ബ​ര്‍ണാ​ഡോ സി​ല്‍വ​ സിറ്റിയിലേക്ക്
ബ​ര്‍ണാ​ഡോ സി​ല്‍വ​ സിറ്റിയിലേക്ക്
Saturday, May 27, 2017 11:31 AM IST
ബ​ര്‍ലി​ന്‍: പോ​ര്‍ച്ചു​ഗ​ലി​ന്‍റെ അ​റ്റാ​ക്കി​ംഗ് മി​ഡ്ഫീ​ല്‍ഡ​ര്‍ ബ​ര്‍ണാ​ഡോ സി​ല്‍വ​യ്ക്കാ​യി മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി 43 മി​ല്യ​ന്‍ പൗ​ണ്ടി​ന്‍റെ ക​രാ​ര്‍ പൂ​ര്‍ത്തി​യാ​ക്കി.ഫ്ര​ഞ്ച് ചാന്പ്യ​ന്‍മാ​രാ​യ മോണക്കോ​യു​ടെ താ​ര​മാ​ണ് സി​ല്‍വ ഇ​പ്പോ​ള്‍. ഇ​രു​പ​ത്തി​ര​ണ്ടു​കാ​ര​നാ​യ സി​ല്‍ ജൂ​ലൈ ഒ​ന്നി​ന് ടീ​മി​നൊ​പ്പം ചേ​രും.

ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച ടീ​മു​ക​ളി​ലൊ​ന്നി​ന്‍റെ ഭാ​ഗ​മാ​കാ​ന്‍ ക​ഴി​ഞ്ഞ​തി​ല്‍ സ​ന്തോ​ഷ​മെ​ന്ന് സി​ല്‍വ​യു​ടെ പ്ര​തി​ക​ര​ണം. ഈ ​സീ​സ​ണി​ല്‍ മോണ​ക്കോ​യ്ക്കാ​യി 58 മ​ത്സ​ര​ങ്ങ​ള്‍ സി​ല്‍വ ക​ളി​ച്ചു. ഇ​തി​ല്‍ ര​ണ്ടെ​ണ്ണം സി​റ്റി​ക്കെ​തി​രേയാ​യി​രു​ന്നു. 58 മ​ത്സ​ര​ങ്ങ​ളി​ല്‍ 11 ഗോ​ളും 12 അ​സി​സ്റ്റു​മാ​ണ് സി​ല്‍വ​യു​ടെ സം​ഭാ​വ​ന.


പോ​ര്‍ച്ചു​ഗ​ലി​നാ​യി 12 മ​ത്സ​ര​ങ്ങ​ളി​ല്‍ ഒ​രു ഗോ​ളും നേ​ടി​യി​ട്ടു​ണ്ട്. മോണ​ക്കോ​യി​ല്‍ പ്ലേ​മേ​ക്ക​റു​ടെ റോ​ളാ​ണ് സി​ല്‍വ​യ്ക്ക്. ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച കോ​ച്ചു​മാ​രി​ല്‍ ഒ​രാ​ളാ​യ പെ​പ് ഗാ​ര്‍ഡി​യോ​ള​യ്ക്കു കീ​ഴി​ല്‍ പ​രി​ശീ​ല​നം നേ​ടാ​നു​ള്ള അ​വ​സ​രം നി​ര​സി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും സി​ല്‍വ പ​റ​ഞ്ഞു.

ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.