പാ​ക്കി​സ്ഥാ​ന്‍ ആറാമതെത്തി
പാ​ക്കി​സ്ഥാ​ന്‍ ആറാമതെത്തി
Tuesday, June 20, 2017 11:35 AM IST
കറാച്ചി: ചാ​മ്പ്യ​ന്‍സ് ട്രോ​ഫി ടൂ​ര്‍ണ​മെ​ന്‍റി​ല്‍ ഉ​ജ്വ​ലവി​ജ​യം നേ​ടി​യ പാ​ക് ടീമി​ന് ഐ​സി​സി ഏ​ക​ദി​ന റാ​ങ്കി​ംഗി​ല്‍ സ്ഥാ​ന​ക്ക​യ​റ്റം. പു​തു​ക്കി​യ റാ​ങ്ക് പാ​ട്ടി​ക​യി​ല്‍ 95 പോ​യി​ന്‍റു​മാ​യി ആ​റാം സ്ഥാ​ന​മാ​ണ് പാ​ക് ടീം ​സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ചാ​മ്പ്യ​ന്‍സ് ട്രോ​ഫി​യി​ലെ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് പാ​ക് ടീ​മി​നു തു​ണ​യാ​യ​ത്.

പ​ര​മ്പ​ര​യി​ല്‍ ക​ളി​ച്ച നാ​ലു മ​ത്സ​ര​ങ്ങ​ളി​ല്‍ മൂ​ന്നി​ലും പാ​ക്കി​സ്ഥാ​ന്‍ വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു. 119 പോ​യി​ന്‍റു​മാ​യി ദ​ക്ഷി​ണാ​ഫ്രി​ക്ക​യാ​ണ് റാ​ങ്കി​ംഗി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്ത്. അ​തേ​സ​മ​യം ചാ​മ്പ്യ​ന്‍സ് ട്രോ​ഫി​യി​ല്‍ ര​ണ്ടാം സ്ഥാ​നം നേ​ടി​യ ടീം ​ഇ​ന്ത്യ റാ​ങ്കി​ംഗി​ല്‍ മൂ​ന്നാം സ്ഥാ​നം നി​ല​നി​ര്‍ത്തി. ചാ​മ്പ്യ​ന്‍സ് ട്രോ​ഫി ടൂ​ര്‍ണ​മെ​ന്‍റ് സെ​മി​യി​ല്‍ പു​റ​ത്താ​യ ഓ​സ്‌​ട്രേ​ലി​യ​യാ​ണ് (117പോ​യി​ന്‍റു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള​ത്.


അ​തി​നി​ടെ, ചാ​മ്പ്യ​ന്‍സ് ട്രോ​ഫി നേ​ടി നാ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യ പാ​ക് ടീ​മി​ന് ലാ​ഹോ​റി​ല്‍ ആ​വേ​ശോ​ജ്വ​ല സ്വീ​ക​ര​ണ​മാ​ണ് ആ​രാ​ധ​ക​ര്‍ ന​ല്‍കി​യ​ത്. ടീ​മം​ഗ​ങ്ങ​ളെ സ്വീ​ക​രി​ക്കാ​ന്‍ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​രാ​ധ​ക​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യി​രു​ന്നു. വ​ഴിനീ​ളെ ആ​രാ​ധ​ക​ര്‍ ത​ടി​ച്ചുകൂ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.