എന്തുകൊണ്ട് പാക്കിസ്ഥാൻ?
എന്തുകൊണ്ട് പാക്കിസ്ഥാൻ?
Monday, June 19, 2017 10:30 AM IST
പാ​ക്കി​സ്ഥാ​ന്‍ അ​വി​ശ്വ​സ​നീ​മാ​യ ക്രി​ക്ക​റ്റ് ടീ​മാ​ണെ​ന്ന​തി​നു തെ​ളി​വാ​യി​രു​ന്നു ചാ​മ്പ്യ​ന്‍സ് ട്രോ​ഫി​യി​ലെ പ്ര​ക​ട​നം‍. കെ​ന്നിം​ഗ്ട​ണ്‍ ഓ​വ​ലി​ല്‍ ന​ട​ന്ന ഫൈ​ന​ലി​ല്‍ ഇ​ന്ത്യ​യെ തോ​ല്‍പ്പി​ച്ച് പാ​ക്കി​സ്ഥാ​ന്‍ കി​രീ​ടം നേ​ടി ത​ങ്ങ​ള്‍ പോ​രാ​ളി​ക​ളാ​ണെ​ന്ന് തെ​ളി​യി​ച്ചു. ഐ​സി​സി ചാ​മ്പ്യ​ന്‍സ് ട്രോ​ഫി​ക്കെ​ത്തി​യ എ​ട്ടു ടീ​മു​ക​ളി​ല്‍ എ​ട്ടാം സ്ഥാ​ന​ക്കാ​രാ​യാ​ണ് പാ​ക്കി​സ്ഥാ​ന്‍ ല​ണ്ട​നി​ലെ​ത്തി​യ​ത്. ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​യോ​ട് 124 റ​ണ്‍സി​നു തോ​റ്റു. ആ​ദ്യ മ​ത്സ​ര​ത്തി​ലെ തോ​ല്‍വി​യോ​ടെ ടീ​മി​നെ ആ​രാ​ധ​ക​രും മു​ന്‍ ക​ളി​ക്കാ​രും എ​ഴു​തി​ത്ത​ള്ളി. എ​ന്നാ​ല്‍ പി​ന്നീ​ട് ആ ​ടീ​മി​ന്‍റെ തി​രി​ച്ചു​വ​ര​വ് ആ​രെ​യും അ​തി​ശ​യി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ​യും ശ്രീ​ല​ങ്ക​യെ​യും തോ​ല്‍പ്പി​ച്ച് പാ​ക്കി​സ്ഥാ​ന്‍ സെ​മി ഫൈ​ന​ലി​ലെ​ത്തി. സെ​മി​യി​ല്‍ ടൂ​ര്‍ണ​മെ​ന്‍റി​ലെ ഫേ​വ​റി​റ്റു​ക​ളാ​യി​രു​ന്ന ഇം​ഗ്ല​ണ്ടി​നെ ത​ക​ര്‍ത്ത് ഫൈ​ന​ലി​ലെ​ത്തി. ഫൈ​ന​ലി​ല്‍ ഇ​ന്ത്യയെ 180 റ​ണ്‍സി​നു ത​ക​ര്‍ത്ത് കി​രീ​ട​ത്തി​ല്‍ മു​ത്ത​മി​ട്ടു.
ഓരോ മത്സരം കഴിയുന്തോറും അവർ മെച്ചപ്പെട്ടുകൊണ്ടിരുന്നു. ആ​ദ്യ​മാ​യാ​ണ് പാ​ക്കി​സ്ഥാ​ന്‍ ഐ​സി​സി ചാ​മ്പ്യ​ന്‍സ് ട്രോ​ഫി സ്വ​ന്ത​മാ​ക്കു​ന്ന​ത്.

ഫ​ഖ​ര്‍ സ​മാ​ന്‍റെ ത​ക​ര്‍പ്പ​ന്‍ സെ​ഞ്ചു​റി​യും പി​ന്നീ​ട് മു​ഹ​മ്മ​ദ് അ​മി​റി​ന്‍റെ ഉ​ജ്വ​ല ബൗ​ളിം​ഗും ചേ​ര്‍ന്ന് ഇ​ന്ത്യ​യെ തീ​ര്‍ത്തും നാ​മാ​വ​ശേ​ഷ​മാ​ക്കി. 1992ലെ ​ലോ​ക​ക​പ്പ് വി​ജ​യ​ത്തി​നു​ശേ​ഷം പാ​ക്കി​സ്ഥാ​ന്‍ ഐ​സി​സി ഏ​ക​ദി​ന ടൂ​ര്‍ണ​മെ​ന്‍റി​ല്‍ നേ​ടു​ന്ന കി​രീ​ടം. ഏ​ക​ദി​ന​ത്തി​ല്‍ ഇ​ന്ത്യ​ക്കെ​തി​രേ നേ​ടു​ന്ന വ​ലി​യ ജ​യ​വു​മാ​യി​രു​ന്നു. ഒ​രു പ്ര​ധാ​ന ടൂ​ര്‍ണ​മെ​ന്‍റി ൽ 2009നു​ശേ​ഷം ഇ​ന്ത്യ​ക്കെ​തി​രേ പാ​ക്കി​സ്ഥാ​ന്‍റെ ആ​ദ്യ ജ​യ​വു​മാ​യി​രു​ന്നു. കി​രീ​ട​ത്തി​നു കാ​ര​ണ​മാ​ക്കി​യ പ്ര​ധാ​ന ഘടകങ്ങ​ള്‍-

ഫ​ഖ​ര്‍ സ​മാ​ന്‍

ച​രി​ത്രം എ​ക്കാ​ല​വും ഓ​ര്‍ക്കു​ന്ന ക​ളി​ക്കാ​ര​നാ​യി ഈ ​പേ​ര് മാ​റി. ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​യോ​ടു ത​ക​ര്‍ന്ന പാ​ക്കി​സ്ഥാ​ന്‍ ടീ​മി​നെ ഉ​യ​ര്‍ത്തി​യെ​ടു​ക്കു​ന്ന​തി​ൽ സ​മ​ന്‍റെ പ​ങ്ക് വ​ള​രെ വ​ലു​താ​ണ്. പാ​ക്കി​സ്ഥാ​നി​ലെ ആ​ഭ്യ​ന്ത​ര ട്വ​ന്‍റി 20 ലീഗായ പാ​ക്കി​സ്ഥാ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ല്‍ ലാഹോർ ക്വാ​ലൻ​ഡേ​ഴ്‌​സി​നു​വേ​ണ്ടി ന​ട​ത്തി​യ ഉ​ജ്വ​ല പ്ര​ക​ട​ന​മാ​ണ് സ​മ​നെ പാ​ക്കി​സ്ഥാ​ന്‍റെ ദേ​ശീ​യ ടീ​മി​ലെ​ത്തി​ച്ച​ത്. ചാ​മ്പ്യ​ന്‍സ് ട്രോ​ഫി​ക്കു മു​മ്പ് വെ​സ്റ്റ് ഇ​ന്‍ഡീ​സി​ല്‍ വ​ച്ച് അ​ന്താ​രാ​ഷ്ട്ര ട്വ​ന്‍റി-20യി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ച്ചു. ചാ​മ്പ്യ​ന്‍സ് ട്രോ​ഫി​യി​ലൂ​ടെ ഏ​ക​ദി​ന​ത്തി​ല്‍ അ​ര​ങ്ങേ​റി. സ​മ​ന്‍റെ ആ​ദ്യ​ഏ​ക​ദി​നം ദക്ഷിണാഫ്രിക്കയ് ക്കെതിരേ​യാ​യി​രു​ന്നു.
23 പ​ന്തി​ല്‍ 31, 36 പ​ന്തി​ല്‍ 50, 58 പ​ന്തി​ല്‍ 57 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു സെ​ഞ്ചു​റി​ക്കു മു​മ്പു​ള്ള സ്‌​കോ​റു​ക​ള്‍. സ​മ​ന്‍റെ വ​ര​വോ​ടെ പാ​ക്കി​സ്ഥാ​ന്‍റെ ഓ​പ്പ​ണിം​ഗ് മെ​ച്ച​പ്പെ​ട്ടു.

യു​വ​താ​ര​ത്തി​ന്‍റെ ച​ടു​ല​മാ​യ ബാ​റ്റിം​ഗ് പ​രി​ച​യ​സ​മ്പ​ന്ന​നാ​യ അ​സ​ര്‍ അ​ലി​യു​ടെ ബാ​റ്റിം​ഗി​നെ​യും മെ​ച്ച​പ്പെ​ടു​ത്തി. ഇ​രു​വ​രും ത​മ്മി​ലു​ള്ള ഒ​ത്തി​ണ​ക്കം മി​ക​ച്ച ഓ​പ്പ​ണിം​ഗി​നു​ള്ള വ​ഴി​യൊ​രു​ക്കി. ഓ​പ്പ​ണിം​ഗ് കൂ​ട്ടു​കെ​ട്ടി​ല്‍ പാ​ക്കി​സ്ഥാ​ന്‍ തു​ട​ര്‍ച്ച​യാ​യി നൂ​റി​ലേ​റെ റ​ണ്‍സി​ന്‍റെ സ​ഖ്യ​മു​ണ്ടാ​ക്കി. സെ​മി ഫൈ​ന​ലി​ല്‍ ഇം​ഗ്ല​ണ്ടി​നെ​തി​രേ​യും ഫൈ​ന​ലി​ല്‍ ഇ​ന്ത്യ​ക്കെ​തി​രേ​യും. ഫൈ​ന​ലി​ല്‍ 23മ​ത്തെ ഓ​വ​റി​ല്‍ 128 റ​ണ്‍സെ​ടു​ത്ത​പ്പോ​ള്‍ ര​ണ്ടു വ​ര്‍ഷ​ത്തി​നി​ടെ പാ​ക്കി​സ്ഥാ​ന്‍റെ ഏ​റ്റ​വും മി​ക​ച്ച ഒ​ന്നാം വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ടാ​യി. സ​മന്‍ പാ​ക്കി​സ്ഥാ​ന്‍ ക്രി​ക്ക​റ്റി​നെപ​ല കാ​ര്യ​ങ്ങ​ളാ​ണ് പ​ഠി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു ബാറ്റ്സ്മാന്‍റെ ജോ​ലി സാ​ഹ​ച​ര്യ​മു​ണ്ടാ​ക്കു​ന്ന ആശ​ങ്കകളൊന്നും ഗൗനിക്കാതെ റൺസടിക്കുക എന്നതാണ് അതിൽ പ്രധാനം. സ​മന് ഫൈ​ന​ല്‍ ന​ഷ്ട​മാ​യേ​നെ. പ​രി​ക്കി​നെ​ത്തു​ട​ര്‍ന്ന് സ​മ​ന്‍ ഒ​രു രാ​ത്രി ടീം ​ഫി​സി​യോ​തെ​റി​പ്പി​സ്റ്റി​നൊ​പ്പ​മാ​യി​രു​ന്നു.


ഹ​സ​ന്‍ അ​ലി​യു​ടെ റി​വേ​ഴ്‌​സ് സ്വിം​ഗ്

ടൂ​ര്‍ണ​മെ​ന്‍റി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​ക്ക​റ്റ് വീ​ഴ്ത്തി​യ ക​ളി​ക്കാ​ര​ന്‍. 13 വി​ക്ക​റ്റു​ക​ളാ​ണ് അ​ലി സ്വ​ന്ത​മാ​ക്കി​യ​ത്. ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ 70 റ​ണ്‍സി​ന് ഒ​രു വി​ക്ക​റ്റി​നു​ശേ​ഷം അ​ലി​യു​ടെ തി​രി​ച്ചു​വ​ര​വ് ഗം​ഭീ​മാ​യി​രു​ന്നു. ഓ​രോ മ​ത്സ​ര​ത്തി​ലും മൂ​ന്നു വി​ക്ക​റ്റ് വീ​തംനേടി. മ​ധ്യ ഓ​വ​റു​ക​ളി​ല്‍ നന്നായി ബൗ​ള്‍ ചെ​യ്തു. അ​പ​ക​ട​ക​ര​മാ​യ റി​വേ​ഴ്‌​സ് സ്വിം​ഗി​ലൂ​ടെ​യാ​യി​രു​ന്നു താ​രം വി​ക്ക​റ്റു​ക​ള്‍ വീ​ഴ്ത്തി​യ​ത്. മു​ഹ​മ്മ​ദ് അ​മീ​ര്‍, ജു​നൈ​ദ് ഖാ​ന്‍, വ​ഹാ​ബ് റി​യാ​സ് എ​ന്നീ പ്ര​ഗ​ത്‌ഭരു​ള്ള പാ​ക്ക് ടീ​മി​ല്‍ ഹ​സ​ന്‍ അ​ലി​യെ ഈ ​ടൂ​ര്‍ണ​മെ​ന്‍റി​നു മു​ന്പുവ​രെ ആ​രും ഗൗ​നി​ച്ചി​രു​ന്നി​ല്ല. ടൂ​ര്‍ണ​മെ​ന്‍റി​ലെ താ​ര​ത്തി​നു​ള്ള പു​ര​സ്‌​കാ​രം ഹ​സ​ന്‍ അ​ലി​ക്കാ​യി​രു​ന്നു.

വ​ഹാ​ബ് റി​യാ​സി​ന്‍റെ പ​രി​ക്ക്

പാ​ക്കി​സ്ഥാ​ന്‍റെ പ​രി​ച​യ​സ​മ്പ​ന്ന​നാ​യ പേ​സ​ര്‍ ബൗ​ള​ര്‍ വ​ഹാ​ബ് റി​യാ​സി​നെ ആ​ദ്യ മ​ത്സ​ര​ത്തി​ലെ പ​രി​ക്ക് പു​റ​ത്തി​രു​ത്തി. ഇ​ന്ത്യ​ക്കെ​തി​രേ 8.1 ഓ​വ​റി​ല്‍ വ​ഴ​ങ്ങി​യ​ത് 87 റ​ണ്‍സ്. ബൗ​ൾ ചെ​യ്യു​ന്ന​തി​നി​ടെ കാ​ല്‍ക്കു​ഴ​യ്ക്കു പ​രി​ക്കേ​റ്റ് വീ​ണു. മ​ത്സ​രം പൂ​ര്‍ത്തി​യാ​ക്കാ​നും റി​യാ​സി​നാ​യി​ല്ല. വ​ഹാ​ബി​നു പ​ക​ര​മെ​ത്തി​യ ജു​നൈ​ദ് ഖാ​ന്‍ ഗം​ഭീ​ര​മാ​ക്കി. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രേ ര​ണ്ട് വി​ക്ക​റ്റ്, ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രേ മൂ​ന്ന്, ഇം​ഗ്ല​ണ്ടി​നെ​തി​രേ ര​ണ്ട് എന്നിങ്ങനെയാണ് അദ്ദേഹത്തിന്‍റെ വിക്കറ്റ് നേട്ടം.

സെമി ജയം പ്രധാനം

പാ​ക്കി​സ്ഥാ​ന്‍-​ഇം​ഗ്ല​ണ്ട് സെ​മി ഫൈ​ന​ല്‍ മ​ത്സ​രം ന​ട​ന്ന​ത് കാ​ര്‍ഡി​ഫി​ലെ സോ​ഫി​യ ഗാ​ര്‍ഡ​ന്‍സി​ല്‍. ലീ​ഗി​ലെ മൂ​ന്നു മ​ത്സ​ര​വും ജ​യി​ച്ചെ​ത്തി​യ ഇം​ഗ്ല​ണ്ടി​നെ പാ​ക്കി​സ്ഥാ​ന്‍ ത​ക​ര്‍ത്തു. ബൗ​ളിം​ഗി​ലും ബാ​റ്റിം​ഗി​ലും പാ​ക്കി​സ്ഥാ​ന്‍റെ ആ​ധി​പ​ത്യ​മാ​യി​രു​ന്നു. ബാ​റ്റിം​ഗി​ന് അ​നു​കൂ​ല​മാ​യ പി​ച്ചി​ല്‍ വ​ലി​യ സ്‌​കോ​ര്‍ നേ​ടാ​ന്‍ ഇം​ഗ്ല​ണ്ടി​നാ​യി​ല്ല. 250ന് ​മു​ക​ളി​ലെ​ങ്കി​ലും സ്‌​കോ​ര്‍ ചെ​യ്യാ​നു​ക​മാ​യി​രു​ന്നെ​ങ്കി​ല്‍ ക​ളി ചി​ല​പ്പോ​ള്‍ വ്യ​ത്യാ​സ​പ്പെ​ട്ടേ​നെ.

മു​ഹ​മ്മ​ദ് ആ​മി​ര്‍

പാ​ക്കി​സ്ഥാ​ന്‍റെ വി​ജ​യ​ത്തി​ല്‍ പേ​സ​ര്‍ മു​ഹ​മ്മ​ദ് ആമിറി​ന്‍റെ സേ​വ​നം വ​ലു​താ​യി​രു​ന്നു. ര​ണ്ടു പ്ര​ധാ​ന മ​ത്സ​ര​ങ്ങ​ള്‍ വി​ജ​യി​പ്പി​ക്കാ​ന്‍ ആ​മി​റി​ന്‍റെ സേ​വ​ന​മു​ണ്ടാ​യി​രു​ന്നു. ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രേ​യു​ള്ള മ​ത്സ​ര​ത്തി​ല്‍ സ​ര്‍ഫ്ര​ാസ് അ​ഹ​മ്മ​ദു​മാ​യു​ള്ള കൂ​ട്ടു​കെ​ട്ട് ടീ​മി​നെ വി​ജ​യ​ത്തി​ലെ​ത്തി​ച്ചു. സെ​മി​യി​ല്‍ ആ​മി​റി​നെ ടീ​മി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​ല്ല. ഫൈ​ന​ലി​ല്‍ ആ​റ് ഓ​വ​ര്‍ എ​റി​ഞ്ഞ ആ​മിര്‍ 16 റ​ണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. രോ​ഹി​ത് ശ​ര്‍മ, വി​രാ​ട് കോ​ഹ്‌​ലി, ശി​ഖ​ര്‍ ധ​വാ​ന്‍ എ​ന്നി​വ​രു​ടെ പ്രൈസ് വിക്കറ്റുകളാണ് സ്വന്തമാക്കിയത്‍.

ബും​റ​യു​ടെ നോ​ബോ​ള്‍

ഫൈ​ന​ലി​ല്‍ സെ​ഞ്ചു​റി നേ​ടി​യ ഫ​ഖ​ര്‍ സ​മ​ന്‍ ‍ മൂ​ന്നു റ​ണ്‍സി​ല്‍ നി​ല്‍ക്കു​മ്പോ​ള്‍ ന​ല്‍കി​യ ക്യാ​ച്ച് വി​ക്ക​റ്റ്കീ​പ്പ​ര്‍ മ​ഹേ​ന്ദ്ര​സിം​ഗ് ധോ​ണി പി​ടി​ച്ചു. ഇ​ന്ത്യ വി​ക്ക​റ്റ് ആ​ഘോ​ഷം തു​ട​ങ്ങു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ ജ​സ്പ്രീ​ത് ബും​റ​യു​ടെ കാ​ല്‍ വ​ര​യ്ക്കു പു​റ​ത്താ​യി​രു​ന്നു​വെ​ന്ന് അ​മ്പ​യ​റു​ടെ വി​ളി വ​ന്ന​തോ​ടെ സ​മന്‍റെ ആ​യു​സ് നീ​ട്ടി​ക്കി​ട്ടി. ആ ​നോ​ബോ​ളാ​ണ് ക​ളി​യു​ടെ ഗ​തി ത​ന്നെ മാ​റ്റി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.