യ്യു​ന്ന ജോ​ലി​ക്കു ഫ​ല​മു​ണ്ടാ​ക്കി​ക്കൊ​ടു​ത്തു. അ​തി​നെ ആ​ര്‍ക്കെ​ങ്കി​ലും വെ​ല്ലു​വി​ളി​ക്കാ​നാ​കു​മോ? കും​ബ്ലെ വെ​റു​തെ മ​ടി​പി​ടി​ച്ച് ഇ​രി​ക്കു​ക​യാ​യി​രു​ന്നി​ല്ല- ബേ​ദി പ​റ​ഞ്ഞു. കും​ബ്ലെ​യെ പ്ര​ശം​സി​ച്ച മു​ന്‍ ഇ​ന്ത്യ​ന്‍ താ​രം ക​ളി​ക്കാ​രെ വി​മ​ര്‍ശി​ച്ചു. ക​ളി​ക്കാ​രെ​ല്ലാ​വ​രും കും​ബ്ലെ​യ്‌​ക്കെ​തി​രാ​യി​രു​ന്നു. ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റി​ന്‍റെ വ​ള​ര്‍ച്ച​യ്ക്ക് ഇ​ത് സ​ന്തോ​ഷ​ക​ര​മ​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.


കും​ബ്ലെ 1990ല്‍ ​മാ​ഞ്ച​സ്റ്റ​ര്‍ ടെ​സ്റ്റി​ലാ​ണ് അ​ര​ങ്ങേ​റ്റം​കു​റി​ച്ച​ത്. അ​ന്ന് ബേ​ദി​യാ​യി​രു​ന്നു ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ പ​രി​ശീ​ല​ക​ന്‍. മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദി​ന്‍ ക്യാ​പ്റ്റ​നും. അ​ന്നു മു​ത​ലേ കും​ബ്ലെ അ​ച്ച​ട​ക്ക​ശീ​ല​മു​ള്ള ക​ളി​ക്കാ​ര​നാ​യി​രു​ന്നു. പ​രി​ശീ​ല​ക​നാ​യ​ശേ​ഷം അ​ദ്ദേ​ഹ​ത്തി​ന്‍റെ ശീ​ലം ചി​ല ക​ളി​ക്കാ​ര്‍ക്ക് ഇ​ഷ്ട​മാ​യി​ല്ല. കും​ബ്ലെ അ​വ​ര്‍ക്ക് മു​ന്നി​ല്‍ ത​ല​കു​നി​ക്കാ​നും ത​യാ​റാ​യി​ല്ല.

അ​ച്ച​ട​ക്ക​മു​ള്ള​വ​നാ​യി​രി​ക്കു​ന്ന​തി​ല്‍ എ​ന്താ​ണ് ദോ​ഷ​മെ​ന്നു ബേ​ദി ചോ​ദി​ച്ചു. ചാ​മ്പ്യ​ന്‍സ് ട്രോ​ഫി​യി​ല്‍ കും​ബ്ലെ​യെ ശ്ര​ദ്ധി​ച്ചാ​ല്‍ അ​ദ്ദേ​ഹം അ​തൃ​പ്ത​നാ​ണെ​ന്നു വ്യ​ക്ത​മാ​യി​രു​ന്നു. ഒ​രാ​വേ​ശ​വും അ​ദ്ദേ​ഹ​ത്തി​നി​ല്ലാ​യി​രു​ന്നു. ടീ​മി​ലെ സൂ​പ്പ​ര്‍താ​ര സം​സ്‌​കാ​രം വ​ലു​താ​യി​രി​ക്കു​ന്നു ബേ​ദി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.